Novel

നിൻ വഴിയേ: ഭാഗം 52

രചന: അഫ്‌ന

പക്ഷെ അഭിയുടെ ഉള്ളിൽ അതൊന്നും കയറിയിരുന്നില്ല. അവൾക്ക് ഒരിക്കലും തന്നെ ഉപേക്ഷിച്ചു പോകാൻ കഴിയില്ലെന്ന് അവന്റെ ഉള്ളം പറഞ്ഞു കൊണ്ടിരുന്നു…..പക്ഷെ ചെയ്തത് തെറ്റാണോ ശരിയാണോ എന്ന് ഇപ്പോഴും അവനറിയില്ല.

“തൻവിയ്ക്ക് ഒരിക്കലും അതിനു സാധിക്കില്ല, അവളാപ്പോഴത്തെ ദേഷ്യത്തിൽ ചെയ്തതാ, അല്ലാതെ എന്നെ ഉപേക്ഷിക്കാൻ അവൾക്ക് സാധിക്കില്ല…. എനിക്കുറപ്പാ”അഭിയുടെ ഉറച്ചതായിരുന്നു.

“അപ്പോഴത്തെ ദേഷ്യത്തിലോ? നിനക്ക് തോന്നുന്നുണ്ടോ അഭി അവൾ ദേഷ്യത്തിൽ ഇറങ്ങി പോയതാണെന്ന്.
എന്റെ അനിയത്തിയുടെ മനസ്സ് അത്രയും വേദനിച്ചിട്ടുണ്ടാവും, അല്ല നിങ്ങളെല്ലാവരും കൂടെ വേദനിപ്പിച്ചു.”ഇഷാനി അടക്കി പിടിച്ച ദേഷ്യം എല്ലാവരിലും പ്രകടിപ്പിച്ചു.

അഭിയുടെ കണ്ണുകളിൽ കരഞ്ഞു കലങ്ങിയ പെൺകുട്ടിയുടെ രൂപം തെളിഞ്ഞു….. വാടിയ പൂവിതൾ പോലെ നിലത്തേക്ക് ഊർന്നു വീണവൾ കൺ മുൻപിലൂടെ മിന്നി മറഞ്ഞു കൊണ്ടിരുന്നു……അറിയാതെ അവന്റെ കണ്ണുകൾ കലങ്ങി തുടങ്ങി.

“ഇഷാനി, നിന്റെ സംസാരം അതിരു കടക്കുന്നുണ്ട് “അഭിയുടെ കണ്ണുകൾ കലങ്ങിയത് കണ്ടു അച്ഛൻ ശബ്ദമുയർത്തി.

“എന്റെ അച്ഛന് അവന്റെ മുഖം വടിയപ്പോൾ സഹിച്ചില്ല അല്ലെ, അത് പോലെ തന്നെയാണ് എനിക്കും, എന്റെ തനുവിന് വേദനിച്ചാൽ എനിക്കും സഹിക്കില്ല….. അവൾ ഇനി കുറ്റം ചെയ്താലും ഇല്ലെങ്കിലും ശിക്ഷിക്കേണ്ടത് അഭിയല്ല നമ്മളാണ്.അതും എല്ലാം വ്യക്തമാക്കിയതിന് ശേഷം മാത്രം,
എന്നിട്ട് നിങ്ങൾ എന്താ ചെയ്തേ കേട്ട പാതി കേൾക്കാത്ത പാതി അവളെ അവിടിട്ടടിച്ചു അപമാനിച്ചു.”
ഇഷാനിയുടെ ശബ്ദം ഇടരുന്നത് അഭി അറിഞ്ഞു.

“തെറ്റ് ചെയ്താൽ ശിക്ഷിക്കുക തന്നെ ചെയ്യണം “അഭിയുടെ അച്ഛൻ.

“തെറ്റ് ചെയ്താൽ ശിക്ഷിക്കണം അങ്കിൾ, പക്ഷെ അത് തെറ്റ് ചെയ്തവരെയാണെന്ന് മാത്രം “അജയ് വന്നു.

“നിങ്ങളൊക്കെ പറഞ്ഞു വരുന്നത് തൻവി ഒരു തെറ്റും ചെയ്തില്ലെന്നാണോ “അഭി

“ഞങ്ങളുടെ തൻവിയ്ക്ക് അങ്ങനെ ഒരിക്കലും ചെയ്യാൻ കഴിയില്ല അതിൽ എനിക്ക് ഒരു സംശയവും ഇല്ല. പക്ഷെ നീ സ്നേഹിച്ച തൻവിയ്ക്ക് കഴിയും എന്ന് നീ വിശ്വാസിക്കുന്നുണ്ട് അല്ലെ അഭി, ഇല്ലെങ്കിൽ ഇങ്ങനെ ഒരു ഇഷ്യു ഉണ്ടാവില്ലായിരുന്നു “അജയ് അവനെ പുച്ഛത്തോടെ നോക്കി.

അവന്റെ ശിരസ്സ് താനെ താഴ്ന്നു, എന്റെ തൻവിയ്ക്ക് അങ്ങനെ ചെയ്യാൻ കഴിയില്ല, എല്ലാവരും ഓരോന്ന് പറയുമ്പോഴും അത് കേൾക്കാതെ ഇരിക്കാൻ ശ്രമിച്ചു, പക്ഷെ അവളുടെ ഹെയർ ഓയിൽ കണ്ടപ്പോൾ അതികം ചിന്തിക്കാൻ ഇല്ലായിരുന്നു.തൻവി മാത്രമേ ഇത് ഉപയോഗിക്കാറുള്ളു… അന്ന് അവൾ കൊണ്ട് പോയത് അവസാനത്തേ ബോട്ടിൽ ആണെന്ന് അമ്മായി പറഞ്ഞത് കേട്ടതുമാണ്.

പക്ഷെ തൻവി എന്തിനാണ് ഇറങ്ങി പോയത്,സങ്കടം സഹിക്കാൻ കഴിയാതെ ആണെങ്കിൽ അപ്പൊ അവൾ ഒന്നും ചെയ്തില്ലേ? ഉണ്ടെങ്കിൽ ഒരിക്കലും ഇങ്ങനെ ഒരു ഇറങ്ങി പോക്ക് ഉണ്ടാകുമോ അതും നിശ്ചയത്തിന്റെ റിങ് അയിച്ചു വെച്ച്.

അഭിയ്ക്ക് ആകെ വട്ട് പിടിക്കുന്ന പോലെ തോന്നി, എന്താണ് ഇപ്പോ തനിക്കുള്ളിൽ അലട്ടുന്നത് എന്ന് അവന് അറിയില്ല…… ഒന്ന് മാത്രം അറിയാം തൻവിയേ കാണാതെ ഒരു നിമിഷം പോലും തന്നെ കൊണ്ടു കഴിയില്ല….. വല്ലാതെ വീർപ്പു മുട്ടുന്നുണ്ട്, ശ്വാസം പോലും എടുക്കാൻ കഴിയാത്ത ഒരവസ്ഥ.

പക്ഷെ കണ്ടു പിടിക്കും ആരാണ് തെറ്റ് ചെയ്തതെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമേ തൻവിയ്ക്ക് മുൻപിൽ വന്നു നിൽക്കു എന്നവൻ ഉറപ്പിച്ചു….
ഇനി തൻവിയാണ് അത് ചെയ്തതെന്ന് തെളിഞ്ഞാലും ക്ഷമിക്കാതെ വേറൊരു വഴി തനിക്ക് മുൻപിൽ ഇല്ലെന്ന് ഉള്ളിൽ ആരോ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

അഭി ഇനിയും അവരുടെ അവഗണന താങ്ങാൻ ആവാതെ അവിടെ നിന്ന് ഇറങ്ങി…….

എന്നത്തേയും പോലെ തനിക്കു പ്രിയപ്പെട്ട കുളപ്പടവിലേക്ക് തന്നെ…..

അവൻ അടുത്തുള്ള കരിങ്കല്ലിൽ തല ചേർത്തു ആകാശത്തേക്ക് നോക്കി കിടന്നു…… നക്ഷത്രങ്ങളെക്കാൾ തിളക്കത്തിൽ അവന് കാണാൻ സാധിച്ചത് കൊലുസിന്റെ കിലുക്കം പോൽ പൊട്ടി ചിരിച്ചു നിൽക്കുന്ന തന്റെ പെണ്ണിനെയാണ്, അറിയാതെ അവനിലും ആ ചിരി പടർന്നു…. പെട്ടന്ന് ആ ചിരി മാഞ്ഞു രക്ത വർണ്ണമായി കിടക്കുന്ന കണ്ണുകൾ കാണെ അവന്റെ നെഞ്ചിൽ നീറ്റൽ അനുഭവപ്പെട്ടു. ആരോ കാര മുള്ളു കൊണ്ടു വരയുന്ന പോലെ…..

എന്തിനാ അഭിയേട്ടാ എന്നെ വേദനിപ്പിച്ചേ……. അവളുടെ തേങ്ങൽ അവന്റെ ചെവിയിൽ അലയടിച്ചു.

അഭി ഞെട്ടി പിടഞ്ഞു എണീറ്റു… കവിളിൽ നനവ് തിരിച്ചറിഞ്ഞു തൊട്ട് നോക്കി…..അതേ താനും കരഞ്ഞിരിക്കുന്നു…….അവളുടെ വേദന തന്നെ ബാധിക്കുന്നുണ്ട് എന്നിട്ടും എന്തിന് വേദനിപ്പിച്ചു എന്ന ചോദ്യം വീണ്ടും ചോദ്യ ചിന്ഹമായി ഉയർന്നു.

വീട്ടിൽ നിന്ന് ഫോൺ കാൾ ഓരോന്ന് വന്നെങ്കിലും ഡിസ്പ്ലേയിൽ തെളിഞ്ഞു നിൽക്കുന്ന പെണ്ണിൽ ആയിരുന്നു അവന്റെ നോട്ടം…. ആ ചിരി കാണാതെ പ്രാന്ത് പിടിക്കുന്ന പോലെ തോന്നി.
പ്രണയാർദ്രമായ അഭിയേട്ടാ എന്നുള്ള വിളി തനിക്കു അന്യമാകുമോ എന്ന ഭയവും അവനിൽ ഉയർന്നു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രാത്രിയിൽ തന്റെ ബൈക്കിന് മുകളിൽ കിടക്കുന്ന ദീപുവിന്റെ അടുത്തേക്ക് അമ്മ വന്നു….

‘മോനെ “പെട്ടന്ന് അമ്മയുടെ ശബ്ദം കേട്ട് ഞെട്ടി കൊണ്ടു തല ഉയർത്തി.

“അമ്മ ഇതുവരെ ഉറങ്ങിയില്ലേ, നേരം എത്രയായി “അവൻ ശകാരത്തോടെ പറഞ്ഞു.

“ഈ ചോദിക്കുന്ന നിനക്കില്ലേ ഉറക്കം, ഇന്ന് രാവിലെ തൊട്ട് നിന്ന് തിരിയാൻ നേരം കിട്ടിയിട്ടുണ്ടോ? ഉള്ള സമയം ഒന്ന് ഉറങ്ങാൻ നോക്കുയല്ലാതെ ഇങ്ങനെ ടെൻഷൻ അടിച്ചു കിടക്ക് നീ “അമ്മ ദേഷ്യപ്പെട്ടു.

“അമ്മയ്ക്ക് തോന്നുന്നുണ്ടോ തൻവി ഇങ്ങനെ ഒരവസ്ഥയിൽ നിൽക്കുമ്പോൾ എനിക്ക് ഉറങ്ങാൻ കഴിയുമെന്ന് ”

“അതിന് അവൾ തനിച്ചല്ലല്ലോ മോനെ, നീ ഇല്ലെ…. ആ വാക്ക് മാത്രം മതി ഇപ്പോ അവൾക്ക്, കൂടെ നിതിനും ഉണ്ട്”

“എന്നാലും അഭി ഇങ്ങനെ പെരുമാറുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല അമ്മ.അവന്റെ സ്നേഹം അത്രയും pure ആയിരുന്നു, എന്നിട്ടും എവിടെയാണ് തെറ്റിയതെന്നാണ് എനിക്ക് മനസിലാവാത്തത് “അവന്റെ കണ്ണുകളിൽ ഉത്കകണ്ഠം നിറഞ്ഞു.

“അവന്റെ അച്ഛമ്മ തന്നെ ധാരാളം…. അവർക്ക് തനുവിനെ പണ്ടേ കണ്ണെടുത്താൽ കണ്ടു കൂടാ… ചിലപ്പോൾ മനപ്പൂർവം ചെയ്തതാണോ എന്നും പറയാൻ പറ്റില്ല ”

“അമ്മ പറഞ്ഞതിലും കാര്യം ഉണ്ട്.”

“നീ പോകുന്നുണ്ടോ അവളുടെ അടുത്തേക്ക് ”

“ഇല്ല, അവൾക്ക് ഇപ്പോ അതൊന്നും ഇഷ്ടപ്പെടണമെന്നില്ല.എല്ലാം റെഡിയായിട്ട് അവൾ വിളിക്കട്ടെ അപ്പൊ പോയി നോക്കാം അതാണ് ഏട്ടനും പറഞ്ഞത് ”

“നല്ല മഞ്ഞുണ്ട് മോനെ, അകത്തേക്ക് കയറ് “അമ്മ ചുറ്റും പടർന്നു കിടക്കുന്ന മഞ്ഞ് കണ്ടു അവനെ അകത്തേക്ക് വലിച്ചു. വേറെ വഴി ഇല്ലാത്തത് കൊണ്ടു അവൻ കൂടെ നടന്നു.

മുറിയിൽ കയറിയ പാടെ തന്റെ ഡയറിയിൽ സൂക്ഷിച്ചിരുന്ന ഏഴു വയസ്സ്കാരിയുടെ ഫോട്ടോ കയ്യിൽ എടുത്തു.

എപ്പോഴാണ് ഈ കുറുമ്പിയോട് പ്രണയം തുടങ്ങിയതെന്ന് ഇപ്പോഴും അറിയില്ല. പക്ഷെ എന്റെ അമ്മയെ പോലെ തന്നെ ആയിരുന്നു നീയും എനിക്ക്. അമ്മയ്ക്കു വേദനിച്ചാൽ എനിക്കും വേദനിക്കും അത് പോലെ നിന്റെ സങ്കടം എപ്പോയോ എന്റേതായി മാറി തുടങ്ങിയിരിക്കുന്നു.

പതിയെ പതിയെ എന്റെ ലോകം തന്നെ നീ ആയി മാറിയിരിക്കുന്നു കുഞ്ഞി.

ആ ഫോട്ടോ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു എപ്പോയോ അവൻ ഉറക്കിലേക്ക് വഴുതി വീണു. അപ്പോഴും ആ ഫോട്ടോ തന്റെ കയ്യിൽ ഭദ്രമായിരുന്നു…തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button