കനൽ പൂവ്: ഭാഗം 44
രചന: കാശിനാഥൻ
പാർവതിയാണെങ്കിൽ അമ്മയുടെ കൈ തണ്ടയിൽ മെല്ലെ തഴുകികൊണ്ട് ഇരുന്നു.
മോളെ… ചെല്ല്, ചെന്നിട്ട് അർജുന് ഭക്ഷണം കൊടുക്ക്..ആ കുട്ടിക്ക് വിശക്കുന്നുണ്ടാവും
ഹമ്… കൊടുക്കാം..
അമ്മയ്ക്ക് മെഡിസിൻ കഴിക്കണ്ടേ….ഏതൊക്കെയാണന്ന് പറയാമോ
അവൾ അവരുടെ അരികിൽ ഇരുന്ന ഒരു ചെറിയ ബോക്സ് എടുത്തു. അതിൽ നിറയെ ഗുളികയും മരുന്നും ഒക്കെയുണ്ട്.
അതൊക്കെ അംബികചേച്ചി കൊടുത്തോളും.അവർക്ക് അതൊക്കെ അറിയൂ പാർവതി ഫുഡ് കഴിക്കാൻ വരൂ…
അപ്പോളാണ് വാതിൽക്കൽ നിന്നും അർജുന്റെ ശബ്ദം അവൾ കേട്ടത്.
അമ്മയുടെ അരികിൽ നിന്നും അവൾ വേഗം എഴുന്നേറ്റു നിന്നു ..
ആന്റി കഴിച്ചോ…
അവൻ അവരുടെ അടുത്തേക്ക് കയറി വന്നപ്പോൾ പാർവതി പിന്നിലേക്ക് ഒതുങ്ങി നിന്നു.
കഴിച്ചു മോനേ…. ഞാൻ മോളോട് പറയുവായിരുന്നു പോയി ഭക്ഷണം കഴിക്കാന്. നേരം ഒരുപാട് ആയില്ലോ..വന്നിട്ട് ഒന്നും കഴിച്ചതുമില്ല.മോനും വിശക്കുന്നില്ലേ
ആഹ്… പാർവതി വാടോ കഴിക്കാം,റാണിചേച്ചി ഫുഡ് എടുത്തു വെയ്ക്കുന്നുണ്ട്..അമ്മയെ ഒന്ന് നോക്കീട്ട്
അവന്റെ പിന്നാലെ പാർവതി ഡൈനിംഗ് ഹോളിലേക്ക് പോയി.
കഴിയ്ക്കാന് ഇരുന്നപ്പോൾ ചക്കി അവളെ വിളിച്ചു.
ആരാണ് പാർവതി ….
അർജുൻ അവളോട് ചോദിച്ചു.
കഴിഞ്ഞ ദിവസം ഞാൻ താമസിച്ച വീട്ടിലെ കുട്ടി.
ഹമ്.. ഫോൺ എടുത്തു സംസാരിക്കു.. എന്നിട്ട് കഴിയ്ക്കാം..
അവൻ പറഞ്ഞപ്പോൾ പാർവതി ഫോൺ എടുത്തു കാതോടു ചേർത്ത്.
ഹലോ ചക്കി….
ആഹ് ചേച്ചി, ഇതെവിടെയാ.. എത്ര നേരം ആയിട്ട് വിളിക്കുന്നു. അമ്മയെ കണ്ടപ്പോൾ ഞങ്ങളെയൊക്കെ മറന്നുല്ലേ…കള്ളിപ്പെണ്ണ്
ചക്കിയുടെ പരിഭവം അവളുടെ കാതുകളിൽ അലയടിച്ചു.
ഹേയ്.. അങ്ങനെയൊന്നും ഇല്ലടാ… കുറച്ചു പ്രോബ്ലംസ് ആയിരുന്നു.അതിന്റെ തിരക്ക്,നിലമോള് എവിടെ…
അടുത്തുണ്ട്.. മമ്മയെ കാണാനാ. വീഡിയോ കോളിൽ വരാമോ ചേച്ചി..
ആഹ് വരാം മോളെ..
പാർവതി ഫോൺ കട്ട് ചെയ്ത്.എന്നിട്ട് വാട്ട്സപ്പിൽ കാൾ ചെയ്ത്.
മമ്മ…..
ഡിസ്പ്ലേയിൽ നില മോളുടെ മുഖം.. ഒപ്പം അലറികരച്ചിലും.
മമ്മ… ബാ മമ്മ… ഓടി വാ മമ്മ….
കുഞ്ഞിന്റെ കരച്ചിൽ കേട്ടതും അർജുൻ മുഖം തിരിച്ചു നോക്കി. പാർവതിയിരുന്നു കണ്ണു തുടയ്ക്കുന്നത് അവൻ അപ്പോൾ കണ്ടു.
മമ്മ…… ബാ മമ്മ….നില മോൾക്ക് കാണണം…
കുഞ്ഞു വീണ്ടും നിലവിളിച്ചു.
മമ്മ വരാം കേട്ടൊ
വാവേടെ അടുത്ത് ഓടി വരാം….വഴക്ക് ഉണ്ടാക്കല്ലേടാ… എന്റെ വാവ കരയാതെന്നേ….
പാർവതി ഒരുപാട് അശ്വസിപ്പിക്കാൻ ശ്രെമിച്ചു, പക്ഷെ കുഞ്ഞു നിർത്താതെ നിലവിളിച്ചു കൊണ്ടേയിരുന്നു.
മോളെ ചക്കി… എടാ കുഞ്ഞ് കരയുവാണല്ലോ…
സാരമില്ല ചേച്ചി വെച്ചോ.. ഞാൻ പിന്നെ വിളിക്കാം കേട്ടോ…ചക്കി പെട്ടന്ന് ഫോൺ കട്ട് ചെയ്ത്.
മോൾക്ക് എന്നോട് വല്ലാത്ത അടുപ്പമായിരുന്നു.. ഞാൻ പോന്നപ്പോൾ മുതൽ നിർത്താതെ കരഞ്ഞുന്നു…പാവം
തന്നേ ഉറ്റു നോക്കി നിൽക്കുന്ന അർജുനോട് അവൾ പറഞ്ഞു.
ഹമ്…
അവനൊന്നു മൂളി.
ചപ്പാത്തിയും കറിയും സാലഡും ഒക്കെ അവൻ എടുത്തു പ്ലേറ്റ്ലേക്ക് വെച്ചു. എന്നിട്ട് പാർവതിയോട് ഇരിക്കാൻ കൈ കൊണ്ട് കാണിച്ചു.
വേഗം തന്നെയവൾ ഇരുന്നു. എന്നിട്ട് അവന്റെ ഒപ്പം ഇരുന്നു എന്തൊക്കെയോ കഴിച്ചെന്നു വരുത്തി തീർത്തു.
അവിടെക്ക് തിരിച്ചു പോകണമെന്നുണ്ടോ പാർവതിയ്ക്ക്..
അർജുൻ ചോദിച്ചതും അവൾ നെറ്റിചുളിച്ചു.
അവരെയൊക്കെ കാണണമെന്നുണ്ടോന്നാണ് ഞാൻ ഉദ്ദേശിച്ചത്..
നിലമോൾക്ക് വല്ലാത്ത സങ്കടം ആയി. അമ്മയില്ലാത്ത കുട്ടിയാ…..
മ്മ്….. രണ്ട് മൂന്നു ദിവസം കൊണ്ട് ആ കുട്ടി ഓക്കേ ആകും..അതുവരെയുള്ള പ്രശ്നം ഒള്ളു…. താൻ നേർവസ് ആകണ്ട..
അവൻ പറഞ്ഞപ്പോൾ പാർവതി തലയാട്ടി.
ഭക്ഷണം കഴിച്ച ശേഷം അവൾ രണ്ട്പേരുടെയും പ്ലേറ്റ്കൾ ഒക്കെ എടുത്തു കൊണ്ട് പോയി.
ഞാൻ കഴുകികൊള്ളാം മോളെ.. ഇങ്ങു തന്നേക്ക്..
റാണി ചേച്ചി മേടിക്കാൻ തുടങ്ങിയെങ്കിലും അവൾ അതിനു സമ്മതിച്ചില്ല…
അതൊന്നും സാരമില്ല ചേച്ചി. ഇതൊക്കെ അത്ര വല്യ കാര്യമാണോ, ചേച്ചിയവിടെ ഇരുന്നോളു.അവൾ ഒന്ന് പുഞ്ചിരിച്ചു.
അയ്യോ, മോളെ അരുന്ധതിയമ്മ അറിഞ്ഞാൽ… ഇങ്ങു താന്നെ..
അമ്മയെങ്ങനെ അറിയുന്നേ, ചേച്ചി അവിടെ ഇരിക്കു.. ചേച്ചിടെ വീട് എവിടാ..
എന്റെ വീട്, അർജുൻ സാറിന്റെ തറവാടിന്റെ അടുത്താ മോളെ.. ഇടയ്ക്ക് ഒക്കെ അവിടെ ജോലിക്ക് ചെല്ലും. അങ്ങനെ പരിചയമാണ്.
മ്മ്… വീട്ടിൽ ആരൊക്കെയുണ്ട് ചേച്ചി?
ഒരു മോനും മോളും… രണ്ടാളും കല്യാണം കഴിഞ്ഞു. എന്റെ ഭർത്താവ് നാല് വർഷം മുന്നേ മരിച്ചു പോയ്.
അത് പറയുകയും അവരൊന്നു വല്ലാതെയായി.
മക്കൾക്കൊക്കെ കുട്ടികളുണ്ടോ ചേച്ചി.
പെട്ടന്ന് വിഷയം മാറ്റാനായി പാർവതി ചോദിച്ചു.
മ്മ്… ഉണ്ട് മോളെ.. മോൾക്ക് രണ്ട് പിള്ളേർ, മോന് ഒരു കുഞ്ഞും.
കണ്ണു തുടച്ചു കൊണ്ട് അവർ പറഞ്ഞു…..തുടരും……..
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…