Kerala

പാലക്കാട് ഇടതുപക്ഷത്തിന്റെ ശക്തി എന്താണെന്ന് ഇത്തവണ തെളിയിക്കും: പി സരിൻ

പാലക്കാട് ഇതുവരെ എൽഡിഎഫ് സ്വയം ഏറ്റുവാങ്ങിയ മൂന്നാം സ്ഥാനമായിരുന്നു എന്നും ഇടതുപക്ഷത്തിന്റെ ശക്തി എന്തെന്ന് ഇത്തവണ തെളിയിക്കുമെന്നും എൽഡിഎഫ് സ്ഥാനാർഥി പി സരിൻ. ഇന്ന് ഔദ്യോഗിക പ്രചാരണ പരിപാടികൾ തുടങ്ങുന്നതിന് മുമ്പ് പ്രതികരിക്കുകയായിരുന്നു സരിൻ.

മുൻ എംഎൽഎ ഷാഫി പറമ്പിലിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്രത്തോളം എത്തിയെന്ന് പരിശോധിക്കണം. പാലക്കാട് രാഷ്ട്രീയത്തിന് ആവശ്യമായ മാറ്റം എന്താണെന്ന അവതരണം കൊണ്ട് എൽഡിഎഫ് ഇത്തവണ വ്യത്യസ്തമാകുമെന്നും സരിൻ കൂട്ടിച്ചേർത്തു.

ഡോ. പി സരിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇടതുപക്ഷത്തിന് വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പറഞ്ഞു. പാലക്കാട് എൽഡിഎഫ് ജയിക്കാനാണ് സരിനെ സ്ഥാനാർഥിയാക്കിയത്. സിപിഎം, ഇടത് വോട്ടുകൾ ചോരില്ല. സരിൻ ഇടത് മുന്നണിയിൽ എത്തുമെന്ന് നേരത്തെ കണക്കുകൂട്ടിയില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു

 

 

Related Articles

Back to top button