Kerala

വക്കീല്‍ ഫീസായി കപില്‍ സിബലിന് കേരള സര്‍ക്കാര്‍ ഫീസായി നല്‍കിയത് 1.21 കോടി രൂപ

സ്വര്‍ണക്കടത്ത് കേസിന് മാത്രം 31 ലക്ഷം നല്‍കി

തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ വിചാരണയ്ക്ക് വേണ്ടി കപില്‍ സിബലിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് 31 ലക്ഷം രൂപ. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് ബംഗളൂരുവിലേക്ക് മാറ്റുന്നതിനെതിരെയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായത് മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ്. ഇതിന് പുറമെ കടമെടുപ്പ് പരിധിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ നല്‍കിയ ഹരജിയിലും കേരളത്തിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായതും മുന്‍ കോണ്‍ഗ്രസ് മന്ത്രികൂടിയായ കപില്‍ സിബല്‍ ആയിരുന്നു. 90.50 ലക്ഷമാണ് ഈ കേസിന് കപില്‍ സിബലിന് സര്‍ക്കാര്‍ നല്‍കിയത്. രണ്ട് കേസുകളിലായി മാത്രം കേരളം കപില്‍ സിബലിന് നല്‍കിയത് 1.21 കോടി രൂപയാണ്.

സ്വര്‍ണക്കടത്ത് കേസില്‍ 2024 മേയ് ഏഴിന് സുപ്രീം കോടതിയില്‍ ഹാജരായതിന് കപില്‍ സിബലിന് നവംബര്‍ അഞ്ചിനാണ് 15.50 ലക്ഷം രൂപ അനുവദിച്ചത്. ഒരു സിറ്റിംഗിന് 15.50 ലക്ഷം രൂപയാണ് കപില്‍ സിബല്‍ ഈടാക്കുന്നത്. ഒക്ടോബര്‍ പത്തിനും ഈ കേസില്‍ ഹാജരായതിന് 15.50 ലക്ഷം രൂപ കപില്‍ സിബലിന് അനുവദിച്ചിരുന്നു.

Related Articles

Back to top button