National

വിധേയത്വം എന്ന് പറഞ്ഞാല്‍ ഇതാണ്; ബി ജെ പി നേതാവിന് മുന്നില്‍ ഏഴ് സെക്കന്റിനിടെ അഞ്ച് വട്ടം തല കുനിച്ച് ഒന്നാം റാങ്കുകാരിയായ കലക്ടര്‍

സാമൂഹിക മാധ്യമങ്ങളില്‍ കലക്ടറെ തേച്ചൊട്ടിച്ചു

ന്യൂഡല്‍ഹി: ബി ജെ പിയുടെ മുതിര്‍ന്ന നേതാവ്, ഭരണഘടനാപരമായി കാര്യമായ പദവികളൊന്നുമില്ല. രാജസ്ഥാന്‍ ബി ജെ പിയുടെ മുന്‍ അധ്യക്ഷനാണ്. അതില്‍ കൂടുതലൊന്നും പറയാനില്ലാത്ത ഒരാള്‍ക്ക് മുന്നില്‍ ജില്ലാ കലക്ടര്‍ തലകുനിച്ചു നില്‍ക്കുന്നു. ഒന്നും രണ്ടും തവണയല്ല. ഏഴ് സെക്കന്റിനിടെ അഞ്ച് തവണ. ആ മുഖത്തേക്ക് ആദരവോടെയല്ല ഭയം കലര്‍ന്ന ആരാധനയോടെ നോക്കുന്ന സ്ത്രീ. അവര്‍ വെറും ഒരു കലക്ടര്‍ അല്ല, യു പി എസ് സി പരീക്ഷയില്‍ ഒന്നാം റാങ്ക് കാരിയാണ്. കഷ്ടം തന്നെ….

രാജസ്ഥാനിലാണ് ബി ജെ പി നേതാവിന് മുന്നില്‍ തന്റെ അസ്ഥിത്വം പണയംവെച്ച് കലക്ടറായ ടീന ദാബി കുനിഞ്ഞു നിന്നത്. ബാര്‍മര്‍ ജില്ലാ കലക്ടറായ ടീനാ ദാബി ബി.ജെ.പി. നേതാവ് സതീഷ് പൂനിയയെ സ്വീകരിക്കുന്നതിനിടെ ആദരസൂചകമായി പലവട്ടം തല കുനിച്ചത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ഇതിനകം വൈറലായിക്കഴിഞ്ഞു.

 

 

Related Articles

Back to top button