മയിൽപീലിക്കാവ്: ഭാഗം 26
രചന: മിത്ര വിന്ദ
ശ്രീഹരിയുടെ മുറിയിലേക്ക് അധികാരത്തോട് കൂടി കയറിപ്പോകുന്ന ഹിമയെ മീനാക്ഷി നോക്കി..
ഇത്രയും തന്റേടിയായ ഒരു സ്ത്രീയെ ഇതുവരെ താൻ കണ്ടിട്ടില്ലെന്നു മീനാക്ഷി ഓർത്തു..
മോനേ, നീ ഹിമയെ സഹിച്ചേ തീരു, കാരണം ഇപ്പോളും നിയമപരമായിട്ട് അവൾ നിന്റെ ഭാര്യ ആണ്..
അമ്മ അതു പറഞ്ഞപ്പോൾ ശ്രീഹരി അകത്തേക്ക് കയറി പോയി..
ശ്രീഹരിയും ഹിമയും തമ്മിൽ ഉഗ്രൻ വാക്കേറ്റം നടക്കുന്നുണ്ടെന്ന് മീനാക്ഷിക്ക് തോന്നി..
എന്തൊക്കെയോ ശബ്ദങ്ങൾ അവിടെനിന്നു കേൾക്കുന്നുണ്ട്..
കുറച്ചു കഴിഞ്ഞു മീനാക്ഷിയുടെ വാതിലിൽ ആരോ ശബ്ദമായി മുട്ടുന്നത് കേട്ടതും അവൾ ഓടി ചെന്നു വാതിൽ തുറന്നു..
രുക്മിണിയമ്മ ആയിരുന്നു..
മോളേ മീനൂട്ടി, അമ്മ ഇന്ന് മോൾടെ കൂടെ കിടക്കാം,
ഹിമ ആണെങ്കിൽ സച്ചൂട്ടനോട് പിണങ്ങി എന്റെ റൂമിൽ കിടക്കുവാ..
അതും പറഞ്ഞു അവർ മീനാക്ഷിയുടെ കൂടെ കിടന്നു..
എന്നാൽ അവർ ഹിമയെ കുറിച്ച് ഒരു അക്ഷരം പോലും സംസാരിച്ചില്ല..
ഇവിടെ നോൺ ഒന്നും ഇല്ലേ… ഇടിയപ്പവും കടലക്കറിയും എടുത്തു കാലത്തെ കഴിക്കുവാനായി രുക്മിണിയമ്മ പ്ലേറ്റിലേക്ക് വെച്ചപ്പോൾ ഹിമ അവരോടു കയർത്തു..
ഇവിടെ ഇതൊക്കെ ആണ് ഉള്ളത്, നിനക്ക് വേണമെങ്കിൽ കഴിക്കാം, iല്ലെങ്കിൽ നീ നിന്റെ വീട്ടിലോട്ട് പോടീ..
ശ്രീഹരിയാണ് ഹിമക്ക് മറുപടി കൊടുത്തത്..
ചായയും ആയിട്ട് വന്ന മീനാക്ഷിയെ പെട്ടന്നാണ് ഹിമ കണ്ടത്..
ഞാൻ വന്നപ്പോൾ മുതൽ കാണുന്നതാണ്.. നീ ഏതാടി? ഹിമ അവളെ നോക്കി..
ഇത് എന്റെ ബന്ധത്തിൽ ഉള്ള ഒരു കുട്ടിയാണ്, ഇവിടെ ബാങ്കിൽ ജോലി കിട്ടി വന്നതാണ്,…. രുക്മിണി അമ്മ മകന് ഭക്ഷണം എടുത്തു പ്ലേറ്റിലേക്ക് വെച്ച് കൊണ്ട് പറഞ്ഞു.
നിനക്ക് ഹോസ്റ്റലിൽ നിൽക്കാൻ വയ്യാരുന്നോടി.. അണിഞ്ഞൊരുങ്ങി അവൾ വന്നു നിൽക്കുന്നു.. ഹിമ അവളെ അടിമുടി നോക്കി..
അതിന്റെ ആവശ്യം ഇല്ല ഹിമേ.. ഈ കുട്ടി എന്റെ കൂടെ നിന്നോളും, എനിക്ക് ഒരു കൂട്ടും ആകും.. വെറുതെ ഹോസ്റ്റലിൽ നിന്നു കാശ് കളയേണ്ട കാര്യം ഇല്ലാലോ…
രുക്മിണിയമ്മ മീനാക്ഷിയെ ദയനീയമായി നോക്കി കൊണ്ട് ഹിമയോട് പറഞ്ഞു..
മീനാക്ഷി ഒരു വാക്ക് പോലും പറയാതെ വിഷമിച്ചു നിൽക്കുകയാണ്..
മീനാക്ഷി ഇവിടെ വന്നിരുന്നു ഭക്ഷണം കഴിക്കു.. ശ്രീഹരിയുടെ ശബ്ദം ഉയർന്നത് പെട്ടന്നായിരുന്നു..
ഹിമ പല്ലുഞെരിച്ചുകൊണ്ട് ശ്രീഹരിയെ നോക്കി..
വേണ്ട ശ്രീയേട്ടാ, ഞാൻ ഇത്തിരി കഴിഞ്ഞ് കഴിച്ചോളാം.. മീനാക്ഷി ദയനീയമായി ശ്രീഹരിയെ നോക്കി പറഞ്ഞു..
പക്ഷേ ആരും ഒട്ടും പ്രതീക്ഷിക്കാതെ ആണ് അത് സംഭവിച്ചത്..
ശ്രീഹരി ഇരിപ്പിടത്തിൽ നിന്നും എഴുനേറ്റു മീനാക്ഷിയുടെ അടുത്തേക്ക് ചെന്നു, ഇടം കൈകൊണ്ട് അവളെ കൈയിൽ പിടിച്ചു കൊണ്ട് അവൻ അവന്റെ കസേരയുടെ അടുത്ത് കൊണ്ട് ഇരുത്തി..
ഹിമ ആ നിമിഷം തന്നെ എഴുനേറ്റു പോകുകയും ചെയ്തു
അമ്മേ, സമാധാനത്തോടെ ഇരുന്നു ഫുഡ് കഴിക്കു…. രുക്മിണി അമ്മയെ മകൻ നോക്കി..
അവർ പക്ഷേ ഭക്ഷണം കഴിക്കുവാൻ തയ്യാറായില്ലാരുന്നു..
മീനാക്ഷി അധികം താമസിയാതെ തന്നെ ജോലിക്ക് പോകാൻ തയ്യാറായി. …
ശ്രീഹരി അപ്പോളേക്കും ഓഫീസിൽ പോകുവാനായി ഇറങ്ങി വന്നു..
മീനാക്ഷി,, വണ്ടിയിൽ കയറിക്കോ, ഞാൻ ഡ്രോപ്പ് ചെയാം,,, വാതിൽക്കൽ നിൽക്കുന്ന മീനാക്ഷിയെ നോക്കി ശ്രീഹരി പറഞ്ഞു..
വേണ്ട, ഞാൻ ബസിൽ പോയ്കോളാം.. മീനാക്ഷി ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.
അവൾ വേഗം തന്നെ മുറ്റത്തേക്ക് ഇറങ്ങി നടന്നു പോയി..
വേറെ എങ്ങോട്ടെങ്കിലും താമസം മാറുന്നതിനെ കുറിച്ചായിരുന്നു അന്ന് മുഴുവൻ മീനാക്ഷി ചിന്തിച്ചത്..
അന്ന് ഓഫീസിൽ വെച്ച് അവൾ ആ കാര്യം അംബികാമാഡത്തിനോട് സംസാരിക്കുകയും ചെയ്തു..
താൻ താമസിച്ചുകൊണ്ടിരുന്ന വീട്ടിലെ അമ്മയുടെ മകനും മകളും വിദേശത്തു നിന്നും എത്തി എന്നായിരുന്നു അവൾ നൽകിയ വിശദീകരണം..
എല്ലാ ദിവസവും രുക്മിണിയമ്മയുടെ അടുത്തേക്ക് പാഞ്ഞു വരാറുള്ള മീനാക്ഷി ആദ്യമായി അങ്ങോട്ട് എത്തേണ്ടതില്ല എന്ന് മനസ്സിൽ വിചാരിച്ചു..
അവൾക്ക് കാലുകൾ കുഴയുന്നതുപോലെ തോന്നി..
ഹിമ ചോദിച്ചതുപോലെ ഏതെങ്കിലും ഹോസ്റ്റലിൽ നിന്നാൽ മതിയായിരിന്നു എന്നവൾ ഓർത്തു..
വീടിന്റെ ഗേറ്റ് കടന്നപ്പോൾ അവൾ കേട്ടു ഹിമയുടെ ശബ്ദം..
ഹിമ ഓരോ കാര്യങ്ങൾ എടുത്തിട്ടുകൊണ്ട് വെറുതെ വഴക്കിനു വരണ്ട എന്ന് അമ്മ ആവർത്തിച്ച് പറയുന്നുണ്ട്..
മീനാക്ഷിക് അകത്തേക്ക് കയറുവാൻ പോലും ഭായം തോന്നി..
പെട്ടന്നാണ് ഹിമ അങ്ങോട്ട് ഇറങ്ങി വന്നത്,പിന്നിലായി ശ്രീഹരിയും ഉണ്ടായിരുന്നു..
നീ എന്താടി പതുങ്ങി നിൽക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് അവൾ മീനാക്ഷിയുടെ അടുത്തേക്ക് ഇറങ്ങി വന്നു കൊണ്ട് തട്ടി കയറി..
നീ അവളോട് ദേഷ്യപ്പെടേണ്ട കെട്ടോ ആവശ്യം ഇല്ലാതെ.. ശ്രീഹരി ഒച്ച ഉയർത്തി..
ഓഹ്… എന്താ നിങ്ങൾക്ക് പൊള്ളിയോ.. ഹിമ ചീറി..
പൊള്ളിയെടി, അതിനു നിനക്കെന്താ, പറഞ്ഞത് അനുസരിച്ചാൽ മതി..
അവന്റെ ശബ്ദം മുറുകി..
മീനാക്ഷിക്ക് എങ്ങോട്ടെങ്കിലും ഓടി ഒളിക്കുവാൻ തോന്നി……കാത്തിരിക്കൂ………