അദാനിയെ ശതകോടീശ്വരനാക്കിയത് ഈ ആറ് കമ്പനികള്‍
മുംബൈ: അദാനി ഗ്രൂപ്പിന്റെ ഉടമയും ഏഷ്യയിലെ രണ്ടാമത്തെ വലിയ കോടീശ്വരനുമായ ഗൗതം അദാനിയെ കോടിശ്വരനാക്കിയ ഓഹരികള്‍ ഏതെല്ലാമാണെന്ന് അറിയാമോ?. ഒരു സാധാരണ ഡയമണ്ട് സോര്‍ട്ടര്‍ മാത്രമായിരുന്ന ഗൗതം അദാനിക്ക് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന അതിയായ ആഗ്രഹമാണ് 1988ല്‍ ഒരു ചരക്ക് വ്യാപാര സ്ഥാപനം തുടങ്ങന്നതിലേക്ക് ആ മനുഷ്യനെ നയിച്ചത്. ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അദാനി ഗ്രൂപ്പിന്റെ ജൈത്രയാത്ര അവിടെ തുടങ്ങുന്നു.
അദാനി എന്റര്‍പ്രൈസസ് (75%), അദാനി പവര്‍(72%), അദാനി ടോടല് ഗ്യാസ്(37%), അദാനി എനര്‍ജി സൊല്യൂഷന്‍സ്(73%), അദാനി പോട്സ്(66%), അദാനി ഗ്രീന്‍ എനര്‍ജി (56%) എന്നിവയാണ് അദാനിയുടെ എനര്‍ജി സോഴ്സുകളായ ഈ ആറ് കമ്പനികളാണ് അദാനി ഗ്രൂപ്പ് ചെയര്‍മാനായ ഗൗതം അദാനിയെ ശത കോടീശ്വരനാക്കി മാറ്റിയത്.
അദാനി ഗ്രൂപ്പ് ആണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം കൈാര്യം ചെയ്യുന്നത്. 3.53 ലക്ഷം കോടി രൂപയാണ് അദാനി എന്റര്‍പ്രൈസസിന്റെ വിപണിമൂല്യം. ലോകത്തിലെ ഏറ്റവുംവലിയ കല്‍ക്കരി വ്യാപാരികളില്‍ ഒന്നും അദാനി തന്നെയാണ്. തന്റെ സഹോദരങ്ങള്‍ക്കൊപ്പമാണ് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായി അദാനി എന്റര്‍പ്രൈസസിന് തുടക്കമിട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്.