ബാറോസ് എത്തുന്നു; റിലീസ് ഒക്റ്റോബർ 3ന്
മലയാളത്തിന്‍റെ പ്രിയപ്പെട്ട മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസ് ഒക്റ്റോബർ 3ന് തിയെറ്ററുകളിലെത്തും. സോഷ്യൽ മീഡിയയിലൂടെ മോഹൻലാലാണ് പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. ത്രീ ഡിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വാസ്കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബാറോസ് എന്ന ഭൂതത്തിന്‍റെ കഥയാണ് സിനിമ പറയുന്നത്. മൈ ഡിയർ കുട്ടിച്ചാത്തന്‍റെ സംവിധായകൻ ജിജോ പുന്നൂസാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ബാറോസ്: ഗാർഡിയൻ ഒഫ് ദി ഗാമാസ് ട്രഷർ എന്ന രചനയാണ് സിനിമയ്ക്ക് ആധാരം. പാസ് വേഗ, റാഫേൽ അമാർഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹോളിവുഡ് സംവിധായകൻ മാർക്ക് കിലിയനാണ് സംഗീതം ഒരുക്കുന്നത്. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വിജയ് കൊച്ചിയിലെത്തും; മോഹൻലാലിനൊപ്പം വേദി പങ്കിടും: ‘ഓപ്പറേഷൻ തൂഫാന്’ തമിഴ്‌നാടിന്റെ പൂർണ്ണ പിന്തുണയെന്ന് രമേശ് ചെന്നിത്തല

റിലീസ് ചെയ്ത് രണ്ടു ദിവസത്തിനകം ദിൽജിത് ദോസാഞ്ചിന്റെ ‘സത്‌ലുജ്’ സീ5-ൽനിന്ന് ഒഴിവാക്കി; ഇന്ത്യയിൽ ഇനി ലഭ്യമാകില്ല
