Novel

ശിശിരം: ഭാഗം 58

രചന: മിത്ര വിന്ദ

വാഷ് ബേസിന്റെ അരികിൽ ചെന്നു മുഖവും വായും കഴുകി വന്ന ശേഷം അമ്മു ബാക്കിയിരുന്ന വെള്ളം കൂടി കുടിച്ചു തീർത്തു.

അപ്പോളേക്കും നകുലൻ തിരികെ കേറി വന്നു.
ഇരുവരും കൂടിയിരുന്നു അത്താഴം കഴിച്ചു..
നാളെ ചോറ് കൊണ്ട് പോകണ്ടേ നാകുലേട്ടാ….

ഹമ്……എന്തേലും മതി, ബ്രേക്ക്‌ഫാസ്റ്റ് ഉണ്ടാക്കുന്നത് കൊണ്ട് പോകാം, ചോറ് വേണോന്ന് ഇല്ലടി…

പുട്ടും കടലയും ഉണ്ടാക്കാം ബ്രേക്ക്‌ഫാസ്റ്റ്, അത് എങ്ങനെയാ ലഞ്ചിനു കൊണ്ട് പോന്നത്, ആറി തണുത്തു പോകില്ലേ….
അമ്മു തന്നേത്താനെ പറഞ്ഞു കൊണ്ട് ഇരുന്ന് ഭക്ഷണം കഴിച്ചു.

ജിത്തിന്റെ കാര്യം പറഞ്ഞത് സത്യം ആണോടി അമ്മു..
ചുവരിനോട് ച്ചേർന്നു തന്റെ അരികിലായി കിടക്കുന്നവളെ നോക്കി നകുലൻ ചോദിച്ചു.

അമ്മു മറുപടിയൊന്നും പറയാതെ അനങ്ങാതെ കിടന്നു.
അപ്പോളേക്കും അവൻ അവളോട് അടുത്തു വന്നു.

അമ്മു…. നീ ഉറങ്ങിയില്ലെന്ന് അറിയാം…. ഞാൻ ചോദിച്ചത് കേട്ടില്ലേടി..

അമ്മുന്റെ വയറ്റിൽ തന്റെ കൈകൊണ്ട് ചുറ്റി അവൻ അല്പം കൂടി അടുത്ത് കിടന്നു. എന്നിട്ട് അമ്മുന്റെ മുടിയിഴകളിൽ മുഖം പൂഴ്ത്തി
പെട്ടന്ന് അവൾക്ക് ഇക്കിളിയായ്. ചെരിഞ്ഞു കിടന്നവൾ ചാടി എഴുന്നേൽക്കാൻ തുടങ്ങിയതും അവൻ അവളെ പിടിച്ചു വീണ്ടും ബെഡിലേക്ക് ഇട്ടു.

നകുലേട്ടാ… ഒന്ന് വിട്ടേ അങ്ങട്. എന്നിട്ട് ഇത്തിരി നീങ്ങികിടക്കു.

കണ്ണടച്ച് കൊണ്ട് ആണ് കിടപ്പ്. പക്ഷെ അവന്റെ കൈ അമ്മുനെ ചുറ്റിപ്പറ്റിയാണ്.
അവൾക്ക് വല്ലാത്ത അസ്വസ്ഥത. ഒപ്പം ഒന്നും മേലാത്ത അവസ്ഥയും.

നകുലേട്ടാ..പ്ലീസ്.. മാറുന്നുണ്ടോ..
ഞാൻ ചോദിച്ചതിന് ഉത്തരം പറ. എന്നിട്ട് മാറണോ വേണ്ടയോ എന്ന് തീരുമാനിക്കാം,.
കണ്ണടച്ച് കിടന്നാണ് അവന്റെ പറച്ചില്.

ഞാൻ വെറുതെ പറഞ്ഞതാ, എനിക്ക് അവനോട് അങ്ങനെയൊന്നുമില്ല… പല തവണ അവൻ ഈ കാര്യം പറഞ്ഞു വന്നിരുന്നു,അത് സത്യം തന്നെയാ മേലിൽ ഇമ്മാതിരി വർത്താനം പറഞ്ഞു വരരുതെന്നും ഞാൻ അവനോട് വ്യക്തമായി പറഞ്ഞു കൊടുത്തത് ആണ്.. പിന്നീട് എനിക്ക് അവന്റെ ശല്യം ഉണ്ടായിട്ടുമില്ല.

അമ്മു പെട്ടെന്ന് പറഞ്ഞു തീർത്തതും, നകുലൻ ഒരു കള്ളച്ചിരിയോടേ കണ്ണു തുറന്നു. എന്നിട്ട് അമ്മുനെ എടുത്തു തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു

ഓഹ്… വിട്ടേ അങ്ങട്..ഇതെന്തുവാ ഈ കാണിക്കുന്നേ
അവൾ കിടന്നു കുതറി

ഇന്നലെ നീ എന്തിനാടി പാറുക്കുട്ടീടേ കൂടെ പോയി കിടന്നത്, ഞാന് എത്ര നേരം നോക്കിയിരുന്നെന്നോ. അതിനുള്ള പണിഷ്മെന്റ് ആണെന്ന് കൂട്ടിക്കോ. ഇന്ന് ഇങ്ങനെ കിടന്നാൽ മതി..

നകുലൻ പറഞ്ഞു തീരും മുന്നേ അമ്മു അവന്റെ നെഞ്ചിൽ നിന്നും ഊർന്ന് ഇറങ്ങി, എന്നിട്ട് ഒരു തലയിണ വലിച്ചെടുത്തു ഇരുവരുടെയും മധ്യത്തിൽ വേലി തീർത്തു. ആ തലയിണയും കെട്ടിപിടിച്ചു അവൾ കണ്ണുകൾ ഇറുക്കെ അടച്ചു കിടന്നു.

ആ വിരലുകളിൽ കൈകോർത്തു കൊണ്ട് നകുലനും ഒരു പുഞ്ചിരിയോടെ കിടന്നു.

****

ഈശ്വരാ നേരം പോയോ ആവോ..
അമ്മു കണ്ണു തുറന്നു നേരെ ക്ലോക്കിലേയ്ക്ക് നോക്കി.

സമയം 6.30..

എന്റെ കണ്ണാ…. വൈകില്ലോ…. നകുലേട്ടാൻ എഴുന്നേറ്റ് പോയോ..
ശോ… കഷ്ടം.. ഇത് എന്തൊരു ഉറക്കം ആയിപ്പോയി.

വാഷ്റൂമിലേക്ക് ഓടി പോയിട്ട് പല്ല് തേച്ചു മുഖം കഴുകി വന്നപ്പോൾ കേട്ട് അടുക്കളയിൽ കുക്കർ വിസിലടിയ്ക്കുന്ന ശബ്ദം.

ആഹ് ഗുഡ് മോണിംഗ് അമ്മുസേ..

നാളികേരം ചിരകിക്കൊണ്ട് നിൽക്കുകയാണ് നകുലൻ.

നകുലേട്ടൻ എഴുന്നേറ്റപ്പോൾ എന്നേ വിളിച്ചാൽ മതിയായിരുന്നു.

രണ്ട് കിഴങ്ങ് എടുത്തു അവൾ വെള്ളത്തിലേക്ക് ഇട്ടു കൊണ്ട് അവനോടായി പറഞ്ഞു.

ഞാനും ഇത്രേം നേരത്തെ എഴുന്നേറ്റു വരുന്നതൊന്നും അല്ലടി പെണ്ണേ… പക്ഷെ ഇന്നിപ്പോ ഓഫീസിൽ ഇത്തിരി നേരത്തെ പോണം.. അതാണ്..

പുട്ട് ഉണ്ടാക്കാൻ വേണ്ടി ആവശ്യമായ നാളികേരം അവൻ ചിരകി അമ്മുനെ ഏൽപ്പിച്ചു. എന്നിട്ട് രണ്ടു മുട്ട എടുത്തു വെച്ചു.

പോയ് റെഡി ആയിക്കോ, ഞാൻ പെട്ടെന്ന് ഫുഡ്‌ ഉണ്ടാക്കിക്കോളാം.

ചോറ് തിളപ്പിച്ച്‌ ഊറ്റി വെച്ച ശേഷം, അമ്മു ഉരുളക്കിഴങ്ങു മെഴുക്കുവരട്ടി ഉണ്ടാക്കി. ഇത്തിരി ചമ്മന്തി അരച്ച്, ശേഷം രണ്ടു മുട്ടയും പൊരിച്ചു. അമ്മ തന്നു വിട്ട കണ്ണിമാങ്ങാ അച്ചാറും ഇരിപ്പുണ്ട്.
എല്ലാം കൂടി ചേർത്ത് അവൾ പെട്ടന്ന് അവനുള്ള ചോറ് പൊതി കെട്ടി. ആവി പൊന്തി വരുന്ന പുട്ടും കടലകറിയും ടേബിളിൽ കൊണ്ട് ചെന്നു വെച്ചു.

അപ്പോളേക്കും നകുലൻ കുളിച്ചു റെഡി ആയി വേഷം ഒക്കെ മാറി ഇറങ്ങി വന്നു.

ഒറ്റയ്ക്ക് ഇരിക്കാൻ പേടിയുണ്ടോ നിനക്ക്.?

കുഴപ്പമില്ല,,, അഡ്ജസ്റ്റ് ചെയ്തോളാം

തൊട്ടപ്പുറത്തു താമസിക്കുന്ന ആന്റിയോട് ഞാൻ പറഞ്ഞിട്ടുണ്ട് ഇടയ്ക്കു ഒന്ന് വന്നു ശ്രെദ്ധിക്കണമെന്ന്..അവരൊക്കെ നല്ല മനുഷ്യരാ.

പറയുന്നതിനൊപ്പം പുട്ടും കടലകറിയും ചേർത്തു കുഴച്ചു നകുലൻ ഉരുള ഉണ്ടാക്കി അത് അമ്മുന്റെ നേർക്ക് നീട്ടി.

ഇന്നാടി കഴിച്ചോ…
എനിക്ക് ഇപ്പൊ വേണ്ട.. ഞാൻ പിന്നെ കഴിച്ചോളാം.

അമ്മു നകുലന് കുടിക്കാൻ ഉള്ള ചായ എടുത്തു ചൂടാറ്റി ഗ്ലാസ്സിലേക്ക് പകർന്നു.

അതൊന്നും സാരമില്ല, ഇന്നാ ഇത് കഴിച്ചേ അമ്മു..
അവൻ എഴുന്നേറ്റു അമ്മുന്റെ അടുത്തേക്ക് വന്നു കൊണ്ട് വീണ്ടും പറഞ്ഞു

വേണ്ട നകുലേട്ടാ,ഞാൻ പിന്നെ കഴിച്ചോളാം.. ഇപ്പൊ വേണ്ടാഞ്ഞിട്ട..

പിന്നീട് അവൻ അവളെ നിർബന്ധിക്കാൻ ശ്രമിച്ചില്ല.

9.30ആയപ്പോൾ നകുലൻ ഓഫീസിലേക്ക് പോകാനായി ഇറങ്ങി.

എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി കെട്ടോ, പിന്നെ ആദ്യമൊക്കെ കുറച്ചു ബുദ്ധിമുട്ട് വരുന്നേ. കുറച്ചു കഴിഞ്ഞു ഒക്കെ അങ്ങട് അഡ്ജസ്റ്റ് ആയിക്കോളും.

അവളെ പിടിച്ചു തനിക്ക് അഭിമുഖമായി നിറുത്തിയ ശേഷം ആ നെറ്റിപ്പടർപ്പിലേക്ക് വീണു കിടക്കുന്ന കുറുനിരകൾ എല്ലാം മാടി ഒതുക്കി വെയ്ക്കുകയാണ് നകുലൻ..

ആവശ്യമില്ലാതെ ഓരോന്ന് ചിന്തിച്ചു കൂട്ടി വിഷമിച്ചിരുന്നേക്കല്ലേ,, ഞാൻ വൈകുന്നേരം വരുമ്പോൾ ടൌൺ ലൈബ്രറിയിൽ നിന്നും ബുക്സ് കൊണ്ട് വരാം.. ഇന്ന് നീ ഫോണും കൊണ്ട് അഡ്ജസ്റ്റ് ചെയ്യ്..

അവളുടെ കവിളിൽ തട്ടിക്കൊണ്ട് പറഞ്ഞ ശേഷം നകുലൻ ഓഫീസിലേക്ക്പോയി.

***
വലിഞ്ഞു മുറുകിയ മുഖവുമായി ഉമ്മറത്ത് ഇരിക്കുകയാണ് കിച്ചൻ.

എന്താടാ മോനേ, നിനക്ക് പറയാനുള്ളത്. നേരം കുറച്ചു ആയില്ലേ ഈ ഇരുപ്പ് തുടങ്ങുയിട്ട്,
ചോദിച്ചു കൊണ്ട് ഗിരിജ മകനെ ഒന്ന് സൂക്ഷിച്ചു നോക്കി.

എന്റെ ഭാര്യയേ അമ്മ പൊന്ന്പോലെ സ്നേഹിക്കണം, സ്വന്തം മകളെപ്പോലെ കാണണം എന്നൊന്നും ഞാൻ പറയുന്നില്ല. അമ്മയ്ക്ക് ഇളയ മരുമകളെയാണ് കാര്യമെന്നും എനിയ്ക്ക് അറിയാം. ഈ വേർതിരിവും വ്യതാസവും ഒക്കെ ഞാൻ കണ്ടോണ്ട് തന്നെയാണ് ഇരിക്കുന്നെ..അത് അങ്ങനെ തന്നേ തുടരട്ടെ,പിന്നെ ഇവിടേക്ക് ഒരു വേലക്കാരിയെ ആവശ്യം ഉണ്ടെങ്കിൽ അമ്മ ഈ നാട്ടിലൊന്നു തിരക്കിയാ മതി. അതിനു എന്റെ ഭാര്യയേ ഇനി കിട്ടില്ല.അതൊന്നു ഓർമ്മപ്പെടുത്തിയിട്ട് ഇന്ന് സ്കൂളിലേക്ക് പോകാമെന്നു കരുതി..

നീ ഇത് എന്തൊക്കെ എഴുതാപ്പുറമാ പറയുന്നേ. മീനാക്ഷിയ്ക്ക് അടുക്കളജോലികളൊന്നും അത്രയ്ക്ക് വശമില്ലടാ.. അതുകൊണ്ടാ ആ കൊച്ചൊന്നും ചെയ്യാത്തത്. അതിനു നീ എന്തിനാ ഇങ്ങനെയൊക്കെ പറയുന്നേ…

അറിയാൻ വയ്യെങ്കിൽ അമ്മ അവളെ പഠിപ്പിച്ചു കൊടുത്താൽ മതി.അല്ലാണ്ട് എന്റെ ശ്രുതിയേ ഇനി ഇവിടെ കിടന്ന് കഷ്ടപ്പെടുത്താൻ വല്ല ഉദ്ദേശോമുണ്ടെങ്കിൽ ആ വെള്ളം അങ്ങ് വാങ്ങിവെച്ചേക്ക്.
അമ്മേടെ കുരുട്ടുബുദ്ധിയൊന്നും എന്റടുത്തു ചിലവാകില്ല..

പറഞ്ഞു കൊണ്ട് അവൻ വെളിയിലേയ്ക്ക് ഇറങ്ങി പോയി..…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button