Kerala

പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നവീൻ ബാബുവിന്റെ കുടുംബം കക്ഷി ചേരും

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണവിധേയയായ പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിക്കെതിരെ സുപ്രധാന നീക്കവുമായി കുടുംബം. ദിവ്യയുടെ ജാമ്യ ഹർജിയിൽ നവീൻ ബാബുവിന്റെ കുടുംബം കക്ഷി ചേരും. നാളെ തന്നെ നടപടികൾ തുടങ്ങുമെന്നും കണ്ണൂർ കലക്ടറുടെ കത്തിൽ തൃപ്തരല്ലെന്നും കുടുംബം പറഞ്ഞു

സബ് കലക്ടറുടെ കൈവശം കൊടുത്തുവിട്ട കത്തിൽ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാൻ ആകില്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞതായി പത്തനംതിട്ട ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജി അഖിൽ പറയുന്നു. കലക്ടറുടെ വ്യക്തിപരമായ അനുഭവങ്ങൾ സൂചിപ്പിച്ചു എന്നല്ലാതെ കത്തിൽ മറ്റൊന്നുമില്ല

കത്തിനെ ഗൗരവമായി കാണുന്നില്ല. ഓൺലൈൻ ചാനലിനെ വിളിച്ച് ഇത്തരത്തിൽ പരിപാടി നടത്തിയതിൽ കലക്ടർ ഇടപെട്ടില്ല. ഇടപെടാമായിരുന്നിട്ടും മാറിനിന്നു. കത്തിനെ ഗൗരവമായി കാണുന്നില്ലെന്നും ഭാര്യ പറഞ്ഞതായി അഖിൽ പറഞ്ഞു

Related Articles

Back to top button