എല്ലാം ദൈവത്തിന്റെ അനുഗ്രഹം; ഔദ്യോഗിക ഇരിപ്പിടം രാമന് സമര്‍പ്പിച്ച് യു പിയിലെ ജനപ്രതിനിധികള്‍
കസേര സമര്‍പ്പിച്ചത് നഗരസഭാ പ്രതിനിധികള്‍
ലക്നോ: വിശ്വാസം ആകാം പക്ഷെ അതിത്രത്തോളം ആകാന്‍ പറ്റുമോയെന്നാണ് ചോദ്യം. തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നില്‍ ദൈവത്തിന്റെ അനുഗ്രഹമാണെന്നും അതിനാല്‍ തങ്ങളുടെ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ അര്‍ഹത ശ്രീരാമനാണെന്നും പറഞ്ഞ് വിഗ്രഹം സീറ്റില്‍ സ്ഥാപിച്ച് വനിതാ പ്രതിനിധികള്‍. ഉത്തര്‍ പ്രദേശിലാണ് സംഭവം. സീമാ ദേവിയും ശേഷാ ദേവിയുമാണ് തങ്ങളുടെ ഇരിപ്പിടത്തില്‍ ശ്രീരാമനെ സ്ഥാപിച്ചത്.
തിരഞ്ഞടുപ്പില്‍ വിജയിച്ച ശേഷം സീമാ ദേവി തന്റെ കസേരയില്‍ രാമന്റെ പ്രതിമ സ്ഥാപിക്കുകയും കഴിഞ്ഞ വര്‍ഷം ജൂണ്‍ 20 ന് അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ആദ്യ യോഗം സംഘടിപ്പിക്കുകയും ചെയ്തു.
മത്സരത്തില്‍ വിജയിച്ചാല്‍ ശ്രീരാമനെ കസേരയില്‍ ഇരുത്തി ഭരണം നടത്തുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ തന്റെ മനസ്സിലുണ്ടായിരുന്നെന്നും വിജയിച്ചതിന് ശേഷമാണ് സീമാ ദേവി അത് ചെയ്തതെന്നും സീമാ ദേവിയുടെ പ്രതിനിധി സച്ചിന് സിംഗ് ഷോലു പിടിഐയോട് പറഞ്ഞു.
ചെയര്‍പേഴ്സന്റെ കസേരയില്‍ ശ്രീരാമന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ടെന്നും ഭരണം അദ്ദേഹത്തിന്റെ ചെയര്‍മാന്റെ കീഴിലാണ് നടക്കുന്നതെന്നും ഷോലു പറഞ്ഞു.സീമാ ദേവി ശ്രീരാമന്റെ കസേരയുടെ അരികില്‍ ഇരിക്കുന്നു, ‘രാമരാജ്യ’ ദര്‍ശനത്തോടെയാണ് ഭരണം നടത്തുന്നത്. സദര്‍ ബ്ലോക്ക് മേധാവി ശേഷാ ദേവിയും സമാനമായ തീരുമാനമെടുത്തിട്ടുണ്ട്.