Wednesday, 11 November 2026 About Us · Contact Us

ഡൽഹിയിൽ ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവരുടെ മുകളിലൂടെ ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർ മരിച്ചു

ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്ക് മുകളിലൂടെ ട്രക്ക് ഇടിച്ചുകയറി. ഡൽഹിയിലെ ശാസ്ത്രി പാർക്ക് ഏരിയയിൽ പുലർച്ചെ 4:30 ഓടെയായിരുന്നു അപകടം. സീലംപൂരിൽ നിന്ന് ഇരുമ്പ് പാലത്തിലേക്ക് പോവുകയായിരുന്ന കാന്റർ ട്രക്ക് ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് പേരുടെ മേൽ പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവശേഷം ഓടിരക്ഷപ്പെട്ട ട്രക്ക് ഡ്രൈവറെ പോലീസ് പിടികൂടിയിട്ടുണ്ട്. അതേസമയം, മരിച്ച മൂന്ന് പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, പരിക്കേറ്റ മുസ്താഖ് (35), കമലേഷ് (36) എന്നിവരെ ചികിത്സയ്ക്കായി ജെപിസി ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളുകളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ