Novel

മംഗല്യ താലി: ഭാഗം 10

രചന: കാശിനാഥൻ

ഹരിക്ക് ഈ ബന്ധത്തിന് താല്പര്യം ഇല്ലെങ്കിൽ പിന്നെ, ഇനി ഇവിടെ നിർത്തേണ്ട കാര്യമുണ്ടോ പറഞ്ഞു വിട്ടാൽ പോരെ, വെറുതെ എന്തിനാ ഇവരുടെ രണ്ടാളുടെയും ജീവിതം കളയുന്നത്.

മുകളിലേക്ക് പോകവേ ഹരി കേട്ടിരുന്നു ഐശ്വര്യ അമ്മയോട് പറയുന്ന വാക്കുകൾ.

എല്ലാവരും പറയുന്നത് കേട്ട് കണ്ണീർ പൊഴിക്കുവാൻ മാത്രമേ പാവം ഭദ്രയ്ക്കു കഴിഞ്ഞള്ളൂ.

കാരണം അവൾക്കുവേണ്ടി വാദിക്കുവാനും, സംസാരിക്കുവാനും ആരും ഇല്ലായിരുന്നു, അവൾക്കും ഒരക്ഷരം പോലും ഉരിയാടുവാൻ സാധിച്ചില്ല, കാരണം അവൾ ഒരു അനാഥയായിരുന്നു.

മൂന്നക്ഷരങ്ങൾക്ക് ഓർത്തിണക്കിയ ആ വാക്കിന്റെ വേദന എത്രത്തോളം ആണെന്ന്, ജീവിതത്തിൽ തിരിച്ചറിഞ്ഞവൾ ആയിരുന്നു ഭദ്ര..

ഒരു മനുഷ്യരോട് പോലും, യാതൊരുവിധ ദേഷ്യമോ പ കയോ, ഒന്നും വെച്ച് പുലർത്താത്തവൾ ആയിരുന്നു താന്. അറിഞ്ഞുകൊണ്ട് ഒരു ഉറുമ്പിനെ പോലും നോവിച്ചതായി തനിക്ക് ഓർമ്മയില്ല, ആരു ചെയ്ത പാപത്തിന്റെ ഫലമാണ് താനി അനുഭവിച്ചു കൂട്ടുന്നത് ഒക്കെ.. ജന്മം നൽകിയവർ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് പോലും അറിയില്ല, വേണ്ടായിരുന്നു എങ്കിൽ കൊന്നുകളഞ്ഞാൽ പോരായിരുന്നോ, എന്തിനാണ് ഈ അമ്മത്തൊട്ടിലിൽ തന്നെ വലിച്ചെറിഞ്ഞിട്ട് ഓടിപ്പോയത്.
അതുകൊണ്ടല്ലേ ഇന്നിങ്ങനെയൊക്കെ തനിക്ക് കേൾക്കേണ്ടി വന്നത്.. അദ്ദേഹത്തിന്, താൻ മുന്നിൽ വരുന്നതു പോലും ദേഷ്യമാണ്, തന്നെ കാണുന്നത് പോലും അറപ്പാണ്, തന്റെ മുഖത്ത് നോക്കി അത് നേരിട്ട് പറഞ്ഞു കഴിഞ്ഞിരിക്കുന്നു, ഇനിയെവിടെ തുടരുന്നതിൽ അർത്ഥമില്ല,
ചൂടു കണ്ണീർ കവിളിലൂടെ ഒലിച്ചിറങ്ങുകയാണ്.

മോളെ…
മഹാലക്ഷ്മി വിളിച്ചപ്പോൾ അവൾ അവരെയൊന്നു നോക്കി.

സാരമില്ല,, പോട്ടെ.. എന്റെ കുട്ടി കരയണ്ട കേട്ടോ. ഇപ്പൊ ഐശ്വര്യയുടെ വീട്ടിൽ നിന്നു അച്ഛനുമമ്മയും ഒക്കെ വരുന്നുണ്ട്. കുറച്ചു മുന്നേ അവരായിരുന്നു വിളിച്ചത്. ഈ അടുക്കള കാണൽ എന്നൊരു ചടങ്ങ് ഉണ്ടല്ലോ, അതിനുവേണ്ടി വരുന്നതാണ്..

അവർ പറഞ്ഞപ്പോൾ ഭദ്ര തലകുലുക്കി.

മോള് സങ്കടപ്പെടൂവൊന്നും വേണ്ട
കേട്ടോ. ഹരിയോട് ഞാൻ സംസാരിച്ചോളാം ഇപ്പോഴല്ല കുറച്ചു കഴിഞ്ഞ്. അവര് വരുന്നുണ്ട്, ആദ്യമായിട്ട് വരുന്നതല്ലേ മോളെ, ഞാൻ അനികുട്ടനെ ഒന്ന് വിളിക്കട്ടെ.

മഹാലക്ഷ്മി ഫോണിൽ അനിരുദ്ധന്റെ നമ്പർ ഡയൽ ചെയ്ത് കാതിലേക്ക് വെച്ചു

ഉച്ചയ്ക്കാണ് എല്ലാവരും എത്തുക, 21 പേരുണ്ടെന്നാണ്, ഐശ്വര്യയുടെ അമ്മ പറഞ്ഞത്. എല്ലാവർക്കും കഴിക്കുവാനായി ഫ്രൈഡ് റൈസും ചില്ലി ചിക്കനും ആയിരുന്നു വാങ്ങിക്കൊണ്ടു വരുവാൻ അനിരുദ്ധനെ പറഞ്ഞേൽപ്പിച്ചത്.

ഹരി വീണ്ടും പുറത്തേക്ക് എവിടെയോ പോകുവാനായി ഇറങ്ങി വന്നതും, മഹാലക്ഷ്മി അത് തടഞ്ഞു.

ഐശ്വര്യയുടെ വീട്ടിൽ നിന്നും എല്ലാവരും എത്തുമ്പോൾ നീ ഇവിടെ കാണണമെന്നും, വൈകുന്നേരം ഭദ്രേയും കൂട്ടി കുടുംബ ക്ഷേത്രത്തിലേക്ക് പൊകണം എന്നും ഒക്കെ അവർ പറഞ്ഞു..

ഇത് രണ്ടും ഇപ്പോൾ സാധിക്കില്ലമ്മേ, എനിക്ക് മടങ്ങിപ്പോയേ തീരൂ.

നീ എവിടേക്ക് പോകുന്ന കാര്യമാണ് പറയുന്നത്?

മഹാലക്ഷ്മി ചോദിച്ചു.

ടൗണിലെ നമ്മുടെ വീട്ടിലേക്ക് ഞാൻ താമസം മാറ്റുകയാണ്.

നിനക്കെന്താ ഹരി ഭ്രാന്ത് ഉണ്ടോ, ഇത് എന്തൊക്കെയാണ് നീ വിളിച്ചു പറയുന്നത്.

ഞാൻ പറയുന്നത് മലയാളത്തിൽ അല്ലെ, അമ്മയ്ക്ക് എന്താ മനസ്സിലാകുന്നില്ലേ.

ഇല്ല… അതുകൊണ്ടാണ് ഞാൻ നിന്നോട് ചോദിക്കുന്നത്.

എനിക്കിവിടെ തുടരാൻ അസൗകര്യം ഉണ്ട്, അതുകൊണ്ട് ഞാൻ നമ്മുടെ സെക്കൻഡ് ഫോമിലേക്ക് ഇന്ന് വൈകുന്നേരം പോകും.

ശരി… അങ്ങനെ ഇവിടെ തുടരാൻ നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ നീ പൊയ്ക്കോളൂ, ഞാൻ എതിർപ്പൊന്നും പറയുന്നില്ല, പക്ഷേ നിന്റെ ഒപ്പം ഭദ്ര കൂടി കാണും. അല്ലാണ്ട് തന്നെ ഇഷ്ടത്തിന് ഇവിടുന്ന് ഇറങ്ങിപ്പോകുന്നത്, നീ ചിന്തിക്കുക പോലും വേണ്ട ഹരീ.

മഹാലക്ഷ്മിയും വിട്ടുകൊടുക്കാനുള്ള ഭാവത്തിൽ അല്ലായിരുന്നു.

എനിക്ക് അവളെ എന്റെ കൺമുന്നിൽ കാണുന്നതുപോലും വെറുപ്പാണ്, അതുകൊണ്ടാണ് ഞാൻ ഈ വീട് വിട്ടു പോകുന്നതു പോലും, അപ്പോഴാണ് അമ്മ പറയുന്നത് അവളെ കൂടി കൊണ്ടുപോകാനു, അമ്മയുടെ ഇഷ്ടത്തിന് അല്ലേ അവളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നത്, അതുകൊണ്ട് നിങ്ങൾ രണ്ടാളും കൂടി അങ്ങ് കഴിഞ്ഞോളു. ദയവുചെയ്ത് എന്നെ ശല്യപ്പെടുത്താനായി ആരും വരാതിരുന്നാൽ മാത്രം മതി. അനാഥ പെണ്ണിന് ജീവിതം പകർന്നു കൊടുത്തു കിട്ടുന്ന പുണ്യം ഒന്നും തൽക്കാലം എനിക്ക് വേണ്ട അമ്മേ. അത്രയ്ക്ക് വലിയ മഹാൻ ഒന്നുമല്ല ഞാൻ, ഒരു പച്ചയായ സാധാരണ മനുഷ്യനാണ്, എനിക്ക് എന്റേതായ സ്വപ്നങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളും ഒക്കെ ഉണ്ട്, അതിനിടയ്ക്ക് ഒരു വിലങ്ങു തടിയായി ഇവളെ എനിക്ക് വേണ്ട, ദയവുചെയ്ത് എന്നെ ഒന്ന് മനസ്സിലാക്കുവാൻ അമ്മ ശ്രമിക്കു.

അമ്മയും മകനും തമ്മിൽ വാക്പോര് നടത്തിക്കൊണ്ടിരുന്നപ്പോഴാണ് അനിരുദ്ധൻ എത്തിയത്.

എന്തൊക്കെയാ ഹരി നീ ഈ പറയുന്നത്, അങ്ങനെ ഈ പെൺകുട്ടിയെ പറഞ്ഞുവിടാൻ പറ്റുമോ, നിന്റെ ഭാര്യയല്ലേടാ ഇവള്.

മ്മ്… ഭാര്യ,മഞ്ഞ ചരടിൽ ഒരു ലോഹം കഴുത്തിലെയ്ക്കിട്ടുന്നുകരുതി ഒരിക്കലും ഭാര്യ ആകില്ല,, പരസ്പരം സ്നേഹവും, വിശ്വാസവും താൽപര്യവും ഒക്കെ വേണം, ഇതൊന്നും ഞാനും അവളും തമ്മിലില്ല, അമ്മ ഒറ്റ ഒരാളുടെ നിർബന്ധത്തിൽ, എന്റെ നശിച്ച നേരത്ത് ഞാൻ സമ്മതം മൂളിയതാണു. അതിന് ഒരുപാട് ഞാനിപ്പോൾ ദുഃഖിക്കുകയാണ്. എനിക്ക് ഇതിൽ നിന്നും ഒരു മോചനം വേണമെങ്കിൽ ഈ വീട് വിട്ടേ തീരൂ..

ഹരി വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞപ്പോൾ, അനിരുദ്ധൻ മുഖം തിരിച്ച് ഭദ്രയെ ഒന്ന് നോക്കി..
അപമാന ഭാരത്താൽ വെന്തുരുകി നിൽക്കുകയാണ് ആ പാവം പെൺകുട്ടി

അവൻ നോക്കുന്നു എന്ന് മനസ്സിലാക്കിയതും ഭദ്ര അത്രമേൽ വിഷമത്തിന്റെ ഇടയിലും അനിരുദ്രനെ നോക്കി ഒന്ന് പുഞ്ചിരിച്ചു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുക.ൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button