Novel

പൗർണമി തിങ്കൾ: ഭാഗം 3

രചന: മിത്ര വിന്ദ

ശ്രീനിലയത്തിൽ ബാബുരാജിന്റെയും ഉമയുടെയും മകൾ ആണ് പൗർണമി, അവൾക്ക് ഇളയത് പവിത്ര.
ബാബുരാജ് ഓട്ടോ ഡ്രൈവർ ആണ്.. ഉമയ്ക്ക് തയ്യൽ ജോലിയുണ്ട്. വീടിനോട് ചേർന്ന് ഒരു ചെറിയ മുറിയൊക്കെ പണിതു അവിടെയാണ് തൈക്കുന്നത്.പവിത്ര പ്ലസ് one il പഠിക്കുന്നു. പൗർണമിയുടെ എം ബി എ പഠനം പൂർത്തിയായി, റിസൾട്ട് വെയിറ്റ് ചെയുന്നു. ഒരു ജോലി കിട്ടിയ ശേഷം അച്ഛനും അമ്മയ്ക്കും ഒരു സഹായം ആകണം, എന്ന ഒറ്റ ലക്ഷ്യത്തിലാണ് അവള്..
ക്യാമ്പസ്‌ റിക്രൂട്ട്മെന്റ് ഒരുപാട് ഉണ്ടായിരുന്നു കോളേജില്. ചിലതൊക്കെ പൗർണമിയ്ക്ക് കിട്ടിയതുമാണ്. പക്ഷെ കാത്തു പറഞ്ഞു ഇപ്പോൾ എവിടെയും കേറണ്ട, അതിനേക്കാൾ നല്ലത് റിസൾട്ട്‌ വന്ന ശേഷം നല്ല മാർക്ക് സ്കോർ ചെയ്യുവാണേൽ ഏതെങ്കിലും നല്ലയൊരു കമ്പനിയിൽ ജോയിൻ ചെയ്യാമെന്നാണ്.
അത് നല്ലോരു തീരുമാനമാണെന്ന് അച്ഛനും അമ്മയും കൂടി അഭിപ്രായപ്പെട്ടപ്പോൾ പൗർണമിയിം അതിനോട് യോജിച്ചു.

പക്ഷെ തൊട്ടടുത്ത വീട്ടിലെ, കൂട്ടുകാരിയായ അമലു ബാംഗ്ലൂർ ഉള്ള ഒരു ഐ ടി കമ്പനിയിൽ ജോലി മേടിച്ചു പോകുകയാണ് താനും.

അമലുന്റെ ചേട്ടനും സെയിം സ്ഥലത്തു ജോലി നോക്കുന്നത്. അതുകൊണ്ട് അവളും അവിടക്ക്ക് പോകുന്നത്.

***

കല്യാണം എങ്ങനെയുണ്ടാരുന്നു ചേച്ചിക്കുട്ടി..

സാരീയൊക്കെ മാറി മുറ്റത്തുള്ള അഴയിൽ വിരിച്ച ശേഷം ഉമ്മറത്തേക്ക് കയറി വന്നു ഒരു കസേരയിൽ ഇരിയ്ക്കുകയാണ് പൗർണമി.

കല്യാണം ഭയങ്കര സെറ്റപ്പ് ആരുന്നു കുഞ്ഞി… ഇതുപോലൊന്നും ഞാനിനീ എന്റെ ജീവിതത്തിൽ ഒരു കല്യാണം കൂടില്ലെന്ന് ഉള്ളത് മൂന്നു തരം..
അവൾ തന്റെ വലതു കൈയിലേ മൂന്നു വിരലുകൾ മേല്പോട്ട് ഉയർത്തികൊണ്ട് അനുജത്തിയെ നോക്കി പറഞ്ഞു..

ആണോ, കാത്തുചേച്ചിയൊക്കെ കിടുവാരുന്നോ.

യ്യോ… ആണോന്നു, എന്നാ അടിപൊളിയൊരു ലെഹെങ്ക ആരുന്നെന്നോടി മോളെ, അതിലെ സ്റ്റോൺ വർക്ക്…അവളെന്തു ഭംഗിയരുന്നു, നമ്മൾ നോക്കി നിന്നു പോകും.

ഫോട്ടോ ഉണ്ടോ ചേച്ചി

ഹേയ് എടുത്തില്ലന്നേ,

അയ്യോ അതെന്താ..

എന്റെ കുഞ്ഞി, അവിടെ വന്ന ആളുകളെയൊക്കെ ഒന്ന് കാണണ്ടതാരിന്നു, മുഖത്ത് നോക്കിയാൽ പിന്നെ നിലത്തു നോക്കില്ല, അത്രയ്ക്ക് അടിപൊളിയാളുകൾ. അവരുടെയൊക്കെ മുന്നിൽ വെച്ച് ഈ ഫോണ് കൈയിൽ എടുക്കാൻ പറ്റുമോ കൊച്ചേ, ഇതിന്റെ കവർ ഒന്ന് മാറിയിടാൻ പോലും ഇത് വരെ ആയിട്ടും ബാക്കിയുള്ളോർക്ക് കഴിഞ്ഞില്ല.. പിന്നെയാ.

ഹമ്… അത് ശരിയാ ചേച്ചി, നമ്മുടെയൊക്കെ ഈ ദാരിദ്ര ഇനിയെന്നു തീരും ആവോ.

പവിത്ര അടുത്തിരുന്ന ചേച്ചിയെ ദയനീയമായിയൊന്നു നോക്കി.

ആഹ്, എനിയ്ക്കൊരു ജോലി കിട്ടട്ടെ, എന്നിട്ട് എല്ലാം റെഡിയാക്കാം മോളെ.താമസിയാതെ നമ്മുടെ മാവും പൂക്കും, എന്നിട്ട് വേണം ഒന്നടിച്ചു പൊളിയ്ക്കാന്.

ചേടത്തിയും അനുജത്തിയും കൂടിയിരുന്നു  പതിവ് പോലെ കുറെയേറെ സ്വപ്നങ്ങൾ അന്നും നെയ്തുക്കൂട്ടി.അപ്പോളേക്കും ഉമ അവർക്ക് രണ്ടാൾക്കും ഓരോ കട്ടൻ ചായ കൊണ്ട് വന്നു കൊടുത്തു. കൂടെ ഉപ്പേരികപ്പയരിഞ്ഞു വറുത്തതും.
കൂടെ ഓരോ പൂള് നാളികേരംകൊത്തിയതും

രണ്ടാളും കൂടി കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ അമലുവും വന്നു.അവൾക്കും ഉമ കൊണ്ട് വന്നു കാപ്പിയൊക്കെ കൊടുത്തു

കല്യാണ വിശേഷങ്ങൾ മാത്രമായിരുന്നു അന്നത്തെ അവരടെ ചർച്ച.

അതിന്റെ ഇടയ്ക്ക് അമലു ആണെങ്കിൽ കാത്തൂന്റെ അച്ചായന്റെ കാര്യം പറഞ്ഞു തുടങ്ങി. അപ്പോൾ തന്നേ പൗർണമി അത് വിലക്കി.

ആ ജാഡക്കാരന്റെ കാര്യം ഇവിടെ പറയണ്ട.. ബാക്കിഎല്ലാരും നല്ല ആളുകളാണ്
..പക്ഷെ ഇങ്ങേരു…..ആഹ് പിന്നെ എല്ലാ വീട്ടിലും കാണും ഒരെണ്ണം തല തിരിഞ്ഞത്..
പൗർണമി അത് പറയുമ്പോൾ അമലു ശരി വെച്ചു.

****
കാത്തുവും അവളുടെ ഫാമിലിയും വിദേശത്ത് ആയിരുന്നു താമസം. അവിടെഎന്തൊക്കെയോ ബിസിനസ്‌..

കുറച്ചു വർഷങ്ങൾക്ക് മുന്നേ വെറുതെ പാലായ്ക്ക് ഒരു അവധിക്കാല സന്ദർശനത്തിനു വന്നത് ആയിരുന്നു എല്ലാവരും കൂടി. ആ സമയത്തു ഇവരുടെയൊപ്പം മറ്റൊരു അതിഥി കൂടിയെത്തി കൊറോണ..
പിന്നീട് ഉദ്ദേശിച്ച നേരത്തു മടങ്ങിപ്പോകാൻ സാധിച്ചില്ല,. ഇവിടെത്തന്നെകൂടി.
ഓൺലൈൻ ആയിട്ട് കാത്തു എം ബി എയ്ക്ക് ജോയിൻ ചെയ്തത് പൗർണമിയൊക്കെ പഠിക്കുന്ന കോളേജിലും.

ഒന്ന് രണ്ട് വർഷത്തെയ്ക്ക് കോളേജിലേക്ക് പോകാനൊന്നും ഇവർക്ക് കഴിഞ്ഞിരുന്നില്ല. അത്രയ്ക്ക് ഭീകരമായ സിറ്റുവേഷൻ ആയിരുന്നു. പിന്നീട്  തുറന്ന ശേഷം കാത്തു ആദ്യമായി
കോളേജിൽ എത്തിയപ്പോൾ അവൾക്ക് കിട്ടിയ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു പൗർണമി.

കാത്തുവിന്റെ പപ്പാ, വിദേശത്തുഉണ്ടായിരുന്ന ബിസിനസ്‌ ഒക്കെ ഉപേക്ഷിച്ചു, നാട്ടിൽ സെറ്റിലാവാൻ തീരുമാനിച്ചപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് പൗർണമിയും കാത്തുവും ആയിരുന്നു.

അടുപ്പമൊക്കെ ഉണ്ടെങ്കിലും ഒരു തവണ പോലും ബാബുരാജ് തന്റെ മക്കളെ ഒരു കൂട്ടുകാരികളുടെയും വീട്ടിലേക്ക് ഒന്നും പറഞ്ഞയക്കില്ല.വളരെ ചിട്ടയോട്കൂടിയാണ് അവരെ വളർത്തുന്നത്.

പൗർണമിയും പവിത്രയും നല്ല പെൺകുട്ടികളാണെന്ന് ഉള്ളത് ആ നാട്ടിൽ എല്ലാ ആളുകളും പറയും.

****
ദിവസങ്ങൾ ഒന്നൊന്നായി മുന്നോട്ട് പോയ്കൊണ്ടേയിരുന്നു.
ഇതിനൊടിടയ്ക്ക് അമലു ബാംഗ്ലൂർക്ക് പോയ്‌.. കാത്തു മിക്കവാറും ദിവസങ്ങളിൽ എന്നപോലെ പൗർണമിയെ വിളിയ്ക്കും, അല്ലെങ്കിൽ മെസ്സേജ് അയയ്ക്കും. ഇരുവരും തമ്മിൽ നല്ല സ്നേഹം ആയിരുന്നു…

അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ കാത്തുന്റെ ഫോൺ വന്നു.

ഇന്നാണ് അവരുടെ റിസൾട്ട്‌ വരുന്നേ.
അത് കേട്ടതും പൗർണമിയ്ക്ക് ടെൻഷൻ കൂടി..

യ്യോ… നേരാണോ കാത്തു.

മ്മ്…. അതേടി. ന്യൂസ്‌ കണ്ടില്ലേ.

ഇല്ല്യ… ഞാൻ നോക്കിയില്ലലോടി.

ആഹ്.. ഇന്നാണ് മോളെ നമ്മള് കാത്തിരുന്ന ആ സുദിനം.
കാത്തു ഓരോന്ന് പറയുമ്പോൾ പൗർണമിയ്ക്ക് ചങ്കിടിച്ചു കൊണ്ടേയിരുന്നു……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button