National

ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; അഞ്ച് പേർ മരിച്ചു

ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. സിക്കന്തരബാദിലെ ആശാപുരി കോളനിയിലെ വീട്ടിലാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. സംഭവസമയത്ത് വീട്ടിൽ 19 പേരോളമുണ്ടായിരുന്നു എന്നാണ് വിവരം

അപകടത്തിൽ അഞ്ച് പേരുടെ മരണം ചീഫ് മെഡിക്കൽ ഓഫീസർ സ്ഥിരീകരിച്ചു. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്ന് പേരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. എട്ട് പേരെ ജീവനോടെ രക്ഷപ്പെടുത്തിയതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു

വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർ ബ്രിഗേഡ് സംഘവും പോലീസും എൻഡിആർഎഫും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Related Articles

Back to top button