Movies

സ്ത്രീ 2 ചിത്രത്തിന്റെ മൂന്നാം ഭാഗം വരുന്നതായി നായിക ശ്രദ്ധാ കപൂര്‍

മുംബൈ: ഒന്നും രണ്ടും ഭാഗങ്ങള്‍ ഹിറ്റായി മാറിയ സ്ത്രീ എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗം വരുന്നതായി ബോളിവുഡിലെ പ്രശസ്ത നായിക ശ്രദ്ധാ കപൂര്‍. ഒന്നാം ഭാഗം ഇറങ്ങി വന്‍ ഹിറ്റായ സാഹചര്യത്തിലായിരുന്നു ചിത്രത്തിന് രണ്ടാം ഭാഗം വന്നത്. അതും വലിയ ജനപ്രീതി നേടിയ ആത്മവിശ്വാസത്തിലാണ് ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മൂന്നാം ഭാഗത്തിലേക്ക് കടക്കുന്നത്. കോമഡി ഹൊറര്‍ ചിത്രമാണ് ഈ സീരീസ്. ചന്ദേരിയിലെ സ്ത്രീകളെ തട്ടികൊണ്ടുപോകുന്ന തലയില്ലാത്ത ക്രൂരമായ സര്‍കതയെ പരാജയപ്പെടുത്തേണ്ടതിനായി പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടമാണ് ഇതിലെ നായകനും നായികയുമെല്ലാം.

Heroine Shraddha Kapoor says the third part of Stree 2 is coming

സ്ത്രീയിലെ പ്രധാന കഥാപാത്രമായ അവിസ്മരണമാക്കിയ താരമാണ് ശ്രദ്ധാ കപൂര്‍. ഈ ചിത്രത്തിലെ ഇവരുടെ അഭിനയം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

‘സ്ത്രീ രണ്ടിന്റെ സംവിധായകന്‍ അമര്‍ കൗശിക്കിന്റെ പക്കലാണ് സ്ത്രീ-3ന്റെ കഥയുള്ളത്. അക്കാര്യം അറിഞ്ഞപ്പോള്‍ വളരെയധികം ത്രില്ലിലായി. ഈ ഭാഗത്തിന്റെ കഥയും അടിപൊളിയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്താണ് ആ കഥയെന്നറിയാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് ഞാന്‍. 2018ല്‍ സ്ത്രീയുടെ ആദ്യ ഭാഗത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് വളരെയധികം ആകാംക്ഷ തോന്നിയിരുന്നു. കാരണം അതുപോലൊരു സ്‌ക്രിപ്റ്റ് അതിന് മുന്‍പ് എന്റെ കൈകളില്‍ വന്നുചേര്‍ന്നിട്ടില്ല. കഥ കേട്ട് സോഫയില്‍ വീണുപോയി ഞാന്‍. അത്രയേറെ എന്റര്‍ടെയ്‌നിംഗ് ആയ കഥയായിരുന്നു അത്. ഓരോ സീന്‍ വിശദീകരിക്കുമ്പോഴും ഞാന്‍ പൊട്ടിച്ചിരിച്ചു’ ശ്രദ്ധ പറഞ്ഞു.

ചിത്രം തിയറ്ററില്‍ എത്തിയപ്പോള്‍ ജനങ്ങളില്‍നിന്നും ലഭിച്ച സ്‌നേഹവും പിന്തുണയും വലുതായിരുന്നു. അവിടെ നിന്നാണ് ഇതെല്ലാം തുടങ്ങിയത്. സ്ത്രീ-2 ഹിറ്റായതിന്റെ ക്രെഡിറ്റ് ഡയറക്ടറിനും എഴുത്തുകാരനും നിര്‍മാതാവിനുമാണ്. രാജ്കുമാര്‍ റാവു, പങ്കജ് ത്രിപാഠി, അഭിഷേക് ബാനര്‍ജി എന്നിവരാണ് സ്ത്രീയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോക്‌സോഫീസില്‍ ഹിറ്റായ സ്ത്രീ 1, 2 സിനിമകള്‍ ഒടിടിയില്‍ ഇറങ്ങിയപ്പോഴും ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. എന്തായാലും ഒന്നും രണ്ടും ഭാഗങ്ങള്‍ ആവേശത്തോടെ സ്വീകരിച്ച പ്രേക്ഷകര്‍ മൂന്നിന്റെ വരവിനായി അക്ഷമരായി കാത്തിരിക്കുന്നതായാണ് ബോളിവുഡില്‍നിന്നു വരുന്ന വാര്‍ത്തകള്‍.

Related Articles

Back to top button