Business

മുകേഷ് അംബാനിയുടെ മക്കളില്‍ ഏറ്റവും ആസ്തി ആര്‍ക്ക്?

മുംബൈ: ലോകം മുഴുവന്‍ പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന റിലയന്‍സ് ഗ്രൂപ്പിന്റെ നെടുംതൂണും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനുമായ മുകേഷ് അംബാനിയുടെ മക്കളില്‍ ആരാണ് ഏറ്റവും വലിയ സമ്പന്നന്‍ എന്നു ചോദിച്ചാല്‍ ഉത്തരം എളുപ്പമാണ്. മുകേഷ് – നിത ദമ്പതികള്‍ക്ക് മൂന്നു മക്കളാണ്. ഇരട്ടകളായ ആകാശും ഇഷയും ഇളയവനായ അനന്തുമാണിവര്‍. മൂന്ന് പേരും അമേരിക്കയില്‍ നിന്നും പഠനം പൂര്‍ത്തിയക്കിയ ശേഷം അംബാനി കുടംബത്തിന്റെ ബിസിനസിന്റെ അവിഭാജ്യ ഘടകമായി മുന്നോട്ട് പോകുന്നവരാണ്.

അനന്ത് റിലയന്‍സ് ഗ്രൂപ്പിന്റെ ഊര്‍ജ, ഹരിത സംരഭംങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റിലയന്‍സിന്റെ എനര്‍ജി ഡിവിഷന്‍ ഡയറക്ടര്‍ എന്ന നിലയില്‍, 2035ഓടെ, കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള കമ്പനിയുടെ ലക്ഷ്യത്തില്‍ അനന്തിന് വലിയ പങ്കുണ്ട്. റിലയന്‍സ് ഗ്രൂപ്പിന്റെ ടെലികോം ബിസിനസ് കൈകാര്യം ചെയ്യുന്നത് മൂത്തവനായ ആകാശ് അംബാനിയാണ്. റീടെയില്‍ ഡിവിഷന്‍ കൈകാര്യം ചെയ്യുന്നത് ഇഷ അംബാനിയാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുകേഷിന്റെയും നിതയുടെയും മക്കളില്‍ ഏറ്റവും സമ്പന്നന്‍ ഇളയവനായ അനന്ത്് അംബാനിയാണ്. 3,35,770 കോടി രൂപയാണ് അനന്തിന്റെ ആസ്തി. ഇദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം 4.2 കോടിയോളമാണ്. അനന്ത്് അംബാനി ഡയറക്ടറായ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ നിലവിലെ മൂല്യം ഏകദേശം 107 ബില്യണ്‍ ഡോളറോളം വരും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മുംബൈ ഇന്ത്യന്‍സിലും അനന്തിന് വലിയ ഓഹരി പങ്കാളിത്തമുണ്ട്. അനന്തിന്റെ ഭാര്യയായ രാധിക മെര്‍ച്ചന്റിന്റെ കുടുംബത്തിന് 90 മില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്.

റിലയന്‍സ് എന്ന വടവൃക്ഷത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യഭ്യാസ സംരംഭങ്ങള്‍ക്കുമെല്ലാം നേതൃത്വം നല്‍കുന്നത് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ മുകേഷ് അംബാനി കഴിഞ്ഞാല്‍ ഏറ്റവും വലിയ ചാലകശക്തയായി തുടരുന്ന ഭാര്യ നിത അംബാനിയാണ്. മുംബൈ ഐപിഎല്‍ ടീമിനെപോലെ റിലയന്‍സ് ഗ്രൂപ്പിന്റെ കായിക സാംസ്‌കാരിക സംരംഭങ്ങളുടെ നേതൃത്വവും നിതയാണ് ഏറ്റെടുത്തിരിക്കുന്നത്.

Related Articles

Back to top button