വരും ജന്മം നിനക്കായ്: ഭാഗം 29
രചന: ശിവ എസ് നായർ
അന്ന് രാത്രി, ഗായത്രിയെ എല്ലാ രീതിയിലും ശിവപ്രസാദ് സ്വന്തമാക്കി. ലോകം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു അവനപ്പോൾ. പക്ഷേ, ഗായത്രിക്ക് അപ്പോഴും ഉള്ളിന്റെയുള്ളിൽ ഒരു കരട് അവശേഷിച്ചിരുന്നു. അതിന്റെ കാരണം എന്ത് കൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് മനസ്സിലായതേയില്ല.
ഗായത്രിയുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്ത് അവളുടെ അധരങ്ങളിൽ അവൻ അമർത്തി ചുംബിച്ചു. മുഖത്തും കഴുത്തിലും അലഞ്ഞു നടന്ന അവന്റെ അധരങ്ങൾ വേഗത്തിൽ താഴേക്ക് സഞ്ചരിച്ചു. മെല്ലെ മെല്ലെ അവളിലെ പെണ്മയെ ഉണർത്താൻ ശ്രമിക്കാതെ ശിവപ്രസാദ് തിടുക്കത്തിൽ അവളുടെ വസ്ത്രങ്ങൾ അഴിച്ചു മാറ്റി.
ആറുമാസമായി അവന്റെ ഒപ്പം ഒരു മുറിയിൽ കഴിയുന്നെങ്കിലും ശിവപ്രസാദിന് മുന്നിൽ വിവസ്ത്രയായി നിൽക്കേണ്ടി വന്നപ്പോൾ അവനൊരു അന്യപുരുഷനാണെന്ന തോന്നലായിരുന്നു ഗായത്രിക്ക്. തന്റെ ഭർത്താവാണ് ഇതെന്ന് ഉൾകൊള്ളാൻ അവളുടെ മനസ്സിന് ആ നിമിഷവും സാധിക്കുന്നുണ്ടായിരുന്നില്ല.
അവന്റെ സ്പർശനങ്ങൾക്കൊന്നും അവളിലെ പെണ്ണിനെ ഉണർത്താനായില്ല. അല്ലെങ്കിൽ അവനത് ശ്രദ്ധിച്ചുവോ എന്ന് തന്നെ സംശയമാണ്. സ്വന്തം സുഖം മാത്രം മുന്നിൽ കണ്ട് കൊണ്ടായിരുന്നു അവന്റെ പ്രവർത്തികൾ.
പിറ്റേ ദിവസം രാത്രിയും ശിവപ്രസാദ് അവളുടെ അരികിൽ താല്പര്യം പ്രകടിപ്പിച്ച് ചെന്നു.
“ഇന്നലെ ഒരു വട്ടം സമ്മതിച്ചുവെന്ന് കരുതി എപ്പോഴും എപ്പോഴും ഇങ്ങനെയൊന്നും വേണ്ട ശിവേട്ടാ.”
“അതെന്താ ഗായു?”
“എനിക്കും കൂടി ഒരു താല്പര്യം തോന്നണ്ടേ. ഇന്നലെ തന്നെ ഞാൻ ശിവേട്ടനെ വിഷമിപ്പിക്കണ്ടല്ലോ എന്ന് കരുതി സമ്മതിച്ചതാണ്.”
“നീ എന്താ ഗായു ഇങ്ങനെ?”
“എനിക്ക് നല്ല വേദനയുണ്ട് ശിവേട്ടാ. എന്നെകൊണ്ട് പറ്റാത്തത് കൊണ്ടാ. കുറച്ചു ദിവസം കഴിയട്ടെ.” ഗായത്രി അങ്ങനെ പറയാൻ പ്രധാന കാരണം എങ്ങാനും താൻ പ്രെഗ്നന്റ് ആവുമോ എന്ന പേടിയിലും കൂടിയായിരുന്നു.
“ഓഹ്… സാരമില്ല…” ശിവപ്രസാദ് നിരാശയോടെ പിന്തിരിഞ്ഞു.
“നമുക്ക് ഉടനെ കുഞ്ഞുങ്ങൾ ഒന്നും വേണ്ട. അതുകൊണ്ട് സേഫ് പീരിയഡ് നോക്കി മതി ഇനി മുതൽ. എന്റെ ഓവുലേഷൻ ടൈം നോക്കിയപ്പോൾ ഇപ്പോ സേഫ് പീരിയഡ് അല്ലെന്ന കണ്ടത്. അതുകൊണ്ട് ഒരു റിസ്ക് വേണ്ട.” ഗായത്രി മടിയോടെ തുറന്നു പറഞ്ഞു.
“കുഞ്ഞുങ്ങൾ ഉടനെ വേണോന്ന് എനിക്കുമില്ല ഗായു. പിന്നെ പ്രെഗ്നന്റ് ആവുമോന്ന് പേടിച്ചു ഇതൊക്കെ നിഷേധിക്കുന്നത് ശരിയല്ല. പ്രെഗ്നൻസി തടയാൻ എന്തൊക്കെ മാർഗ്ഗങ്ങൾ ഉണ്ട്.”
“അതൊന്നും നൂറു ശതമാനം ഉറപ്പില്ലാത്ത കാര്യങ്ങളല്ലേ. പിന്നെ ടാബ്ലറ്റ് ഒക്കെ കഴിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അത് ചിലപ്പോൾ എന്റെ ആരോഗ്യത്തെ ബാധിക്കും. പീരിയഡ്സൊക്കെ തെറ്റും. പിന്നെ ഇപ്പോൾ വേണ്ടെന്ന് പറഞ്ഞത് ശരിക്കും പെയിൻ ഉള്ളത് കൊണ്ടാണ്.” കൂടുതലൊന്നും പറയാൻ താല്പര്യമില്ലാതെ ഗായത്രി തിരിഞ്ഞു കിടന്നു.
അവൾക്ക് സേഫ് പീരിയഡ് അല്ലെന്ന് കേട്ടപ്പോൾ മുതൽ ശിവപ്രസാദ് മനസ്സിൽ ചില കണക്ക് കൂട്ടലുകൾ നടത്തുന്നുണ്ടായിരുന്നു.
“ഇനി നിന്റെ ശരീരം എനിക്ക് ആസ്വദിക്കാൻ നിന്റെ സമ്മതം ആവശ്യമില്ലെടി പുല്ലേ. ഇത്ര നാൾ നിന്റെ അനുവാദവും ചോദിച്ചു നടന്നത് ബോധം കെടുത്തി നിന്നെ ഞാൻ വല്ലോം ചെയ്തിട്ട് നീയത് അറിഞ്ഞു കഴിഞ്ഞാൽ പിന്നെ നീ ഒരു നിമിഷം പോലും ഇവിടെ നിൽക്കാതെ ഇറങ്ങി പോകുമെന്ന് എനിക്കറിയാം. അതുകൊണ്ട് മാത്രമാ ഇത്രയും ദിവസം ക്ഷമയോടെ ഞാൻ കാത്തിരുന്നത്.
നാളെ ഈ സമയം നീ ബോധം കെട്ടുറങ്ങും മോളെ. അപ്പോ ഞാൻ നിന്നെ എടുത്തോളാം. ഇന്നത്തെ രാത്രി ഒന്ന് ഇരുട്ടി വെളുത്തോട്ടെ.” ശിവപ്രസാദ് മനസ്സിൽ പറഞ്ഞുകൊണ്ട് ബെഡിൽ നിന്ന് എഴുന്നേറ്റു.
ഗായത്രി നല്ല ഉറക്കമാകുന്ന ദിവസങ്ങളിൽ ബെഡ്റൂമിലെയും ബാത്റൂമിലെയും ക്യാമറയിൽ നിന്നും പകർത്തിയ ദൃശ്യങ്ങൾ അവൻ ലാപ്പിലേക്ക് മാറ്റും. അവന് ഏറ്റവും ഇഷ്ടപ്പെടുന്ന വീണ്ടും ആവർത്തിച്ചു കാണാൻ തോന്നുന്ന വീഡിയോസ് ഫോണിലേക്കും കോപ്പി ചെയ്യും.
അന്ന് രാത്രി അവന്റെ ഉദ്ദേശം വേറെയായിരുന്നു. തലേന്ന് രാത്രിയിൽ അവർ തമ്മിലുണ്ടായതൊക്കെ ലാപ്ടോപ്പിലേക്ക് മാറ്റിയ ശേഷം ഒർജിനലിനെ വെല്ലുന്ന രീതിയിൽ അവനത് മോർഫ് ചെയ്തു. രാത്രി മുഴുവനും ശിവപ്രസാദ് എഡിറ്റിങ്ങിലായിരുന്നു. ഉറക്കം പോലും കളഞ്ഞുള്ള പണി. ഒടുവിൽ അവനത് പൂർത്തിയാക്കി.
ഗായത്രിയും അഖിലും ഒരുമിച്ച് കിടക്ക പങ്കിടുന്ന രീതിയിലൊരു വീഡിയോയായിട്ടാണ് അവനത് മോർഫ് ചെയ്തത്. കുറച്ചു ന്യൂഡ് ഫോട്ടോസും അവനുണ്ടാക്കി വച്ചു. എന്നെങ്കിലും ഒരു പ്രശ്നമുണ്ടാക്കി അവൾ തന്റെ ലൈഫിൽ നിന്ന് പോയാൽ മറ്റുള്ളവരെ കണ്ണിൽ പൊടിയിടാനുള്ള ഒരു തെളിവായിരുന്നു അവനത്.
എഡിറ്റ് ചെയ്ത വീഡിയോ ഒന്നൂടെ ആദ്യം മുതൽ അവസാനം വരെ കണ്ട് അവൻ എല്ലാം പെർഫെക്ട് ആണെന്ന് ഉറപ്പ് വരുത്തി.
“ഇനി നീയെന്റെ ലൈഫിൽ നിന്ന് ഇറങ്ങി പോവാൻ ശ്രമിച്ചാൽ എട്ടിന്റെ പണി ഞാൻ തരും ഗായു. നിന്റെ അഹങ്കാരവും ഞാൻ തീർത്തുതരും.” ഉറങ്ങി കിടക്കുന്നവളെ നോക്കി ശിവപ്രസാദ് വല്ലാത്ത ഭാവത്തിൽ പറഞ്ഞു.
🍁🍁🍁🍁🍁
പിറ്റേദിവസം ഗായത്രിയെ ഓഫീസിൽ കൊണ്ട് വിട്ടത് ശിവപ്രസാദ് ആയിരുന്നു. അവനന്ന് ലീവായിരുന്നു.
“നീയെന്താ ഇന്ന് ഓഫീസിൽ പോവാത്തത്?” ഗായത്രിയെ കൊണ്ടാക്കി തിരിച്ചു വീട്ടിലെത്തിയ ശിവപ്രസാദിനെ കണ്ട് ഊർമിള ചോദിച്ചു.
“നല്ല തലവേദനയുണ്ട്. ഒന്നുറങ്ങിയാൽ ശരിയാവുമെന്ന് തോന്നി.”
“അതേ… എന്തെങ്കിലും നടക്കോ?” അമ്മയുടെ അർത്ഥം വച്ചുള്ള ചോദ്യം കേട്ടതും അവനൊന്നു ചിരിച്ചു.
“ഒരൊറ്റ തവണയെ അവളെന്നെ തൊടാൻ സമ്മതിച്ചുള്ളൂ. ഭാഗ്യമുണ്ടെങ്കിൽ അമ്മയ്ക്കൊരു പേരക്കുട്ടിയെ പ്രതീക്ഷിക്കാം.”
“നിനക്ക് കഴിവില്ലാഞ്ഞിട്ടെന്നെ ഞാൻ പറയു. കല്യാണം കഴിഞ്ഞു ഇത്രയും നാൾ വേണ്ടി വന്നു നിങ്ങൾക്ക് ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കാൻ. എന്നിട്ടും അവൾക്ക് നിന്നോട് താല്പര്യം തോന്നുന്നില്ലെങ്കിൽ നിന്റെ കുഴപ്പം തന്നെയാ.
നോക്കിയും കണ്ടും നിന്നാൽ നിനക്ക് കൊള്ളാം. അവളീ വീട്ടിൽ വേണമെന്നുള്ള ആഗ്രഹം കൊണ്ടാ ഞാൻ ഇങ്ങനെയൊക്കെ പറയുന്നത്. ഒരു കുഞ്ഞ് കൂടി ആയാൽ നിങ്ങൾ തമ്മിലുള്ള അടുപ്പം കൂടിക്കോളും. അതുകൊണ്ട് പരമാവധി നല്ല സ്നേഹം കൊടുത്ത് അവളെ നിന്റേതായി നിർത്താൻ നോക്ക്.”
ഊർമിള ഉപദേശ രൂപേണ പറഞ്ഞു.
“മ്മ്മ്…” ഒന്ന് നീട്ടി മൂളിക്കൊണ്ട് അവൻ മുകളിലേക്ക് കയറിപ്പോയി.
റൂമിൽ എത്തിയതും ശിവപ്രസാദ് വരുന്ന വഴിക്ക് മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങിയ ഉറക്ക ഗുളിക മേശപ്പുറത്തേക്ക് വച്ചു. ശേഷം ഒരു കടലാസ് എടുത്ത് രണ്ട് ഗുളിക നന്നായി പൊടിച്ച് പേപ്പറിൽ പൊതിഞ്ഞെടുത്ത് അവന്റെ ഡ്രസ്സ് വയ്ക്കുന്ന അലമാരയിൽ കൊണ്ട് പോയി വച്ചു. ബാക്കിയുള്ള ഗുളിക ഡ്രെസ്സിനടിയിൽ ഒളിപ്പിച്ചു.
എല്ലാം കഴിഞ്ഞ് വൈകുന്നേരം ഗായത്രി വിളിക്കുന്നത് വരെ അവൻ നന്നായി കിടന്നുറങ്ങി. വൈകുന്നേരം ഇറങ്ങുമ്പോൾ താൻ വിളിക്കാൻ വരാമെന്ന് പറഞ്ഞിരുന്നത് കൊണ്ടാണ് ഇറങ്ങാൻ നേരമായപ്പോ അവൾ ശിവപ്രസാദിനെ വിളിച്ചത്.
കുളിച്ചു ഡ്രസ്സ് മാറി അവൻ താഴേക്ക് ചെല്ലുമ്പോൾ ഊർമിള ഹാളിൽ ഇരിപ്പുണ്ടായിരുന്നു.
“നീ എങ്ങോട്ടാ?”
“ഗായത്രിയെ വിളിക്കാൻ പോവാ.”
“നിനക്ക് ചായ ഇടട്ടെ.”
“വേണ്ട… വന്നിട്ട് കുടിക്കാം.”
“മ്മ്മ്… നിങ്ങള് വരുമ്പോ ഞാൻ ഇട്ടു വച്ചേക്കാം.”
“അതുമതി..” ശിവപ്രസാദ് തിടുക്കത്തിൽ പുറത്തേക്ക് നടന്നു.
🍁🍁🍁🍁🍁
“തലവേദന കുറവുണ്ടോ?” വീട്ടിലേക്കുള്ള യാത്രയിൽ ഗായത്രി അവനോട് ചോദിച്ചു.
“ആടോ… കുറച്ചു നേരം ഉറങ്ങിയപ്പോ അതങ്ങ് മാറി.” ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു കൊണ്ട് ശിവപ്രസാദ് മറുപടി പറഞ്ഞു.
“ഉച്ചക്ക് ഊണ് കഴിച്ചോ?”
“ഹാ.. കഴിച്ചു. അമ്മ വന്ന് വിളിച്ചെണീപ്പിച്ചു. കഴിച്ചിട്ട് പിന്നേം കിടന്നു. എങ്ങനെയുണ്ട് തന്റെ കോളേജ് ലൈഫ്?”
“ഇഷ്ടപ്പെട്ടു തിരഞ്ഞെടുത്ത ജോലി ആയതുകൊണ്ട് സന്തോഷത്തോടെ ജോലി ചെയ്യാൻ പറ്റുന്നുണ്ട്.”
“അതിന്റെ ഒരു സന്തോഷം തന്റെ മുഖത്ത് കാണാനുണ്ട്.” അവനത് പറഞ്ഞപ്പോൾ ഗായത്രി പുഞ്ചിരി തൂകി.
പരസ്പരം ഓരോന്നും മിണ്ടിയും പറഞ്ഞും ഇരുവരും വീട്ടിലെത്തിയത് അറിഞ്ഞില്ല.
ഗായത്രി ഫ്രഷ് ആകാൻ ബാത്റൂമിൽ കേറിയ സമയം ശിവപ്രസാദ് നേരത്തെ പൊടിച്ചു വച്ച ഉറക്ക ഗുളികയും എടുത്ത് അടുക്കളയിലേക്ക് നടന്നു.
അവിടെ ഊർമിള അവർക്കുള്ള ചായ കപ്പിലേക്ക് പകരുകയായിരുന്നു. അമ്മയുടെ ശ്രദ്ധ തെറ്റിയ നിമിഷം ശിവപ്രസാദ് തന്റെ കയ്യിലിരുന്ന പൊടി ഒരു കപ്പിലേക്ക് ഇട്ടു. സ്പൂൺ കൊണ്ട് ഒന്ന് ഇളക്കി കൊടുക്കുകയും ചെയ്തു.
ചായയും പലഹാരങ്ങളും അടങ്ങിയ ട്രേ ഊർമിള ഡൈനിംഗ് ടേബിളിൽ കൊണ്ട് വച്ചപ്പോൾ ഉറക്ക ഗുളിക ചേർക്കാത്ത ചായ ശിവപ്രസാദ് പെട്ടെന്ന് കയ്യിലെടുത്തു. അപ്പോഴേക്കും ഗായത്രിയും അവിടേക്ക് വന്നു. അവനൊപ്പം അവളും ഇരുന്നു ചായയും കടിയും കഴിക്കാൻ തുടങ്ങി.
ചൂട് ചായ ഗായത്രി ഊതി ഊതി കുടിക്കുന്നത് കണ്ടപ്പോൾ ശിവപ്രസാദ് ഉള്ളിൽ ചിരിച്ചു.
🍁🍁🍁🍁🍁
ഉറക്ക ഗുളിക മിക്സ് ചെയ്ത ചായ കുടിച്ചിരുന്നതിനാൽ ഗായത്രിക്ക് രാത്രി നേരത്തെ തന്നെ ഉറക്കം വരുന്നുണ്ടായിരുന്നു. അവൾ വന്ന് കിടക്കുന്നതിനു മുൻപേ ശിവപ്രസാദ് റൂമിലേക്ക് പോയിരുന്നു. ഗായത്രി മുറിയിൽ വന്ന് നോക്കുമ്പോൾ അവൻ ഉറക്കം നടിച്ചു കിടന്നു.
ശിവപ്രസാദ് നേരത്തെ കിടന്ന് ഉറങ്ങിയത് കണ്ടപ്പോൾ അവൾക്ക് ആശ്വാസം തോന്നി. ഇന്ന് എന്ത് പറഞ്ഞ് അവനെ ഒഴിവാക്കും എന്നാലോചിച്ചു വന്നതായിരുന്നു അവൾ. അപ്പോഴാണ് ശിവപ്രസാദ് നേരത്തെ ഉറങ്ങിയത് അവൾ കണ്ടത്. അതോടെ ആ പ്രശ്നം തീർന്നല്ലോ എന്ന് കരുതി ഗായത്രിയും കിടന്നു.
കിടന്ന് കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അവൾ ഉറക്കം പിടിച്ചു. ഗായത്രി നല്ല ഉറക്കത്തിലാണെന്ന് ഉറപ്പായതും ശിവപ്രസാദിന്റെ ഉള്ളിൽ ഉറങ്ങി കിടന്നിരുന്ന മൃഗം ഉണർന്നു. വന്യമായ മുഖഭാവത്തോടെ അവൻ അവൾക്കരികിലേക്ക് ചേർന്ന് കിടന്നു. ….കാത്തിരിക്കൂ………