സന്ദീപ് വാര്യർ ഇടത് നിലപാട് സ്വീകരിച്ച് വന്നാൽ സ്വാഗതം ചെയ്യും: എംവി ഗോവിന്ദൻ
സന്ദീപ് വാര്യർ ഇടത് നിലപാട് സ്വീകരിച്ച് വന്നാൽ സ്വാഗതം ചെയ്യുമെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സന്ദീപുമായി സംസാരിച്ചിട്ടില്ല. മറ്റാരെങ്കിലും സംസാരിച്ചോയെന്ന് അറിയില്ല. ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്റെ നിലപാടിനോടും നയത്തോടും യോജിച്ച് നിൽക്കാൻ കഴിയുന്ന ആരായാലും അവരെയെല്ലാം സ്വീകരിക്കുന്നതിന് യാതൊരു വൈമനസ്യവും കാണിക്കേണ്ടതില്ല
അത് ആരായാലും നയമാണ് പ്രശ്‌നം. അവരെടുക്കുന്ന നിലപാടാണ് പ്രശ്‌നം. ആ നയത്തിന്റെയും നിലപാടിന്റെയും അടിസ്ഥാനത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തോടൊപ്പം ചേർന്ന് വരുന്നയാളുകളെ ഞങ്ങൾക്ക് സ്വീകരിക്കുന്നതിൽ പ്രയാസമില്ല. സിപിഎമ്മിലേക്ക് എടുക്കുക എന്നത് അത്ര വേഗത്തിൽ നടക്കുന്ന കാര്യമല്ല. സഹകരിച്ച് പ്രവർത്തിക്കുന്നതിൽ പ്രയാസമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു
ഇടത് നയം അംഗീകരിക്കുന്ന ആരെയും സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണനും വ്യക്തമാക്കി. പി സരിനെ പോലെയല്ല സന്ദീപ് വാര്യർ. സന്ദീപ് ഇപ്പോഴും ബിജെപി പ്രവർത്തകനാണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു