Kerala

പത്തരമാറ്റ് വയസ്സന്‍: വിവാദ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് നടി ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും

പ്രായ വിവാദത്തിൽ ദമ്പതികള്‍

ഗുരുവായൂര്‍: സീരിയല്‍ നടി ദിവ്യ ശ്രീധറും നടനും വോക്കല്‍ ആര്‍ട്ടിസ്റ്റും ഡോക്ടറുമായ ക്രിസ് വേണുഗോപാലും തമ്മിലുള്ള വിവാഹത്തെ പരിഹസിച്ച മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ദമ്പതികള്‍.

ഗുരുവായൂര്‍ അമ്പലത്തില്‍വെച്ച് നടന്ന വിവാഹത്തില്‍ നടനും അഭിഭാഷകനും ഡോക്‌റുമൊക്കെയായ ക്രിസ് അയ്യര്‍ വേണുഗോപാലന്റെ നീളന്‍ താടിയും വേഷവും കണ്ട് തെറ്റിദ്ധരിച്ച് പടുവൃദ്ധനാണെന്നും ഇയാളെയാണോ സുന്ദരിയായ ദിവ്യക്ക് കല്യാണം കഴിക്കാന്‍ കിട്ടിയതെന്നുമൊക്കെയുള്ള ആക്ഷേപങ്ങള്‍ക്ക് കാരണക്കാരായ ഓണ്‍ലൈന്‍ മാധ്യമങ്ങളെയും മറ്റും രൂക്ഷമായി വിമര്‍ശിച്ചാണ് ദമ്പതികള്‍ രംഗത്തെത്തിയത്.

പ്രായം കൂടുതലാണെന്ന് തനിക്കും ദിവ്യയ്ക്കും അങ്ങനെ തോന്നുന്നില്ലെന്ന് വേണുഗോപാലും തനിക്ക് താടി ഇഷ്ടമാണെന്നും താടി കളയല്ലേ എന്നാണ് താനും മക്കളും പറഞ്ഞിട്ടുള്ളതെന്ന് ദിവ്യയും പറഞ്ഞു. ”കുറേ ആള്‍ക്കാര്‍ പറഞ്ഞിട്ടുണ്ട് താടി കണ്ടിട്ട്. ഒരുപാട് പ്രായമുള്ള ആളെയാണോ വിവാഹം ചെയ്തതെന്ന്. അവരൊന്നും അല്ലല്ലോ കൂടെനില്‍ക്കേണ്ടത് ഞാന്‍ അല്ലേ, എനിക്ക് കുഴപ്പമില്ല, എന്റെ കുട്ടികള്‍ക്കും കുഴപ്പമില്ല, ” ദിവ്യ പറഞ്ഞു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രയും ഹാപ്പിയാണെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.

നാല് ആള് വന്നുള്ള കല്യാണം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു ആ ആഗ്രഹം സാധിച്ച് കൊടുത്തു എന്നും ക്രിസ് വേണുഗോപാല്‍ പറഞ്ഞു. ഇത് ദിവ്യയുടെ രണ്ടാം വിവാഹമാണ്. രണ്ട് മക്കളുണ്ട്. ക്രിസും ദിവ്യും പത്തരമാറ്റ് എന്ന സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. മക്കളുടെ സമ്മതത്തോടെയാണ് വിവാഹം എന്ന് ദിവ്യ പറഞ്ഞു. ആദ്യം ഏട്ടനെ കാണുമ്പോള്‍ ഭയമായിരുന്നുവെന്നും എന്നാല്‍ പിന്നെ സംസാരിച്ചു, അങ്ങനെ ഒരിക്കല്‍ തന്നെ പ്രൊപ്പോസ് ചെയ്തുവെന്ന് ദിവ്യ പറഞ്ഞു.

ഗുരുവായൂരപ്പന്റെ മുന്നില്‍ നിന്ന് വിവാഹം ചെയ്യണമെന്ന് രണ്ട് പേര്‍ക്കും ആഗ്രഹം ഉണ്ടായിരുന്നുവെന്നും ഒരുപാട് തയ്യാറെടുപ്പുകള്‍ ഒന്നും വിവാഹത്തിന് ഉണ്ടായിരുന്നില്ലെന്നുമാണ് വേണുഗോപാലും ദിവ്യയും പറയുന്നത്. കല്യാണത്തിന് വിളിച്ചവരൊക്കെ വന്നിരുന്നുവെന്നും വരാന്‍ പറ്റാത്ത ആളുകള്‍ വിളിച്ചുപറഞ്ഞിരുന്നുവെന്നും വേണുഗോപാല്‍ പറയുന്നു.

Related Articles

Back to top button