ട്രാഫിക് പോലീസ് പിഴ ചുമത്തി; പ്രകോപിതനായ യുവാവ് സ്വന്തം വാഹനം കത്തിച്ചു
ട്രാഫിക് പോലീസ് പിഴ ചുമത്തിയതിൽ പ്രകോപിതനായ യുവാവ് സ്വന്തം വാഹനം കത്തിച്ചു. ഉത്തർപ്രദേശ് ബുലന്ദ്ഷഹറിലാണ് സംഭവം. നോ പാർക്കിംഗ് ഏരിയയിൽ വാഹനം പാർക്ക് ചെയ്തതിനാണ് ട്രാഫിക് പോലീസ് ഗുഡ്സ് ഓട്ടോയ്ക്ക് പിഴ ചുമത്തിയത് പ്രകോപിതനായ യുവാവ് പോലീസുമായുള്ള തർക്കത്തിന് പിന്നാലെ തന്റെ വാഹനത്തിന് തീയിടുകയായിരുന്നു. പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ റോഡരികിൽ വാഹനം നിർത്തിയപ്പോഴാണ് പോലീസ് പിഴ ചുമത്തിയതെന്ന് യുവാവ് പറയുന്നു. മാർച്ചിലാണ് ഇയാൾ പുതിയ ഗുഡ്സ് ഓട്ടോ വാങ്ങിയത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി, മുസ്ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

അനിരുദ്ധിന്റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന
