Kerala

പാർട്ടിയെ ഹൈജാക്ക് ചെയ്തു, സതീശന് ബിജെപിയോട് മൃദുസമീപനം: രൂക്ഷ വിമർശനവുമായി സരിൻ

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി പി സരിൻ. വിഡി സതീശനാണ് കോൺഗ്രസ് സംഘടനാ സംവിധാനം ദുർബലപ്പെടുത്തിയത്. പാർട്ടിയെ വിഡി സതീശൻ ഹൈജാക്ക് ചെയ്തു. സരിൻ എന്ന വ്യക്തിയുടെ സ്ഥാനാർഥിത്വത്തിൽ ഈ വിഷയം ഒതുക്കരുത്. പാർട്ടിയിലെ ജീർണത ചർച്ച ചെയ്യപ്പെടണം

ഇതെല്ലാം ഉയർത്താൻ പാർട്ടി ഫോറങ്ങൾ ഇല്ല. തോന്നുന്ന പോലെ കാര്യങ്ങൾ നടക്കുന്ന പാർട്ടിയിൽ പ്രവർത്തകർക്ക് അധികം പ്രതീക്ഷ വേണ്ട. ഇന്ന് എല്ലാത്തതിനും വ്യക്തതയുണ്ടാകും. സാധാരണക്കാരായ പ്രവർത്തകരെ പറഞ്ഞു പറ്റിക്കുന്നതാണ് കോൺഗ്രസിന്റെ രീതി. കാര്യങ്ങൾ പറയാനും പരിഹരിക്കാനും അവിടെ സംവിധാനമില്ല

അടിമ-ഉടമ ബന്ധത്തിലേക്കും കീഴാള സംസ്‌കാരത്തിലേക്കും പാർട്ടിയെ കൊണ്ടുവന്നത് സതീശനാണ്. പാർട്ടിയെ ഈ നിലയിലാക്കിയത് സതീശനാണ്. താനാണ് പാർട്ടി എന്ന രീതിയിലേക്ക് കൊണ്ടുവന്ന് ഉൾപാർട്ടി ജനാധിപത്യത്തെ തകർത്തു.

വിഡി സതീശൻ സിപിഎം വിരുദ്ധതയുടെ മേലങ്കി അണിഞ്ഞു. ബിജെപിയെ അല്ല, സിപിഎമ്മിനെ തോൽപ്പിക്കണമെന്ന് അടിച്ചേൽപ്പിച്ചു. സതീശന് ബിജെപിയോട് മൃദുസമീപനമാണ്. സതീശൻ ബിജെപിയുടെ കൂടെയാണ്. രാഹുൽ മാങ്കുട്ടത്തിൽ അനിയനെ പോലെയാണ്. പക്ഷേ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും സരിൻ പറഞ്ഞു

Related Articles

Back to top button