നാദാപുരം ഷിബിൻ വധക്കേസ്; കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന്
നാദാപുരം തൂണേരിയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. മുസ്ലിം ലീഗ് പ്രവർത്തകരാണ് പ്രതികൾ. വിദേശത്ത് നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രതികളെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
പ്രതികളായ ആറ് പേരെയും ഇന്നലെ രാത്രി പന്ത്രണ്ടരയോടെ വിചാരണ കോടതി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. ശിക്ഷ പ്രഖ്യാപിക്കുന്നതിന് മുമ്പ് കോടതി അന്തിമ വാദം കേൾക്കും
പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണൽ സെഷൻസ് കോടതി വിധി ചോദ്യം ചെയ്ത് സർക്കാരും ഷിബിന്റെ പിതാവും നൽകിയ അപ്പീലിലാണ് ഒന്ന് മുതൽ 6 വരെയുള്ള പ്രതികളും 15, 16 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി വിധിച്ചത്. 2015 ജനുവരി 22നാണ് ഷിബിനെ പ്രതികൾ കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ തെയ്യാംപാടി ഇസ്മായിൽ ഇതുവരെ കീഴടങ്ങിയിട്ടില്ല