മംഗല്യ താലി: ഭാഗം 24
രചന: കാശിനാഥൻ
ആർക്കും വേണ്ടാതെ ഇട്ടിട്ടു പോയ ഈ നാശംപിടിച്ചവളെഎങ്ങാനും നീ വലിച്ചോണ്ട് വരാൻ നോക്കിയാൽ വിവരം അറിയും കേട്ടോ ഹരി… ഈ മഹാലഷ്മി ആരാണെന്ന് നിനക്ക് ശരിക്കും അറിഞ്ഞുകൂടാ..എന്നേ തോൽപ്പിക്കാൻ ആണ് നിന്റെ ഭാവം എങ്കിൽ രണ്ടിനെയും ഞാൻ വെറുതെ വിടില്ല..
അവർ അലറി
നിനക്ക് വേണ്ടി
.. നിനക്ക് വേണ്ടി മാത്രമാണ് ഞാൻ ഇങ്ങനെ ഒരു തരംതാഴ്ന്ന കളി കളിയ്ക്കാൻ ഇറങ്ങിയത്. നിന്റെ ജീവിതത്തിൽ 2 വിവാഹങ്ങൾ ഉണ്ടെന്ന് പല ജോത്സ്യന്മാരും ഒരുപോലെ ഉറപ്പിച്ചു പറഞ്ഞപ്പോൾ, ഇതല്ലാതെ വേറൊരു വഴിയും എന്റെ മുന്നിലില്ലായിരുന്നു.
അതുകൊണ്ടാണ് ഇവളെ ഇങ്ങോട്ട് നിന്റെ ഭാര്യയായി കൂട്ടിക്കൊണ്ടു വരുവാൻ ഞാൻ തീരുമാനിച്ചത്. അതും നിനക്കിവളെ ഒരിക്കലും ഇഷ്ടമാവില്ല എന്ന് എനിക്ക് 100% അറിയാമായിരുന്നതുകൊണ്ട് മാത്രമാണ്.
നിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെ മറ്റാരെക്കാൾ നന്നായി എനിക്കറിയാം. അതുപോലെതന്നെ നിന്റെ സങ്കല്പത്തിലുള്ള ഒരു പെണ്ണല്ല ഇവൾ എന്നുള്ളതും. പല കാര്യങ്ങൾ ആലോചിച്ച ശേഷമാണ്, ഒടുക്കം ഈ വിവാഹത്തിന് പോലും ഞാൻ നിന്നെ നിർബന്ധിച്ചത്. മൃദുല മോള് എത്ര തവണ ഇവിടേക്ക് വരാനായി ഒരുങ്ങിയതാണെന്ന് അറിയാമോ, ഓരോ തവണയും എന്തെങ്കിലുമൊക്കെ കാരണം പറഞ്ഞ് ഞാനാണ് അവളെ വിലക്കിയത്.
എന്നിട്ട് ഒടുക്കം നീയ്.. M നിനക്ക് നാണമില്ലേടാ കണ്ട പുറമ്പോക്കിൽ കിടന്ന ഇവളെയൊക്കെ എടുത്ത് തലയിൽ വയ്ക്കാൻ….
മഹാലക്ഷ്മിയുടെ പറച്ചിൽ കേട്ടതും ഹരി തരിച്ചു നിന്നുപോയി.
ഇത്രമാത്രം തരം താഴ്ന്ന രീതിയിൽ തന്റെ അമ്മ സംസാരിക്കും എന്നുള്ളത് സ്വപ്നത്തിൽ പോലും അവൻ കരുതിയില്ല. അവനെന്നല്ല അവിടെ കൂടിയ ആരും…
ഒരുപാട് വിഐപിസ് വരുന്ന റിസപ്ഷനാണ് ഇന്ന്. അവരുടെയൊക്കെ മുൻപിലേക്ക് കാൽ കാശിനു ഗതിയില്ലാത്ത ഇവളെയും എഴുന്നള്ളിച്ചു കൊണ്ട് നീ വന്നാൽ . m പിന്നെ ഈ മഹാലക്ഷ്മിയ്ക്ക് ഒന്നും നോക്കാനില്ല പറഞ്ഞേക്കാം..
ഹരി പതിയെ ഒന്ന് മുഖം തിരിച്ചു നോക്കി.
പൊട്ടിക്കരഞ്ഞുകൊണ്ട് നിൽക്കുകയായിരിക്കും ഭദ്ര എന്നായിരുന്നു അവൻ കരുതിയത്..
പക്ഷേ അവനെ തെറ്റുപറ്റി പോയി.
വളരെ ശാന്തയായി, ഇതെല്ലാം കേൾക്കുവാൻ താൻ വിധിക്കപ്പെട്ടവൾ ആണ് എന്ന ഭാവത്തിൽ അനങ്ങാതെ നിൽക്കുകയാണ് ഭദ്ര.
അമ്മയ്ക്ക് എന്താ ഭ്രാന്ത് പിടിച്ചോ, എന്തു വെളിവില്ലായ്മയാണ് ഇങ്ങനെ വിളിച്ചു കൂവുന്നത്,, അതും ഈ പാവം പെൺകുട്ടിയെ കുറിച്ചു, ഇത്രമാത്രം അധപ്പതിച്ചു പോയോ അമ്മ..
ബഹളം കേട്ടു കൊണ്ടുവന്ന അനിരുദ്ധൻ മഹാലക്ഷ്മിയുടെ നേർക്ക് കയർത്തു..
നീ മിണ്ടരുത് അനി… ഇത് ഞാനും ഹരിയും ആയിട്ടുള്ള ഇടപാടാണ്.
അവർ അവന് നേരെയും ക്ഷോഭിച്ചു.
എന്ത് ഇടപാട് നടത്തിന്നു.. എന്നാപ്പിന്നെ അത് ഞാനും കൂടി അറിയണമല്ലോ.
അവനും വിട്ടുകൊടുക്കാൻ ഭാവം ഇല്ലാരുന്നു.
നീ അറിയേണ്ടകാര്യങ്ങൾ മാത്രം തത്കാലം അറിഞ്ഞാൽ മതി. ഇതിൽ ഇടപെടുകയും വേണ്ട..
അതെയോ ഹരി… അങ്ങനെയാണോ കാര്യങ്ങൾ
അനിരുദ്ധൻ ഹരിയെ നോക്കി
ഹ്മ്മ്… ഞാനും എന്റെ ഭാര്യയും ഏട്ടന്റെ വിവാഹ റിസപ്ഷൻ ചടങ്ങിൽ പങ്കെടുക്കണ്ട എന്നാണ് അമ്മയുടെ തീരുമാനം.അമ്മയ്ക്ക് നാണക്കേട് ആണെന്ന്
നാലാളറിഞ്ഞു തന്നേയാണ് ഞാൻ ഭദ്രയെ വിവാഹം കഴിച്ചത്.ഇനിയിപ്പോ അമ്മേടെ ഏത് വി ഐ പിസ് ആണ് അത് അറിയാതെ വരുന്നതെന്ന് എനിക്കൊന്ന് അറിയണം. അതുകൊണ്ട് എന്തായാലും ഈ റിസപ്ഷന് ഞാൻ വന്നിരിക്കും. ഒപ്പം ഈ നിൽക്കുന്ന എന്റെ ഭാര്യയും കൂടെ കാണും.
അതു പറഞ്ഞു കൊണ്ട് ഹരി മുകളിലേക്ക് കയറിപ്പോയ്.
ലക്ഷ്മിയമ്മേ…. എന്നേ ഓർഭനേജിലേക്ക് അയച്ചോളു, എനിക്ക് അവിടെ താമസിക്കാനാണ് ഏറെ ഇഷ്ട്ടം, അതുകൊണ്ട് ദയവ് ചെയ്തു എന്നേ അവിടെയൊന്നു എത്തിച്ചു തരാൻ മനസ് ഉണ്ടാവണം.
പറഞ്ഞു തീരും മുൻപെ മഹാലക്ഷ്മിയുടെ വലം കൈ അവളുടെ കവിളിൽ പതിഞ്ഞു.
മതിയെടി.. നിർത്തിക്കൊണം നിന്റെ അഭിനയം…
ഞാനെന്താ പൊട്ടിആണെന്ന നീ കരുതിയെ അല്ലേ…..എന്റെ മകനെ ഒറ്റ രാത്രികൊണ്ട് പറഞ്ഞു മയക്കി മാറ്റി എടുത്തിട്ട്, ഒടുക്കം നീയ്,,,
അവർ വന്നു ശക്തിയിൽ ഭദ്രയുടെ തോളിൽ പിടിച്ചു കുലുക്കി.
ആഹ്…. അമ്മേ…
അവൾ വിതുമ്പി.
പാഞ്ഞു വന്നു അമ്മയെ പിടിച്ചു മാറ്റി, ഭദ്രേയെ തന്നിലേക്ക് ചേർത്തു നിറുത്തിയിരുന്നു ഹരിയപ്പോൾ.
അവൻ അവരെ അടിമുടി നോക്കി.
ഇവളുടെ നേർക്ക് ഇനി അമ്മയുടെ ചെറു വിരൽ എങ്ങാനും അനങ്ങിയാൽ….പിന്നെ അമ്മയാണെന്നൊന്നും ഞാൻ നോക്കില്ല ..വെച്ചേക്കില്ല ഞാന് ഈ ഹരിയെ ശരിക്കും അറിഞ്ഞുകൂടാ….മര്യാദയാണെങ്കിൽ മര്യാദ… അല്ലെങ്കിലുണ്ടല്ലോ..
അത്രമേൽ ദേഷ്യത്തിൽ ഹരിയെ എല്ലാവരും ആദ്യമായി കാണുകയായിരുന്നു.
എനിയ്ക്ക് അറിയാം എന്ത് വേണമെന്ന്ഉള്ളത്.മുൻപോട്ട് എങ്ങനെ ആവണമെന്നും എനിക്ക് വ്യക്തമായ ധാരണ ഉണ്ട്.. അങ്ങനെ തോന്നുമ്പോൾ കെട്ടാനും, കുറച്ചു കഴിഞ്ഞു തിരികെ കൊണ്ട് വിടാനുമൊക്കെ പറഞ്ഞു അമ്മ തള്ളുമ്പോൾ അനുസരിക്കാൻ ഞാനൊരു പാവയൊന്നുമല്ല..
അമ്മ കേൾക്കാൻ വേണ്ടി ഒന്നൂടെ പറയുവാ….
എന്റെ ഭാര്യ എന്റെ കൂടെ ക്കാണും.. ഈ ഹരി എവിടെയാണോ അവിടെ….
ഹരി……
അവര് പിന്നെയും അലറി.
നീ ആരോടാണ് സംസാരിക്കുന്നത് നിനക്കറിയാമോടാ..
എന്റെ അമ്മയോട്…അല്ലാതെ പിന്നെ വേറെ ആരെങ്കിലും ആണോ…
നീ എന്റെ മകനാണെങ്കിൽ നിന്നെക്കൊണ്ട് അനുസരിപ്പിക്കാൻ എനിക്കറിയാം ഹരി.
അമ്മ പറയുന്നതൊക്കെയും അക്ഷരംപ്രതി അനുസരിച്ചിട്ടുള്ളൂ, അതുകൊണ്ടാണ് അത്ര ഇന്ന് ഇവിടെ എന്റെ അരികിൽ നിൽക്കുന്നത്.
ഇനി എന്റെ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് ഇവളാണ്, അമ്മയുടെ സ്ഥാനമൊക്കെ തൽക്കാലം ഞാൻ കുറച്ചു മാറ്റിവച്ചിരിക്കുവാ, എന്ന് കരുതി എന്റെ മനസ്സിൽ നിന്നും അമ്മയെ പടിയിറക്കി വിട്ടു എന്നൊന്നുമല്ല, ഇനി ഹരിനാരായണൻ എന്തെങ്കിലും തീരുമാനം എടുക്കുന്നുണ്ടെങ്കിൽ, അതിൽ ഭദ്രയ്ക്കും പങ്കുണ്ട്.. അത്രമാത്രം…കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുക.ൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…