ജിയോ സിം ഉണ്ടോ; ആവശ്യത്തിന് ഡാറ്റയും ആനുകൂല്യങ്ങളും ഒടിടിയും സഹിതം ഒരു ജിയോ പ്ലാൻ
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ (Reliance Jio) തങ്ങളുടെ വരിക്കാർക്കായി മികച്ച നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഒരുപ്ലാനിൽ തന്നെ ഡാറ്റ + കോളിങ്+ എസ്എംഎസ്+ വാലിഡിറ്റി+ അൺലിമിറ്റഡ് 5ജി+ ഒടിടി സബസ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ ജിയോയുടെ പക്കലുണ്ട്. നിരവധി ഓപ്ഷനുകൾ ലഭ്യമായതിനാൽ ഉപയോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള പ്ലാൻ തെരഞ്ഞെടുക്കാൻ സാധിക്കുന്നു. ഒറ്റ പ്രീപെയ്ഡ് പ്ലാനിൽ തന്നെ സോണിലിവ് (SonyLIV), സീ5 (ZEE5) എന്നിവയുടെ ഓവർ-ദി-ടോപ്പ് (OTT) പ്ലാറ്റ്‌ഫോമുകളിലേക്ക് ആക്സസ് നൽകുന്ന പ്ലാനുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്.
സോണിലിവ്, സീ5 എന്നിവ ധാരാളം എന്റർടെയ്ൻമെന്റ് ടിവി ഷോകളും സിനിമകളും വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ മികച്ച ഒടിടി പ്ലാറ്റ്‌ഫോമുകളാണ്. ഇവയുടെ സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്ന ജിയോ പ്രീപെയ്ഡ് പ്ലാൻ രാജ്യത്തെ എല്ലാ ടെലിക്കോം സർക്കിളുകളിലും ലഭ്യമാണ്. 1049 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്
പ്രധാന ആനുകൂല്യങ്ങൾ, ഒടിടി സബ്സ്ക്രിപ്ഷൻ എന്നിവയ്ക്ക് ഒപ്പം അൺലിമിറ്റഡ് 5ജി ഡാറ്റയും ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ ഉപയോക്താക്കൾക്ക് എന്റർടെയ്ൻമെന്റ് സേവനങ്ങൾ ഏറ്റവും മികച്ച എക്സ്പീരീയൻസിൽ ആസ്വദിക്കാൻ സാധിക്കും. ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് ഇവിടെ വിശദമായി പരിചയപ്പെടാം.
ജിയോ 1049 രൂപ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 2 ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ ആയതിനാൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഇതിൽ ലഭ്യമാണ്. 84 ദിവസ വാലിഡിറ്റിയിൽ ആണ് ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്.
പലർക്കും അറിയാം, എങ്കിലും അറിയാത്തവർക്കായി ഒരിക്കൽക്കൂടി പറയാം ഈ വർഷം ജൂലൈയിൽ ടെലിക്കോം നിരക്കുകൾ വർധിപ്പിച്ച കൂട്ടത്തിൽ ജിയോയും എയർടെലും 5ജി ഡാറ്റയുടെ നിയമങ്ങളും മാറ്റിയിരുന്നു. മുൻപ് 239 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകളിൽ 5ജി ഡാറ്റ ലഭ്യമായിരുന്നു. ഇപ്പോൾ 2ജിബി പ്രതിദിന ഡാറ്റയ്ക്ക് മുകളിലുള്ള പ്ലാനുകളിൽ മാത്രമേ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകൂ.
ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങൾക്കപ്പുറം ഇതിൽ ലഭ്യമാകുന്ന അധിക ആനുകൂല്യങ്ങൾ: സോണിലിവ്, സീ5 എന്നിവയിൽ നിന്നുള്ള കണ്ടന്റുകളിലേക്ക് ഈ പ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക് സൗജന്യ ആക്‌സസ് ലഭിക്കും. പക്ഷേ ജിയോടിവി മൊബൈൽ ആപ്പിന് കീഴിലുള്ള ഈ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള കണ്ടന്റുകൾ മാത്രമേ കാണാനാകൂ.
സോണിലിവ് പ്ലാറ്റ്‌ഫോമിൽ നേരിട്ട് കണ്ടന്റ് കാണാൻ താൽപ്പര്യമുണ്ടെങ്കിൽ, അതിനായി അതിന്റെ പ്രത്യേക സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങേണ്ടിവരും. സീ5 ൻ്റെ കാര്യവും അങ്ങനെ തന്നെയാണ്. 4ജി ഫോൺ ഉപയോഗിക്കുന്ന ആളുകൾക്ക് പ്രതിദിനം 2ജിബി ഡാറ്റ പരിധി പിന്നിട്ടാൽ ഇൻ്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും.
എന്നാൽ 5ജി ഫോണുള്ള ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഡാറ്റയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല. അവർ ജിയോയുടെ 5G ലഭ്യമായിട്ടുള്ള പ്രദേശത്താണ് എങ്കിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറിന്റെ ഭാഗമായി പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാൻ സാധിക്കുന്നു. അതിനാൽത്തന്നെ ഡാറ്റ ഉപഭോഗത്തെക്കുറിച്ച് പേടിക്കേണ്ടിവരുന്നില്ല. ഇഷ്ടംപോലെ ഡാറ്റ ലഭിക്കുന്നതിനാൽ എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങൾ ആസ്വദിക്കാൻ എക്സ്ട്രാ ഡാറ്റ തേടേണ്ട അവസ്ഥയും വരുന്നില്ല.