Kerala

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഒപ്പം

വയനാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാത്രിയോടെ എത്തുന്ന പ്രിയങ്ക നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ എന്നിവരും പ്രിയങ്കക്കൊപ്പമുണ്ടാകും.

തെരഞ്ഞെടുപ്പിലെ കന്നിയങ്കത്തിനാണ് പ്രിയങ്ക ഒരുങ്ങുന്നത്. നാളെ രാവിലെ 11 മണിക്ക് കൽപ്പറ്റയിൽ റോഡ് ഷോ നടക്കും. ഇതിന് ശേഷമാകും പത്രികാ സമർപ്പണം. പ്രിയങ്കയുടെ റോഡ് ഷോയിൽ വൻ ജനപങ്കാളിത്തമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൈസൂരുവിൽ നിന്ന് റോഡ് മാർഗമാണ് രാഹുലും പ്രിയങ്കയും വയനാട്ടിലെത്തുക. സോണിയ ഗാന്ധിയും ഖാർഗെയും നാളെ എത്തും. നാളെ കൽപ്പറ്റ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. രണ്ട് കിലോമീറ്റർ റോഡ് ഷോ നടത്തിയ ശേഷം വരണാധികാരിയായ ജില്ലാ കലക്ടർക്ക് മുമ്പാകെ പത്രിക നൽകും. 10 ദിവസം പ്രിയങ്ക വയനാട്ടിൽ പ്രചാരണത്തിനുണ്ടാകും.

Related Articles

Back to top button