Novel

പൗർണമി തിങ്കൾ: ഭാഗം 8

രചന: മിത്ര വിന്ദ

യ്യോ… ഇവളുടെ നോട്ടം കണ്ടോ ഇച്ചായ.. തനി ഭദ്രകാളി.

കാത്തു ഉറക്കെ ചിരിച്ചതും അലോഷിയും അവളുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കി.
ഇളം പിങ്ക് നിറമുള്ള അധരം, അതിന്റെ കോണിലായി കാണുന്ന ചെറിയ കാക്കപ്പുള്ളി, അതിലേക്ക് ആയിരുന്നു അവന്റെ നോട്ടം ചെന്നു പതിച്ചത്.

ഓഹ് ഈ പെണ്ണിന്റെയൊരു കാര്യം. ഇവളെന്നെ വഴി തെറ്റിച്ചേ അടങ്ങു…
അലോഷി ഓർത്തുകൊണ്ട് പ്ലേറ്റിലേക്ക് മുഖം പൂഴ്ത്തി

പൗർണമി… നീ ഇത്‌ കഴിയ്ക്കുന്നുണ്ടോന്നേ..

കാത്തു വഴക്ക് പറഞ്ഞപ്പോൾ പൗർണമി ഒരു ചപ്പാത്തിയുടെ ചെറിയ കഷ്ണം മുറിച്ചെടുത്തു വായിലേക്ക് വെച്ചു.

പേടിയ്ക്കുവൊന്നും വേണ്ടടി
വീട്ടിൽ വിളിച്ചു പറഞ്ഞില്ലേ, നിന്റെ അച്ഛനുഅമ്മയും വഴക്ക് ഒന്നും പറഞ്ഞില്ലല്ലോ.

ഇല്ലെന്ന് അവൾ കാത്തുവിനെ നോക്കി ചുമൽ ചലിപ്പിച്ചു കാണിച്ചു.

ആഹ്.. പിന്നെന്താടി നീ ഇങ്ങനെ പേടിക്കാതെ, എന്റിച്ചായൻ വെറും പാവമാണെന്നേ..ഇങ്ങനെ വിറച്ചോണ്ട് ഇരുന്നാൽ പിന്നെ അതിന് മാത്രം നേരം കാണു..

നീയൊന്ന് നിർത്തുന്നുണ്ടോ കാത്തു,കുറച്ചു നേരം ആയല്ലോ തുടങ്ങിട്ട്, എന്നേ അത്രയ്ക്ക് പേടിയ്ക്കാനും മാത്രം ഞാൻ ഇവളെ എന്തേലും ചെയ്തോ അതിന്.

അലോഷി വഴക്ക് പറഞ്ഞതും കാത്തു പിന്നീട് ഒന്നും പറയാൻ തുനിഞ്ഞില്ല.

ഫുഡ്‌ കഴിച്ചു ആദ്യം എഴുനേറ്റത് പൗർണമി ആയിരുന്നു, നേരെ അടുക്കളയിലേക്ക് അവളോടി.

ഇച്ചായനിങ്ങനെ ദേഷ്യപ്പെടല്ലേ, പ്ലീസ് അവളൊരു പാവം കൊച്ച,ആദ്യം ആയിട്ട് വീട് വിട്ടു നിൽക്കുന്നെ, അതിന്റെ സങ്കടം വേറെ,
കാത്തു ശബ്ദം താഴ്ത്തി അലോഷിയോട് ഗൗരവത്തിൽ പറഞ്ഞു…

പ്ലേറ്റ്സ് എല്ലാം കഴുകി വെച്ച ശേഷം പൗർണമിയും കാത്തുവും കൂടി കിടക്കാൻ പോയപ്പോൾ അലോഷിയിരുന്നു ലാപ്പിൽ എന്തോ ചെയ്യുന്നുണ്ട്.

അവനൊന്നു മുഖം ഉയർത്തിയപ്പോൾ കാത്തുവിന്റെ കൂടെ നേരെ നോക്കി നടന്നു വരുന്ന പൗർണമിയെ ആയിരുന്നു അവൻ കണ്ടത്.

ഇച്ചായ…

ഹമ്….

ഇവള്ടെ കമ്പനി ZEMAX ആണ്, അത് ഇച്ചായന് അറിയോ.

ഹമ്……

ങ്ങെ.. സത്യമാണോ, ഇച്ചായന് അറിയുവോ.

ആഹ്, എന്നാടി.

ഇവൾക്ക് ഒറ്റയ്ക്ക് പോകാൻ ആകെ മടി, എന്റെ ബിൽഡിംഗ്‌ വേറെ ഭാഗത്തു ആയത് കൊണ്ട്, എനിക്ക് time ഇല്ലതാനും. ഇച്ചായന്റെ ഒപ്പം ഇവളെക്കൂ lടി കൊണ്ട് പോകുമോ..

ഹേയ് അതൊന്നും ശരിയാവില്ല, നിന്റെ കൂട്ടുകാരിയ്ക്കു എന്നെ പേടിയല്ലേടി,ആ സ്ഥിതിയ്ക്കു ഇവള് തനിച്ചു പോയാൽ മതി, അതാ നല്ലത്.

ലാപ്പിൽ കണ്ണും നട്ടിരിക്കുന്ന അലോഷിയെ കലിപ്പിച്ചു നോക്കുകയാണ് പൗർണമി.

ഞാൻ പോയ്കോളാം പെണ്ണേ.. നീ വാ…
അനുജത്തിയുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് അവൾ പോയപ്പോൾ അലോഷി ഒന്ന് ചിരിച്ചു.

ഇവിടെ തുടരുന്ന കാര്യത്തെ കുറിച്ചു എനിക്ക് ശരിക്കും ഒന്ന് ആലോചിക്കണം കാത്തു.

കിടക്കാൻ നേരവും അതേ പല്ലവി ആയിരുന്നു പൗർണമി ഉരുവിട്ടത്…

അവളുടെ കാതിൽ പിടിച്ചു ശരിയ്ക്കൊന്നു കിഴിക്കു വിട്ടിരുന്നു കാത്തു അപ്പോളേക്കും.

എന്റിച്ചായനാണ് പ്രശ്നം അല്ലെടി..

ഹമ്.. അതേ..

ശോ.. ഇതെന്തൊരു കഷ്ടമാണെന്ന് നോക്ക്യേ.

എടി, അങ്ങേരുടെ വർത്താനമൊന്നും എനിക്ക് അങ്ങോട്ട് പിടിക്കുന്നില്ല.എന്നാ ഒടുക്കത്തെ ജാടയാണ്, എന്റെ സ്ഥാനത്തു നീയാരുന്നേൽ ഇതുപോലെ ഈ വീട്ടിൽ നിൽക്കുമോ, ഇല്ലാലോ… അത്രയെ ഒള്ളു ഞാനും. ഹോസ്റ്റലിൽ ഒന്ന് തിരക്കണം, ഒഴിവ് ഉണ്ടെങ്കിൽ ഞാൻ അങ്ങോട്ട് ഷിഫ്റ്റ്‌ ചെയ്യും.
.
എങ്കിൽ പിന്നെ ഞാനും പോരും, അതുറപ്പ….
കാത്തു തന്റെ വലംകൈയുടുത്തു അവളുടെ വയറിൽ ചുറ്റിപ്പിടിച്ചു കൊണ്ട് പറഞ്ഞു.

നീയും നിന്റെ ഇച്ചായനും കൂടി ഇവിടെയങ്ങു കൂടിയ്ക്കോ, അതാരിക്കും നല്ലത്..

ങ്ങെ… ഇപ്പൊ അങ്ങനെയായോടി, അത് കൊള്ളാലോ.

ആഹ് അങ്ങനെയായി, പെണ്ണിനെ കൊഞ്ചിച്ചു വഷളാക്കി വെച്ചേക്കുവല്ലേ.

പൗർണമിയുടെ പറച്ചില് കേട്ടതും കാത്തു പൊട്ടിച്ചിരിച്ചു.

നിന്നെ ഇച്ചായൻ കൊഞ്ചിക്കാത്ത കൊണ്ട് ആണോടി കൊരങ്ങി,,, അത് അങ്ങ് പറഞ്ഞാൽ പോരേന്നേ.നാളെത്തന്നെ തീരുമാനം ഉണ്ടാക്കാം

അയ്യടാ, ഇങ്ങു വന്നാലേ വിവരം അറിയും. ഈ പൗർണമി ആരാണെന്ന്..

പൗർണമിയുടെ കുറുമ്പും പരിഭവവും ഒക്കെയായിട്ട് ഇരുവരും കിടന്ന് ഉറങ്ങിയപ്പോൾ നേരം ഒരുപാട് കഴിഞ്ഞു.

ആ സമയത്തും ഒരു ചുവരിന്റെ മറവിൽ ഒരുവൻ ഉറങ്ങാതെ കിടക്കുകയാണ്. ചുണ്ടിൽ ഊറിയ പുഞ്ചിരിയെ കുറച്ചുടെ വ്യക്തമായങ്ങു പരിഭോഷിപ്പിച്ചുകൊണ്ട്.

അപ്പോളും അവന്റെ മനസ്സിൽ മായാതെ നിലകൊണ്ടത്, ഇളം പിങ്ക് നിറമുള്ള അധരവും, അതിന്റെ കോണിലെ കാക്കപ്പുള്ളിയുമാരുന്നു.

വല്ലാത്ത പേടിയാണ് പെണ്ണിന്, ആദ്യമായി വീട് വിട്ടു നില്ക്കുന്നു, ഒപ്പം ബാംഗ്ലൂർ പോലൊരു വലിയ സിറ്റി, കൂടെ തന്നേപ്പോലൊരു ജാഡക്കാരനും… അപ്പൊ പിന്നെ പൂർത്തിയായില്ലേ.

അലോഷി തന്റെ തലയിണയെ കെട്ടിപിടിച്ചു കൊണ്ട് ചെരിഞൊന്നു ചുരുണ്ടു കൂടികിടന്നു..

****
അടുത്ത് എവിടെയോ അമ്പലം ഉണ്ടെന്ന് തോന്നുന്നു, എം സ് സുബ്ബ ലക്ഷ്മിയുടെ സുപ്രഭാതം ഉയർന്നു വരുന്നുണ്ട്.

5മണിക്ക് എഴുന്നേറ്റു കുളിച്ചു, കുറച്ചു സമയംഇരുന്നു പ്രാർത്ഥിച്ചു. റൂം തുറന്നു ഇറങ്ങണോന്ന് ആദ്യമൊന്നു ശങ്കിച്ചു. പിന്നെ അലോഷി ഉണർന്നു കാണില്ലെന്ന്ള്ള ധൈര്യത്തിൽ രണ്ടും കല്പിച്ചു വാതിൽ തുറന്നു.

ഹോളിലും അരണ്ട വെളിച്ചം മാത്രമൊള്ളു.
അത് ചുവരിലെ മാതാവിന്റെ ഫോട്ടോയുടെ മുന്നിൽ തെളിച്ചിരിക്കുന്ന ചെറിയ ബൾബിൽ നിന്നും വരുന്നതാണു

ഒരു നിമിഷം അവിടേക്ക് നോക്കിയൊന്നു പ്രാർത്ഥിച്ചു.. മുൻ വശത്തെ വാതിലൊന്നും തുറന്നില്ല, വെറുതെ അവിടെ കിടന്ന സെറ്റിയിൽ ഇരുന്നു. അലോഷിയുടെ മുറിയുടെ നേർക്ക് ഒന്ന് നോക്കിയപ്പോൾ അടഞ്ഞു കിടക്കുകയാണ്.

അമ്മയുണർന്നു കാണും. ഒന്ന് വിളിച്ചാലോ.. ഇനി ഇത്ര കാലത്തെ വിളിക്കുമ്പോൾ അമ്മയ്ക്ക് ഒരുപക്ഷെ പേടിതോന്നുവാരിയ്ക്കും.
അങ്ങനെ ചിന്തിച്ചുകൊണ്ട് ആയിരുന്നു അമ്മയെ കാൾ ചെയ്തത്.

ഹലോ മോളെ… എന്നാടി.
അമ്മയുടെ ശബ്ദം അവളുടെ കാതിൽ മുഴങ്ങി.

ഹേയ്.. ഒന്നുല്ലമ്മേ.. വെറുതെ വിളിച്ചത് ആണേ, വീട് മാറികിടന്നിട്ട് ഉറക്കം ശരിയായില്ല, അച്ഛൻ ഉണർന്നോമ്മേ ..

ഹമ്… നടക്കാൻ പോയി,. അവിടെഎങ്ങനെ ഉണ്ട്മോളെ, കാത്തുവിന്റെ ചേട്ടൻ ആളെങ്ങനെയാ..

കുഴപ്പമില്ലമ്മേ…പാവം ചേട്ടനാ,..

ആഹ് എന്തേലും പ്രശ്നം ഉണ്ടെങ്കിൽ വിളിച്ചോണം കേട്ടോ മോളെ.

മ്മ്.. കുഞ്ഞി എഴുന്നേറ്റില്ലേ.

പഠിക്കുന്നുണ്ട്…

ആണോ… എന്നാൽ ശരി പിന്നെ വിളിക്കാം. അമ്മ വെച്ചോളൂ
അമ്മയോട് സംസാരിച്ചപ്പോൾ മനസിന്‌ ആകെയൊരു ആശ്വാസം പോലെ അവൾക്ക് തോന്നി.

ഫോണിൽ കുറച്ചു നേരം തോണ്ടികൊണ്ട് ഇരുന്നപ്പോൾ ഒരു ചായ കുടിച്ചാലോ എന്നൊരു തോന്നൽ പോലെ.

പതിയെ എഴുന്നേറ്റു അടുക്കളയിലേക്ക് പോയ്‌…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button