ശിശിരം: ഭാഗം 80
രചന: മിത്ര വിന്ദ
യദു…. നീ ആവശ്യമില്ലാത്ത വർത്താനം പറയല്ലേ..
മീനാക്ഷി… കേറിപോയെ, ശ്രുതി.. നീയും ചെല്ല്.
കിച്ചൻ പറഞ്ഞതും ശ്രുതി, വന്നിട്ട് മീനാക്ഷിയുടെ കൈയിൽ പിടിച്ചു കൊണ്ട് അകത്തേക്ക് കേറി.
വെറുതെ വേണ്ടാത്ത കാര്യം വിളിച്ചുകൂവല്ലേ യദു, ആ പെൺകുട്ടിക്ക് തെറ്റ് പറ്റിപ്പോയി, ശരിയാ, എന്ന് കരുതി അത് തിരുത്താൻ അവൾ തയ്യാറായില്ലേ, പക്ഷെ നീയെന്താ അത് മനസിലാകാത്തത്..
കിച്ചൻ ഗൗരവത്തിൽ അനുജനെ ഉറ്റു നോക്കിക്കൊണ്ട് ചോദിച്ചു.
തെറ്റ് തിരുത്തി അവൾ ജീവിക്കട്ടെ, നമ്മളാരും കരുതുന്ന പോലെയല്ല, മിടുക്കിയാ, കഴിവുള്ളവളാ…. അതുകൊണ്ട് ജീവിച്ചോളും..
പരിഹാസരൂപേണ അവൻ പറയുമ്പോൾ കിച്ചൻ അല്പം കൂടി അടുത്ത് വന്നു.
നീ വന്നേ പറയട്ടെ..
യദുവിന്റെ കയ്യും പിടിച്ചു നകുലൻ പുറത്തേക്ക് ഇറങ്ങി
അവള് തിരുത്താൻ തയ്യാറായ സ്ഥിതിക്ക് നിന്റെ ഭാഗത്തു നിന്നുമുണ്ടായ തെറ്റുകൾ നീയും തിരുത്തേണ്ടത് അല്ലേടാ, അങ്ങനെയല്ലേ വേണ്ടത്…ആദ്യം നിന്റെ മനസിനെ അടക്കി നിറുത്തു, എന്നിട്ട് കൂടെകൂട്ടിയവളെ സ്നേഹിക്കാൻ നോക്ക്, പ്രണയിക്കാൻ നോക്ക്, അല്ലാണ്ട് യാതൊരു ബോധവുമില്ലാതെ ഇങ്ങനെ കുടിച്ചു നശിച്ചു ലൈഫ് വേസ്റ്റ് ആക്കാതെ.
മുറികിയ ശബ്ദത്തിൽ കിച്ചൻ അത് പറയുമ്പോൾ യദു അവനെയൊന്നു സൂക്ഷിച്ചു നോക്കി.
എനിയ്ക്കറിയാമായിരുന്നു എല്ലാം.. പക്ഷെ നീ കാണിച്ച മണ്ടത്തരം എന്താണന്നോ, പറയേണ്ട സമയത്ത് അമ്മുനോട് കാര്യം പറഞ്ഞില്ല,അതുകൊണ്ടല്ലെ സംഗതി ഇത്രത്തോളം കുഴഞ്ഞത്…ആഹ് അഥവാ പറഞ്ഞാലും ശരി അമ്മുനു നിന്നോട് അങ്ങനെയൊരു മനോഭാവം തിരിച്ചുവേണ്ടേ… അവൾക്ക് എന്നും നീയും ഞാനും സഹോദരന്മാർ തന്നേയാണ്, അതിനൊരു മാറ്റവും വരില്ലടാ… പിന്നെ നമ്മളോട് എല്ലാവരോടും അമ്മുന് ഇപ്പൊ ദേഷ്യമാണ്, അപ്പച്ചിയ്ക്ക് അങ്ങനെയൊരു അവസ്ഥ വന്നപ്പോൾ നമ്മളെല്ലാം അവളെ കൈയൊഴിഞ്ഞു, എല്ലാം നമ്മുടെ അമ്മേടെ അന്തവിശ്വാസം കേട്ടുകൊണ്ട് മാത്രമായിരിന്നു. കല്യാണം കഴിഞ്ഞ പുറകെ അത് ചെയ്യരുത് ഇത് ചെയ്യരുത്….. അങ്ങോട്ട് പോകരുത്, അവിടുന്ന് വെള്ളം കുടിയ്ക്കരുത്…. അമ്മയ്ക്കാ ഈ അവസ്ഥ വന്നിരുന്നതെങ്കിൽ നമ്മളിതൊക്കെ ചെയ്തേനെ.. അന്നത് ഞാൻ ചോദിച്ചേനു ഇവിടെ ഉണ്ടായ പൊല്ലാപ്പ്കൾ നിനക്ക് അറിയാവുന്നതlle. പക്ഷെ പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ.പാവം അമ്മു, ഒറ്റപ്പെട്ടു നിന്ന നേരത്തു അവളെയൊന്നു ചേർത്തു പിടിക്കുന്നതിനു പകരം നമ്മള് കാണിച്ചത്, എന്താടാ…
അവൾക്കപ്പോൾ ഉണ്ടായിരുന്ന ഏക ആശ്രയം നകുലൻ മാത്രമായിരുന്നു…
കല്യാണം കഴിച്ചു അവര് സ്വസ്ഥമായി ജീവിയ്ക്കുവാ.. ഇവിടെ നീയ് കുടിച്ചു നശിയ്ക്ക്..
അത് പറയുമ്പോൾ കിച്ചന്റെ ശബ്ദം ഇടറി.
ഈ കുടുംബത്തിലെ അവസ്ഥ ഇപ്പൊ എങ്ങനെയാട
അമ്മ അമ്മേടെ വഴിയ്ക്ക് പോയ്, ഇനി പ്രിയമോൾടെ വീട്ടിൽ എന്തൊക്കെ കോലാഹലം ഉണ്ടാക്കുമെന്ന് ആര് കണ്ടു..ഇന്നലെ രാത്രില് പ്രിയ വിളിച്ചു, ശ്രുതിയോട് എന്തൊക്കെയോ പറയുന്ന കേട്ടു…
അമ്മയോട് തിരിച്ചു വരാൻ കിച്ചേട്ടൻ പറയ്, ഏട്ടനും ശ്രുതിയും ഇനി എവിടേയ്ക്കും പോകണ്ട, ഇവിടെ നിന്നാൽ മതി, ഇനി ഒരു വീട് വെയ്ക്കണം എന്ന് തോന്നുമ്പോൾ, നമ്മുടെ കിഴക്ക് വശത്തെ പുരയിടത്തിൽ വെച്ചോളൂ. അല്ലാണ്ട് വേറെ പോകണ്ട..
ആ സമയത്തായിരുന്നു യദുവിന്റെ ഫോൺ റിങ് ചെയ്തത്.
കരം കെട്ടിയ ഒരു കോപ്പിഎടുക്കാൻ വേണ്ടി വന്നതാ, വില്ലേജിൽ കൊടുക്കാന്,,
ഫോണിൽ ആരോടോ സംസാരിച്ച ശേഷം കിച്ചനോട് അവൻ പറഞ്ഞു.
എന്നാൽപ്പിന്നെ നീ വാടാ, ഞാൻ അങ്ങോട്ട് ഇറക്കാം.
ഏയ് വേണ്ട, ഞാൻ ഒറ്റയ്ക്ക് പോയ്ക്കോളാം, എനിയ്ക്ക് കുഴപ്പമൊന്നുമില്ല.
പറയുന്ന കേട്ടെ യദു നീയ്, ഇങ്ങനെ വെള്ളമടിച്ചണോ ഒരു ഓഫീസിലേക്ക് പോകുന്നത്..
കിച്ചൻ വഴക്ക് പറഞ്ഞപ്പോൾ യദു പിന്നീട് ഒന്നും പറയാതെ അവനോടൊപ്പം പോയത്
**
ഉച്ചയ്ക്ക് ഊണ് കഴിഞ്ഞു, വെറുതെ ഇത്തിരി നേരമൊന്ന് വിശ്രമിയ്ക്കുകയാരുന്നു നകുലൻ.
നാകുലേട്ടാ…..
അമ്മുന്റെ വിളി കേട്ടതും അവൻ മുഖം തിരിച്ചു നോക്കി
എന്താടി….
വീട് വരെയൊന്നു പോയാലോ, എല്ലാം അടിച്ചു വാരി തുടച്ചിട്ടിട്ടു കുറെ ആയില്ലേ. അതുകൊണ്ടാ…
ഹമ്… പോയേക്കാം, നീ റെഡി ആയിക്കോ.
ഏട്ടന് വരാൻ പറ്റോ, ഇല്ലെങ്കിൽ ഞാനും അമ്മായീകൂടെ പൊയ്ക്കോളാം.
ഒരു ഓട്ടോയ്ക്ക് പോയാൽ മതില്ലെ, നമ്മൾക്ക് ഒരുമിച്ചു പോകാം പെണ്ണേ.
അവൻ ഇടതു കൈ കുത്തിക്കൊണ്ട് ബെഡിൽ എഴുന്നേറ്റിരുന്ന്.
പെട്ടെന്ന് അമ്മു അവന്റെ അടുത്തേക്ക് വന്നു, എന്നിട്ട് അവനെ ചാരിയിരുത്തി.
നാകുലേട്ടന്റെ മുഖമൊക്കെ വല്ലാണ്ട് ക്ഷീണിച്ചു, എന്തെങ്കിലും വയ്യഴികയുണ്ടോ ഏട്ടാ..
അവന്റെ അടുത്തിരുന്നു കൊണ്ട് അമ്മു ചോദിച്ചു.
ഹേയ്…. ഇതേ കിടപ്പ് തന്നെയല്ലേ, അതിന്റെയാടി. അല്ലാതെ എനിയ്ക്ക് വേറെ കുഴപ്പമൊന്നു ഇല്ല, ഞാൻ ഓക്കേയാ…
അവളുടെ കൈവിരലുകളിൽ തന്റെ വിരൽ കോർത്തുകൊണ്ട് നകുലൻ പറഞ്ഞു.
സത്യമാണോ നകുലേട്ടാ….
അതേടി അമ്മുസേ… ഞാനിങ്ങനെ ചടഞ്ഞു കൂടിയിരുന്നിട്ടില്ലല്ലോ.. അതിന്റെയാ…ആകെയൊരു മടുപ്പാന്നേ
പോട്ടെ സാരമില്ല,
രണ്ടാഴ്ചകൊണ്ട് സെറ്റ് ആകുന്നേ.എന്നിട്ട് ഉഷാറാകാം.
ഹമ്…. എന്നാൽപ്പിന്നേ നമ്മുക്ക് പോയിട്ട് വരാം, ഇല്ലേൽ നേരം വൈകും.
ആഹ്.. അമ്മായിയോടൊന്ന് പറയട്ടെ കേട്ടോയേട്ടാ..എന്നിട്ട് ഓട്ടോ പറഞ്ഞാൽ മതി.
ബിന്ദു ആണെങ്കിൽ ഈർക്കിലി ചീവുകയാരുന്നു, ചൂല് ഉണ്ടാക്കാൻ വേണ്ടി , അമ്മുന് തിരിച്ചു പോകുമ്പോൾ കൊണ്ട് പോകാന്.
നമ്മുക്ക് അതിനു മുറ്റം ഒന്നുമില്ലലോ അമ്മേ, പിന്നെന്തിനാ ഈ ചൂല്.
അമ്മുന്റെ പിന്നാലെ ഇറങ്ങി വന്ന നകുലൻ അവരുടെ അടുത്തേക്ക് ചെന്നുകൊണ്ട് ചോദിച്ചു.
അയ്യോ… അത് ശരിയാണല്ലോടാ മോനേ, ഞാനാക്കാര്യം മറന്നുല്ലോ.
ബിന്ദു താടിയ്ക്ക് കയ്യും കൊടുത്തിരുന്നു കൊണ്ട് അവനെ നോക്കി.
അത് കണ്ടതും നകുലൻ പൊട്ടിചിരിച്ചു.
സാരമില്ലമ്മായി, എന്തായാലും ഉണ്ടാക്കിയ സ്ഥിതിയ്ക്ക് ഞാൻ കൊണ്ട് പോയ്കോളാന്നേ.
അവർക്ക് രണ്ടാൾക്കും കുടിയ്ക്കാനായി ചായ ഇട്ടു കൊണ്ട്വന്നു കൊടുക്കുകയാണ് അമ്മു.ഒപ്പം ബിന്ദുവിനെ സമാധാനിപ്പിയ്ക്കാനും അവള് മറന്നില്ല.
അരമണിക്കൂറിനുള്ളിൽ നകുലനും അമ്മുവുംകൂടി അവളുടെ വീട്ടിലേക്ക് പോയിരിന്നു.
അമ്മയുടെ അടുത്തു ചെന്നു കുറച്ചു സമയം നിന്നിട്ട് അവൾ പിൻവശത്തേക്ക് പോയ്. മുറ്റമൊക്കെ അടിച്ചു വാരി വൃത്തിയാക്കി,ശേഷം വീടിന്റെയകമെല്ലാം തുടച്ചു വൃത്തിയാക്കി
കുറെ ദിവസം അടഞ്ഞു കിടന്നത്കൊണ്ട് ആകെ മാറാലയാരുന്നു.ഇത്തിരി നേരം പണിപ്പെട്ടായിരുന്നു അവള് എല്ലാം വെടിപ്പാക്കിയിട്ടത്
ഹോ…. മടുത്തുപോയി നകുലേട്ടാ
വല്ലാത്ത നടുവേദന….
ഞെളിഞ്ഞു കുത്തിയവൾ വന്നു അരഭിത്തിയിൽ വെറുതെ കിടന്നിരുന്ന നകുലന്റെ അടുത്തേക്ക് വന്നു ഇരുന്നു.
കഴിഞ്ഞോ എല്ലാം…
ഹമ്…. കഴിഞ്ഞു.
കയ്യും കാലമൊക്കെ കഴച്ചുപൊട്ടുന്നു….
എന്തെങ്കിലും ബാം ഉണ്ടോടി, എടുത്തിട്ട് വാ, ഞാൻ തിരുമ്മി തരാം.
ഹേയ്.. അതൊന്നും സാരമില്ല. കുറച്ചു കഴിഞ്ഞു മാറും.
ഡേറ്റ് ആവാറായി ചിലപ്പോൾ അതിന്റെയാവും.
അമ്മു മനസിൽ ഓർത്തു.
അപ്പോളാണ് അവിടേക്ക് കയറി വരുന്ന മീനാക്ഷിയെ അമ്മു കണ്ടത്.
പെട്ടന്ന് അവളുടെ മുഖം ഇരുണ്ടു…..തുടരും………