Kerala

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്‌റ്റേയില്ല; സർക്കാരിന് നോട്ടീസ്

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് തത്കാലം സ്‌റ്റേയില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി സുപ്രീം കോടതി മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കും. സജിമോൻ പാറയിൽ നൽകിയ ഹർജിയാണ് നവംബർ 19ന് പരിഗണിക്കുക

ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്ത് ഹർജിക്കാരൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിയില്ലെങ്കിൽ കമ്മിറ്റിയിലെ മൊഴികൾ വിവരമായി പരിഗണിച്ച് കേസെടുക്കണമെന്നായിരുന്നു ഹൈക്കോടതി നിർദേശം

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാവുന്ന പരാതികളുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് കേസെടുക്കാൻ അനുമതി നൽകിയിരുന്നു. മൊഴി നൽകാൻ അതിജീവിതമാർ തയ്യാറല്ലെങ്കിൽ നിർബന്ധമാക്കരുതെന്നും കോടതി നിർദേശിച്ചിരുന്നു.

Related Articles

Back to top button