National

ബ്രിക്‌സ് ഉച്ചകോടിക്കായി മോദി റഷ്യയിലേക്ക് ; ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ചക്ക് സാധ്യത

16ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് തിരിച്ചു. റഷ്യയിലെ കസാൻ നഗരത്തിലാണ് ഉച്ചകോടി നടക്കുന്നത്. ഇന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഒരുക്കുന്ന അത്താഴ വിരുന്നിൽ മോദി പങ്കെടുക്കും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി ഇന്ന് മോദി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ

കസാനിൽ ഒക്ടോബർ 22, 23 തീയതികളിലാണ് ഉച്ചകോടി. പുടിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളി പ്രതിനിധികൾ പങ്കെടുക്കും. ബ്രിക്‌സ് ഉച്ചകോടിക്ക് മുമ്പാണ് ലഡാക് അതിർത്തിയിൽ സംയുക്ത പട്രോളിംഗ് നടത്താൻ ഇന്ത്യ-ചൈന ധാരണയായത്.

ഈ വർഷം രണ്ടാം തവണയാണ് മോദി റഷ്യ സന്ദർശിക്കുന്നത്. 22ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനും നേരത്തെ മോദി റഷ്യയിൽ എത്തിയിരുന്നു. അന്ന് റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ദി അപ്പോസ്തൽ നൽകി മോദിയെ റഷ്യ ആദരിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button