Novel

അമൽ: ഭാഗം 49

രചന: Anshi-Anzz

“” ഓഹ്….. നിന്റെ കൂടെ ഇറങ്ങി പുറപ്പെട്ടപ്പൊ തന്നെ ഞാൻ കരുതിയതാ ഇത് ഇങ്ങനെ ഒക്കെയേ വരുവൊള്ളൂന്ന്….. നിന്റെ ഒരു പാട്ട കാർ…… വല്ല ആളും മനുഷ്യനും ഉള്ളടത്ത് വെച്ചാണ് കേടുവന്നതെങ്കിൽ കുഴപ്പം ഉണ്ടായിരുന്നില്ല….. ഇതിപ്പോ ഈ കാട്ടിൽ ഏത് വണ്ടി വരാനാണ്… നേരെയുള്ള വഴിയിലൂടെ പോയാൽ മതീന്ന് നിന്നോട് ഞാൻ ഒരു ആയിരം തവണ പറഞ്ഞതാ…… അപ്പൊ നിനക്ക് എളുപ്പം എത്തണ വഴി….. ഇപ്പൊ ഒക്കെ എളുപ്പമായില്ലേ….. ഇനി മോൻ എന്ത് ചെയ്യും…… “”

“” ഓഹ്…. ഒന്ന് മിണ്ടാതെ ഇരിയടി ഊളെ….. അല്ലെങ്കിലേ ഞാൻ ആകെ പ്രാന്ത് പിടിച്ച് നിൽക്കാണ്…… അതിന്റെ ഇടയിലേക്കാ അവളെ ഒരു ചീഞ്ഞ സംസാരം…. “”

“” ഇയ്യെന്നോട് കുരച്ച് ചാടിയിട്ടൊന്നും യാതൊരു കാര്യോം ഇല്ല….. വേഗം വീട്ടിൽ എത്താനുള്ള വഴി ഉണ്ടാക്ക്….. എന്നിട്ട് ഡയലോഗടിച്ചാൽ മതി….. കേട്ടോടാ കലിപ്പാ……“”

“” ഓഹ്…. കോപ്പ്…. ഏത് നേരത്താണാവോ എനിക്ക് നിന്നെ കെട്ടിയെടുക്കാൻ വരാൻ തോന്നിയത്….. “”

അതും പറഞ്ഞ് അവൻ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഡോർ വലിച്ചടച്ചു….. ഇതൊക്കെ കണ്ടിട്ട് എനിക്ക് ചിരിയാണ് വരുന്നത്…. നിന്നെ ഞാൻ ക്ഷമ പഠിപ്പിക്കും മോനേ…… കലിപ്പ് നിന്നെ പോലെ എനിക്കും ഉണ്ടെങ്കിലും അതോടൊപ്പം എനിക്ക് കുറച്ചെങ്കിലും ക്ഷമയും ഉണ്ട്…… നിനക്കാണേൽ അത് ഏഴയല്പക്കത്തുകൂടി പോലും പോയിട്ടില്ല…..

“” ഇന്ന് വല്ലതും നടക്കുഓ….. ഇരുട്ടായി…. കുറേ നേരമായി നീ തലയിലും കൈ വെച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു……“”

“” നിന്നോടാരാടി പുറത്തേക്ക് ഇറങ്ങാൻ പറഞ്ഞേ…… “”

“” ഞാൻ എന്റെ കാല് കൊണ്ടല്ലേ ഇറങ്ങിയത്…. അതിന് നിനക്കെന്താ നഷ്ട്ടം….. “”

“” ഓഹ്…. കുരിപ്പ്…… എന്റെ തലവര അല്ലാതെന്താ പറയാ ഇതിനൊക്കെ…. “”

സത്യം പറഞ്ഞാൽ ഈ ചെക്കന്റെ കളി കണ്ടിട്ട് നമ്മക്ക് ചിരിവരുന്നുണ്ട്….. അക്കോലത്തിലാണ് അവന്റെ കാട്ടികൂട്ടൽ…. കുറേ അങ്ങോട്ട് നടക്കും കുറേ ഇങ്ങോട്ട് നടക്കും ഊരക്കും കൈകൊടുത് കുറെ വളഞ്ഞു നിൽക്കും….. എന്തൊക്കെ പറഞ്ഞാലും ചെക്കനൊരു ചൊർക്ക് തന്നെയാണ്…..  ഇവനെങ്ങനാ സാറൊക്കെ ആയത്…… അതിനുള്ള ഏജൊക്കെ ഇവനുണ്ടോ…. കണ്ടാൽ പറയൂല….. സത്യം പറഞ്ഞാൽ കോളേജിൽ വെച്ച് ഇവനെ കണ്ടാൽ അവിടുത്തെ സ്റ്റുഡന്റ് ആണെന്നെ പറയുഒള്ളു…. അവന്റെ ആ കട്ടിമീശയും ട്രിം ചെയ്ത താടിയും കണ്ണിലേക്ക് തൂങ്ങി നിൽക്കുന്ന ആ മുടിയും ഒക്കെ കൂടി ഒരു അഡാർ ലുക്ക്….. പക്ഷേ സ്വഭാവം മാത്രം പോക്കാണ്…… നായികുരണെടെ സ്വഭാവം ആണ് തെണ്ടിക്ക്…… ഹും…..

“” എന്താടി നീ കുറേ നേരമായല്ലോ നോക്കുന്നു…… ഇനി നോക്കിയാൽ നിന്റെ ആ യക്ഷികണ്ണ് ഞാൻ കുത്തിപൊട്ടിക്കും…. “”

“” ഓഹ്…. ഇയ്യ് പേടിപ്പിക്കാ…..ശോ ഞാനങ് പേടിച്ച് പോയി….. അല്ല നാച്ചു ഞാൻ നിന്നോടൊരു കാര്യം ചോദിക്കട്ടെ…… “”

“” ആ ചോദിക്ക്…. “”

“” നിനക്ക് എത്ര വയസ്സായി….. “”

“” ഓഹ് അവളെ ഒരു കോപ്പിലെ ചോദ്യം….. ഞാൻ ഓളെ ഇൻഡ്രോ ഒക്കെ കണ്ടപ്പോ കരുതി വല്ല ഹൈലെവൽ കാര്യോം ആയിരിക്കും എന്ന്…. ഇതിപ്പോ ഒരുമാതിരി….. “”

“” പറയട കലിപ്പാ….. നിനക്ക് എത്രയാ വയസ്സ്…. “”

“” അറിഞ്ഞിട്ടിപ്പോ നിനക്ക് എന്തിനാ….. നിന്റെ  കുഞ്ഞമ്മേടെ മോളേ എനിക്ക് കെട്ടിച്ചു തരാനാണോ….. “”

അവൻ ഒരുപുച്ഛത്തോടെ ചോദിച്ചപ്പോൾ ഞാൻ അവനെ നോക്കി പല്ലിറുമ്പി

“” അല്ലടാ നിന്റെ കുഞ്ഞപ്പന്റെ മോനെക്കൊണ്ട് എന്നെ കെട്ടിക്കാൻ എന്തേ നിനക്ക് പിടിച്ചില്ലേ…… “”

“” അയ്യോ….. അവനെ കൊണ്ടൊന്നും ഞാൻ നിന്നെ കെട്ടിക്കൂല….. അറിഞ്ഞുകൊണ്ട് ആരെയും അപകടത്തിലേക്ക് തള്ളിയിടുന്നത് എനിക്ക് ഇഷ്ട്ടല്ല…… “”

“” ഒന്ന് പോടാ തൊരപ്പാ….. അവന്റെ ഒരു ചീഞ്ഞകോമഡി…… “”

“” നിനക്ക് ഇപ്പൊ എന്താ അറിയേണ്ടത്…… എനിക്ക് എത്ര വയസ്സായി എന്നോ…. എന്നാ കേട്ടോ എനിക്ക് 25  വയസ്സായി…..ഇനി വല്ലതും  മോൾക്ക് അറിയണോ…. “”

അപ്പൊത്തന്നെ നമ്മൾ ഷോൾഡർ പൊക്കി വേണ്ടെന്ന് കാണിച്ചു……

“” ദേ കോന്താ ഇവിടെ ഇങ്ങനെ നിൽക്കാനാണോ നിന്റെ പ്ലാൻ…… ഒരു പട്ടികുഞ്ഞിനെ പോലും ഈ വഴിക്ക് കാണുന്നില്ലല്ലോ…. പിന്നെ ആരെ കാത്താ നിന്റെ ഈ നിൽപ്പ്….. ഞാൻ പോകാണ്…. നീ വരുന്നുണ്ടേൽ വന്നോ……“”

“” നീ എങ്ങനെ പോകും……നിന്റെ ഓൻ കൊണ്ടുവന്ന് വെച്ചിട്ടുണ്ടോ ഇവിടെ വണ്ടി…..“”

“” വണ്ടിയിൽ തന്നെ പോകണം എന്ന് നിർബന്ധം ഒന്നുമില്ലല്ലോ….. നടന്നാലും എത്തേണ്ടയിടത്ത് എത്തും… ഇപ്പൊ നടന്നാൽ വല്ല വണ്ടിയും കിട്ടുന്ന ഇടത്തേക്ക് എങ്കിലും എത്താൻ പറ്റും….. അതുകൊണ്ട് ഞാൻ പോകാ….വേണേൽ കൂടെ പോന്നോ…. “”

നടക്കാനോ…… എനിക്ക് നടക്കാനൊന്നും പറ്റൂല…… “-നാച്ചു

“” അതെന്താ നീ മുടക്കാചെരക്കാണോ…..“”

അത് നിന്റെ വാപ്പ ഫിറോസ്…. അങ്ങേരാടി മുടക്കാചെരക്ക്…… “-നാച്ചു

“” ദേ എന്റെ വാപ്പാനെ പറഞ്ഞാലുണ്ടല്ലോ…… “”

എന്താടി ഇയ്യ് ചെയ്യാ…. ഞാൻ ഇനിയും പറയും…. അന്റെ വാപ്പ…., അന്റെ വാപ്പ…..,
അന്റെ വാപ്പ…“-നാച്ചു

“” അന്റെ വാപ്പ….. “”
അല്ല പിന്നെ ഓന്ക്ക് മാത്രേ ഇത് പറ്റൂ എന്നുണ്ടോ….. ഞാൻ അത് വിളിച്ചതും അവൻ വിളി നിർത്തി…..

✨✨✨✨✨✨

കുരിപ്പ് എന്റെ വാപ്പാക്ക് വിളിച്ചത് കേട്ടില്ലേ….. എന്തൊരു സാധനം ആണ് റബ്ബേ ഇത്…..

നമ്മളിങ്ങനെ ഒക്കെ ചിന്തിച്ച് നിന്നപ്പോഴേക്കും അവള് നടന്ന് കുറേ മുന്നോട്ട് പോയിരുന്നു…. പിന്നെ ഒന്നും നോക്കിയില്ല വേഗം വണ്ടി ലോക്ക് ചെയ്ത് അവളെ പുറകേ വെച്ച് പിടിച്ചു….. ഓളെ പോക്ക് കണ്ടാൽ തോന്നും വഴിയൊക്കെ അറിയാന്ന്…… അങ്ങനെ അവളെ കൂടെ നമ്മള് ആ ഇരുട്ടത് നടന്നു പോകുമ്പോൾ മനസ്സിന് എന്തൊക്കെയോ ഒരു ഫീലായിരുന്നു…… എന്തോ ഇവളോട് വഴക്ക് കൂടുമ്പോളും ദേഷ്യപെടുംമ്പോഴും പരസ്പരം പാര വെക്കുമ്പോൾ ഒക്കെ എന്തൊക്കെയോ ഒരു സന്തോഷ മായിരുന്നു…… എനിക്കാകെ എന്തൊക്കെയോ മാറ്റങ്ങൾ വന്നപോലെ എനിക്ക് തന്നെ ഫീൽ ചെയ്യാൻ തുടങ്ങിയിരിക്കുന്നു….. എന്ന് കരുതി എനിക്ക് ഇവളോട് പ്രേമം ആണെന്നൊന്നും നിങ്ങൾ തെറ്റിദ്ധരിക്കണ്ട കെട്ടോ….. നമ്മക്ക് ഇവളോട് അങ്ങനെ ഒരു മണ്ണാങ്കട്ടയുമില്ല….. ബ്ലഡി ഫൂൾ…..

പെട്ടന്ന് അന്തരീക്ഷം ആകെ തണുത്തുറഞ്ഞു…… ഒട്ടും വൈകാതെ തന്നെ നല്ല ശക്തിയായി മഴയും പെയ്തു….. എന്തോ ഭാഗ്യത്തിനാണ് ഞാൻ അവിടെ ഒരു ഷെഡ്ഡ് കണ്ടത്……അതുകൊണ്ട് വേഗം കൈ തലയിൽ വെച്ച് കൊണ്ട് അതിന്റെ ഉള്ളിലേക്ക് ഓടി…… അവിടെ നിന്ന് തല രണ്ട് വശത്തേക്കും ആട്ടി മുടിയിലെ വെള്ളം തെറിപ്പിച്ചു കളഞ്ഞോണ്ട് ഇരിക്കുമ്പോളാണ് ഒരുത്തി ആ പെരും മഴയിൽ നിന്നോണ്ട് ഡാൻസ് കളിക്കുന്നത് കണ്ടത്….. സത്യം പറഞ്ഞാൽ അവളെ ഡാൻസ് കണ്ടാൽ ചിരിച്ച് ചാകും….. അമ്മാതിരി വെറുപ്പിക്കലായിരുന്നു…… ഇത് വരെ മഴ കാണാത്തതു പോലുള്ള അവളെ കാട്ടികൂട്ടൽ കണ്ട് ഞാൻ ഒരുപാട് ചിരിച്ചു…..

“” ഡീ…. ഇങ്ങ് കയറി പോര്….. ആ മഴകൊള്ളണ്ട…… “”

നമ്മളിതിരി കലിപ്പിൽ തന്നെ അവളോട് പറഞ്ഞു…..

““ ഓരോ മഴതുള്ളിയും എന്ത് മാത്രം പ്രതീക്ഷയോടെ ആണെന്ന് അറിയുമോ ഭൂമിയെ ചുംബിക്കാൻ വരുന്നത്….. അപ്പൊ അവയെ ഭയന്ന് ഓടുകയല്ല വേണ്ടത്…. സന്തോഷത്തോടേം സ്നേഹത്തോടെയും അതിനെ പുണരണം….. ദേ ഇതുപോലെ അതിൽ അലിഞ്ഞു ചേരണം….. ““

“” നീ അവിടെ ഫിലോസഫിയും പറഞ്ഞോണ്ട് നിന്നോ….. നാളെ മഴകൊണ്ട് പനിച്ചു കിടക്കുമ്പോഴും ഇതൊക്കെ തന്നെ പറയണം കേട്ടോ…  “”

“” ഒന്ന് മിണ്ടാതെ ഇരിക്ക് കലിപ്പാ…. നിന്റെ നാക്ക് കൊണ്ട് പറഞ്ഞിട്ട് ഇനി അങ്ങനെ ഒന്നും ഉണ്ടാകാതെ ഇരുന്നാൽ മതിയായിരുന്നു….. “”

അവളോട് നല്ല രീതിയിൽ പറഞ്ഞിട്ട് കാര്യമില്ല…… അതുകൊണ്ട് ഞാൻ വേഗം അവളെ അടുത്തേക്ക് ഓടിയിട്ട് എന്റെ ജാക്കറ്റ് എടുത്ത് അവളെ തലയിൽ ഇട്ട് കൊടുത്തു….. അവള് ഞെട്ടിതിരിഞ്ഞ് എന്നെ നോക്കിയതും യാഖുദാ…… ഞാൻ ആകെ ഷോക്കായി പോയി…… ആ ഒരു നിമിഷം ആ മഴത്തുള്ളികൾ വരെ അവളെ പ്രണയിക്കുണ്ടെന്ന് എനിക്ക് തോന്നി….. മുത്ത്‌ പോലെ തിളങ്ങി നിൽക്കുന്ന വെള്ളത്തുള്ളികൾ അവളുടെ ആ പച്ചമിഴികൾക്ക് കൂടുതൽ ഭംഗി കൂട്ടി… അതിലേക്ക് നോക്കുമ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോകുന്നത് പോലെ തോന്നി…. മഴതുള്ളികൾ ഓരോന്നും അവളുടെ ചുവന്ന അധരങ്ങളെ ചുംബിച്ചുകൊണ്ട് നിലത്തേക്ക് പതിച്ചു കൊണ്ടിരുന്നു….. യാന്ത്രികമായി എന്റെ മുഖം അവളെ മുഖത്തേക്ക് അടുത്തു….. ആ പേമാരിയിലും അവളുടെ കിതപ്പും എന്റെ ഹൃദയമിടിപ്പും എനിക്ക് കേൾക്കാമായിരുന്നു….. ഒരു വിരലിന്റെ അകലം പോലും ഇല്ല ഞങ്ങളുടെ അധരങ്ങൾ തമ്മിൽ…… ആ നിമിഷത്തെ കൂടുതൽ സുന്ദരമാക്കാൻ വേണ്ടി മഴയോടൊപ്പം നല്ല തണുത്ത കാറ്റും വീശി…..

പെട്ടന്ന് ഞങ്ങളെ രണ്ട് പേരെയും ഞെട്ടിച്ചുകൊണ്ട് വലിയ ശബ്ദത്തിൽ ഒരു ഇടി വെട്ടിയതും എനിക്ക് ബോധം വന്നു…. പക്ഷേ ഈ യക്ഷിക്കണ്ണിക്ക് ബോധം വന്നിട്ടാണോ അതോ ബോധം പോയിട്ടാണോ എന്നറിയില്ല എന്നെ വലിഞ്ഞു മുറുക്കി കെട്ടിപിടിച്ചിട്ടുണ്ട്….. തിരിച് അവളെ പുണരാൻ വേണ്ടി കൈ ഒരുങ്ങിയതും എന്നെ പിടിച്ച് ഒരു തള്ളായിരുന്നു….. ഇത്തിരി പുറകോട്ട് വെച്ച്
പോയ ഞാൻ അവളെ രൂക്ഷമായി നോക്കി….

“”‘ഈ പെരും മഴയും കൊണ്ട് ഇവിടെ നിൽക്കാനാണോ നിന്റെ പ്ലാൻ….. വാടി ഇവിടെ“”

✨✨✨✨✨✨

ന്നും പറഞ്ഞ് ആ കലിപ്പൻ എന്റെ കയ്യിൽ പിടിച്ച് വലിച്ച് എന്നെ ആ ഷെഡിലേക്ക് കൊണ്ടുപോയി……

നല്ല മഴ….. ഇപ്പൊ ഇങ്ങനെ പുതച് മൂടി ബെഡിൽ കിടന്ന് ഉറങ്ങുന്ന ആ സുന്ദരമായ രംഗം ഒന്ന് ആലോചിച്ചതും ഞാൻ ഉറങ്ങിക്കൊണ്ട് അവന്റെ തോളിലേക്ക് ചാഞ്ഞിരുന്നു….. അപ്പൊത്തന്നെ അവൻ എന്നെ പിടിച്ച് ഒരൊറ്റ ഉന്ത്‌….. അതോടെ നമ്മളെ ഉറക്കൊക്കെ പോയി ഞാൻ അവനെ നോക്കി കണ്ണുരുട്ടാൻ തുടങ്ങി….. ………തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button