Kerala

വയനാടും ചേലക്കരയും 30 ശതമാനം കടന്ന് പോളിംഗ്; ബൂത്തുകൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാടും ചേലക്കരയിലും ഉച്ചയാകുമ്പോഴേക്കും പോളിംഗ് 30 ശതമാനം കടന്നു. മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ മുതൽ തന്നെ നീണ്ട നിരയാണ് പോളിംഗ് ബൂത്തുകളിൽ പ്രത്യക്ഷപ്പെട്ടത്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പോളിംഗ്

വയനാട് പോളിംഗ് 30 ശതമാനം കഴിഞ്ഞു. ചേലക്കരയിൽ പോളിംഗ് 32 ശതമാനം കടന്നു. വയനാട് ലോക്‌സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാർഥി. എൽഡിഎഫിനായി സത്യൻ മൊകേരിയും ബിജെപിക്കായി നവ്യ ഹരിദാസുമാണ് മത്സരിക്കുന്നത്

പ്രിയങ്ക ഗാന്ധിയുടെ ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. വോട്ടെടുപ്പ് ദിവസമായ ഇന്ന് പ്രിയങ്ക വിവിധ ബൂത്തുകൾ സന്ദർശിച്ചു. വയനാട് ഉരുൾപൊട്ടൽ ദുരന്തമേഖലയിൽ രണ്ട് ബൂത്തുകൾ ക്രമീകരിച്ചിട്ടുണ്ട്.

ചേലക്കരയിൽ എൽഡിഎഫിനായി യുആർ പ്രദീപാണ് മത്സരിക്കുന്നത്. യുഡിഎഫിന് വേണ്ടി രമ്യ ഹരിദാസും ബിജെപിക്കായി കെ ബാലകൃഷ്ണനും ജനവിധി തേടുന്നു. പിവി അൻവറിന്റെ ഡിഎംകെയ്ക്ക് വേണ്ടി എൻ കെ സുധീറും ചേലക്കരയിൽ മത്സരിക്കുന്നുണ്ട്.

Related Articles

Back to top button