കിംഗ്സ്മെഡ് (ദക്ഷിണാഫ്രിക്ക): ന്യൂസിലാന്‍ഡിനോടേറ്റ കനത്ത ടെസ്റ്റ് തോല്‍വിക്ക് പിന്നാലെ യുവതാരങ്ങളെ നിരത്തി സൂര്യകുമാറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ ടി 20 പര്യടനം ആരംഭിച്ചു. ഏറെ പ്രതീക്ഷയോടെ ഇന്ത്യക്ക് വേണ്ടി ഓപ്പണിംഗ് ബാറ്റിംഗിനിറങ്ങിയ മലയാളി താരം സഞ്ജു സാംസണ് മിന്നിച്ച് തുടങ്ങി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഇന്ത്യന്‍ സമയം രാത്രി 8.54ലെ സ്കോര്‍ അനുസരിച്ച് ഓപ്പണിംഗ് ഇറങ്ങിയ സഞ്ജു രണ്ട് സിക്സും മൂന്ന് ഫോറുമടിച്ച് പുറത്താകാതെ 28 റണ്‍സ് നേടിയിട്ടുണ്ട്. ഏഴ് റണ്ണിന് അഭിഷേക് ശര്‍മ പുറത്തായിട്ടുണ്ട്. ക്യാപ്റ്റന്‍ സൂര്യകുമാറാണ് ഇപ്പോള്‍ സഞ്ജുവിനൊപ്പം ക്രീസില്‍.
വിജയ പ്രതീക്ഷയിലാണ് ഇന്ത്യ. അതേസമയം, കരുത്താരായ ടീമുമായാണ് ദക്ഷിണാഫ്രിക്ക ഗ്രൗണ്ടിലിറങ്ങിയത്. എയ്ഡന്‍ മര്‍ക്രാമിന്റെ നേതൃത്വത്തിലുള്ള ടീമില്‍ റിയാന്‍, ഹെന്റിച്ച്, ഡേവിഡ് മില്ലര്‍, പാട്രിക് ക്രുഗര്‍ തുടങ്ങി കരുത്തരായ നിര തന്നെയുണ്ട്. ബോളിംഗില്‍ നഗ്ബ പീറ്റര്‍, കേശവ് മഹാരാജ്, ഗെറാല്‍ഡ് കൂറ്റസീ എന്നിവരുമുണ്ട്. ഇന്ത്യന്‍ ടീമില്‍ തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്സര്‍ പാട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്നോയ്, ആവേശ് ഖാന്, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണുള്ളത്.