കാശിനാഥൻ : ഭാഗം 72
രചന: മിത്ര വിന്ദ
നീയ് …. നീ ഈ അർജുന്റെ ആണ് പെണ്ണേ,എന്റെ മാത്രം, ആർക്കും വിട്ടു കൊടുക്കില്ല, എനിക്ക്, എനിക്ക് വേണം, നാളെ നീയ് എവിടേക്കും പോകണ്ട,ഒരുത്തന്റെയും മുന്നിൽ പോയി നിൽക്കുകയും വേണ്ട.. കേട്ടല്ലോ പറഞ്ഞെ…”
അവളുടെ മിഴികളിലേക്ക് നോക്കി കൊണ്ട് അർജുൻ പറഞ്ഞതും കല്ലു ഞെട്ടി പിടഞ്ഞു കൊണ്ട് അവന്റെ കൈകൾ തട്ടി മാറ്റി.
സാർ… സാറിത് എന്തൊക്കെ ആണ് ഈ പറയുന്നേ, എനിക്ക് എനിക്കൊന്നും മനസിലാവുന്നില്ല കേട്ടോ…..
വിറച്ചു കൊണ്ട് അവൾ അവനെ നോക്കി പോയിരിന്നു അപ്പോളേക്കും.
ഞാൻ പറഞ്ഞത് മലയാള ഭാഷയിൽ അല്ലേ പെണ്ണേ… എന്നിട്ടും നിനക്ക് എന്താ ഒന്നും മനസിലാവാത്തത്….
ഇക്കുറി അർജുൻ അല്പം ഗൗരവം പൂണ്ടു.
നീ നാളെ ഒരുത്തന്റെയും മുന്നിൽ പോയി പെണ്ണ് കാണാൽ ചടങ്ങിന് വേണ്ടി ഒരുങ്ങി കെട്ടി നിൽക്കേണ്ട…. അത് എനിക്ക് ഇഷ്ടം അല്ല… കാരണം നീയ്… നീ എന്റെ മാത്രം ആണ്,എന്റെ സ്വന്തം…. ഈ അർജുന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ഈ ഇരിക്കുന്ന കല്യാണി ആണ്…
അവളുടെ നെഞ്ചിലേയ്ക്ക് വിരൽ അമർത്തി ക്കൊണ്ട് അവൻ പറഞ്ഞതും പെണ്ണൊന്നു പിന്നോട്ട് നീങ്ങി..
ഇപ്പോൾ മനസ്സിലായോ… ഞാൻ നല്ല വ്യക്തമായിട്ട് അല്ലേ പറഞ്ഞത്, അതോ ഇനിയും സംശയം ഉണ്ടോ കല്ലു നിനക്ക്, മ്ഹും……?
സാർ…. പ്ലീസ്, ഇങ്ങനെ ഒന്നും എന്നോട് പറയല്ലേ, എനിയ്ക്ക് പേടിയാവുക, സത്യം ആയിട്ടും പേടി ആവുന്നു…..
അവളുടെ വാക്കുകൾ ഇടറി പോയിരിന്നു അപ്പോളേക്കും.
“നീ ഇങ്ങനെ പേടിച്ചു ഇരുന്നിട്ട് ഒന്നും യാതൊരു കാര്യവും ഇല്ല കൊച്ചേ, നാളത്തെ യാത്ര എങ്ങനെ എങ്കിലും നമ്മൾക്ക് ക്യാൻസൽ ചെയ്യണം.. അതിനു ഉള്ള വഴി ഒക്കെ ഞാൻ ഉണ്ടാക്കിക്കോളാം, എന്നിട്ട് മറ്റന്നാളു ഞാനും കാശിയും കൂടി ചെന്നു നിന്റെ അമ്മയെ കണ്ടു സംസാരിച്ചു എല്ലാം സെറ്റ് ചെയ്യും…..കേട്ടല്ലോ പറഞ്ഞത്..
“അതൊന്നും വേണ്ട സാറെ, ഞാൻ…… ഞാൻ സാറിന് ചേരൂല്ലാ…. സോറി… എന്നെ ഒന്നു വേഗം കൊണ്ട് പോയി വിടുമോ. ”
പെട്ടന്ന് ആയിരുന്നു അർജുന്റെ ഫോണിലേക്ക് കാശി വിളിച്ചത്.
ടാ അർജുൻ, എവിടാടാ, ഇത്രേം നേരമായിട്ടു, കണ്ടില്ലലോ… ”
“ഞാനും കല്ലുവും കൂടി ഇന്ന് എന്റെ വീട്ടിലേക്ക് പോകുവാ, നീ ഫോൺ വെച്ചോ,”
“ടാ കോപ്പേ, എന്തോന്ന് വർത്താനം ആണ് പറയുന്നേ… ആ കൊച്ചിനെ പേടിപ്പിക്കാതെ കേട്ടോ നീയ് ”
“ഞാൻ ആരേം പേടിപ്പിച്ചിട്ടില്ല, ഒള്ള കാര്യം പറഞ്ഞു എന്ന് മാത്രം, നീ വെറുതെ കട്ടുറുമ്പ് ആകാതെ ഫോൺ വെച്ചേ…”
“അർജുൻ കളിയ്ക്കല്ലേ….. മര്യാദക്ക് നീ വന്നോണം, കല്ലു എവിടെ, ഫോണൊന്നു കൊടുത്തേ ”
“ഹെലോ… കാശിയേട്ടാ…..”
“ആഹ് നിങ്ങള് എവിടെയാണ് കല്ലു ”
. “അത്… സ്ഥലം… സ്ഥലം എനിക്ക് അറിയില്ല, ”
“ഹ്മ്മ്… ലേറ്റ് ആകാതെ വാ കേട്ടോ…..”
“ചേച്ചി എവിടെ ”
“അവള് കുളിയ്ക്കുവാ…..”
“ജാനകി ആന്റി ”
“ഉറങ്ങി… നേരം 12ആവാറായി.. വേഗം വായൊ ”
“ആഹ്… നോക്കട്ടെ, ഇപ്പോൾ തത്കാലം നീ കിടന്നു ഉറങ്ങാൻ നോക്ക്… ”
കല്ലുവിന്റെ കാതിന്റെ അരികിലേക്ക് ചേർന്ന് കൊണ്ട് ഫോണിലൂടെ കാശിയോട് പറയുമ്പോൾ അർജുന്റെ മീശത്തുമ്പ് ഒന്ന് അവളുടെ കവിളിൽ തൊട്ടുരുമ്മിയതും കല്ലു വിറങ്ങലിച്ചു ഇരുന്നു പോയി.
അവന്റെ പെർഫ്യൂമിന്റെ സുഗന്ധം അവളിൽ ഒരാവരണം തീർത്തപ്പോൾ ശ്വാസഗതി അടക്കി പിടിച്ചു കൊണ്ട് കല്ലു ഇരുന്നു പോയി.
കാശി ഫോൺ കട്ട് ചെയ്തു എന്ന് അറിഞ്ഞതും കല്ലു മെല്ലെ അത് അർജുന്റെ നേർക്ക് നീട്ടി.
അവളുടെ നീണ്ടു മെലിഞ്ഞ വിരൽ തുമ്പിൽ അവന്റെ കൈ വിരലുകൾ ഒന്ന് തൊട്ടു തലോടിയതും ഉള്ളിലെ കിതപ്പിനെ ശാസിച്ചു കൊണ്ട് അവൾ മുന്നോട്ട് നോക്കി ഇരുന്നു.
ഈശ്വരാ.. ഇത് എന്താണ് തനിക്ക് സംഭവിക്കുന്നത്… ഒന്നും മനസിലാവുന്നില്ലല്ലൊ….. അർജുൻ സാറിന്റെ സാമിപ്യം…. ആ വാക്കുകൾ… എല്ലാം കൂടി ഓർത്തപ്പോൾ….
കൂട്ടിയും പിണച്ചുമിരിക്കുന്ന കൈ വിരലുകൾ….പെട്ടന്ന് ആയിരുന്നു അവളുടെ വലം കൈ വലിച്ചെടുത്തു അർജുൻ അതിലേക്ക് തന്റെ വിരൽ കോർത്തത്..
സാർ…. എന്താ ഇത്…വിടുന്നുണ്ടോ…
ചോദിച്ചു കൊണ്ട് അവൾ പിന്നിലേക്ക് വലിച്ചു എങ്കിലും അവന്റെ പിടിത്തം മുറുകിയിരുന്നു.
കല്ലു…… ഞാൻ പറഞ്ഞത് അത്രയും സീരിയസ് ആയിട്ട് ആണ്…. നീ… നീ ഇല്ലാതെ എനിക്ക് പറ്റില്ല പെണ്ണേ… അത്രയ്ക്ക്, അത്രയ്ക്ക് എന്റെ ഹൃദയം നിറയെ നീ മാത്രം ആണ്… നിന്നേ കണ്ട മാത്രയിൽ എന്റെ ഉള്ളിൽ എന്തൊക്കെയോ പ്രകമ്പനം പോലെ തോന്നി… എനിക്ക് വളരെ വേണ്ടപ്പെട്ട ആരോ ആണെന്ന്..
ഒരു നെടുവീർപ്പോട് കൂടി അവൻ അവളെ നോക്കി.
.ഈ ലോകത്തു ഞാൻ ഏറ്റവും സ്നേഹിച്ചത് എന്റെ അമ്മയെ ആയിരുന്നു…ഞങ്ങളുടെ ജീവിതം അത്രമേൽ സന്തോഷം നിറഞ്ഞത് ആയിരുന്നു,അത് കണ്ടിട്ട് ഒരുപക്ഷെ ഈശ്വരനു പോലും അസൂയ തോന്നി പോയി കാണും.. അതാവും ഒന്നു നോക്കാതെകൊണ്ട് എന്റെ അമ്മയെ അങ്ങ് കൂട്ടി കൊണ്ട് പോയത്….
അത് പറയുമ്പോൾ അവന്റെ ശബ്ദം നേർത്തു.
അമ്മ പോയതോടെ ഞാൻ തനിച് ആയി പോയി…. ഉറക്കം ഇല്ലാത്ത രാത്രികൾ തള്ളി നീക്കാൻ ഞാൻ പെട്ട പാട്…
പുതിയ ഭാര്യയെ തേടി അച്ഛൻ പോയപ്പോൾ ഞാൻ തീർത്തും ഒറ്റയ്ക്ക് ആയി പോയി..
പിന്നെ എന്റെ എല്ലാ സങ്കടങ്ങളും പറയാൻ വേണ്ടി എന്റെ കാശി ഉണ്ട് കേട്ടോ….
ഒരു കൂടപ്പിറപ്പായി, ഒപ്പം എന്റെ സ്വന്തം അനുജത്തിയേ പോലെ എന്റെ പാറുവും….
ഇപ്പോൾ പക്ഷെ… പക്ഷെ നീയ്…അവരെക്കാൾ ഒക്കെ ഉപരി ആയിട്ട് നീ എന്റെ ആരോ ആണെന്ന് ഒരു തോന്നൽ….
എന്റെ ജീവിതത്തിലേക്ക് കൂടെ കൂട്ടിക്കോട്ടെ നിന്നേ….എന്റെ ശ്വാസം നിലയ്ക്കും വരേയ്ക്കും ഒരു കുറവ് പോലും വരുത്താതെ ഞാൻ നോക്കും… ഉറപ്പാ…എന്റെ എല്ലാമെല്ലാം ആയ അമ്മയെ ഓർത്തു ഞാൻ നിനക്ക് വാക്കു നക്കുവാ..
പറ്റില്ലെന്ന് മാത്രം പറയല്ലേ കല്ലു…..അത് മാത്രം എനിക്ക് സഹിയ്ക്കാൻ പറ്റില്ല…നീ…. നീ ഉണ്ടാവണം എന്റെ കൂടെ, ഇനി ഉള്ള കാലം വരേയ്കും നി കാണണം കല്ലു….. ഈ അർജുന്റെ ഒപ്പം….
അത് പറയുകയും അവന്റെ ശബ്ദം തേങ്ങി…
സാർ…. എനിയ്ക്ക്… ദയവ് ചെയ്തു എന്നോട് ഇങ്ങനെ ഒന്നും പറയല്ലേ… പേടിയാ,,,, എന്റെ… എന്റെ അമ്മ പറയുന്നതിന് അപ്പുറം എനിക്ക് ഒന്നുമില്ല സാറെ… സ്വന്തം ആയിട്ട് തീരുമാനം എടുക്കാൻ ഒക്കെ എനിക്ക് ഭയമാണ്…..
നിറഞ്ഞ മിഴികളെ അങ്ങനെ തന്നെ ഒഴുകാൻ വിട്ടു കൊണ്ട് അവൾ ഒരു തരത്തിൽ പറഞ്ഞു ഒപ്പിച്ചു.
“തന്റെ അമ്മയോട് ഞാൻ സംസാരിച്ചോളാം, അവരെ കൊണ്ട് എങ്ങനെ എങ്കിലും സമ്മതിപ്പിയ്ക്കാം, പക്ഷെ കല്ലു, നിനക്ക്, നിനക്ക് എന്നെ ഇഷ്ടം ആണോ.. ആദ്യം അതാണ് എനിക്ക് അറിയേണ്ടത്…”
അവളുടെ പിടയുന്ന മിഴികളിലേക്ക് നോക്കി കൊണ്ട് അവൻ ചോദ്യം ആവർത്തിച്ചു.
“സാർ
… അത് പിന്നെ… എനിക്ക്… എന്താണ് ഞാൻ പറയേണ്ടത് ”
“ഇഷ്ടം ആണോ അല്ലയോ എന്ന്… അത് മാത്രം അറിഞ്ഞാൽ മതി, അതോ ഇനി അതും തനിക്ക് തന്റെ അമ്മയോട് ചോദിച്ച ശേഷം പറയാൻ പറ്റുവൊള്ളോ…”
അവന്റെ ശബ്ദം പെട്ടന്ന് അല്പം പരുഷമായി.
“ശരി….. ഫ്ലാറ്റിൽ എത്തും വരേയ്ക്കും ആലോചിക്കാൻ time തരുന്നു… 45മിനിറ്റ്സ് ഉണ്ട്. അവിടെ എത്തിയ ശേഷം പറഞ്ഞാൽ മതി…ഓക്കേ….”
പറഞ്ഞു കൊണ്ട് അവൻ വണ്ടി മുന്നിട്ട് എടുത്തു കഴിഞ്ഞിരുന്നു.
കല്ലു ആകെ ധർമ്മസങ്കടത്തിൽ ആയിരുന്നു അപ്പോളും.
ഈശ്വരാ
.. ഈ സാറ്… ഞാൻ ഇനി എന്താ പറയുന്നത്… ഒരു എത്തും പിടിയും കിട്ടുന്നില്ലലോ….
തൊണ്ട ഒക്കെ വരണ്ട് അങ്ങട് ഉമിനീര് പോലും ഇറക്കാൻ പറ്റാത്ത അവസ്ഥയിൽ ആ എ സി യുടെ കുളിരിൽ പോലും കല്ലുവിനെ വിയർത്തു ഒലിച്ചു…….കാത്തിരിക്കൂ………