ഡൽഹി വഖഫ് ബോർഡ് ക്രമക്കേട്; എഎപി എംഎൽഎ അമാനത്തുല്ല ഖാനെ ഇഡി അറസ്റ്റ് ചെയ്തു
ഡൽഹി വഖഫ് ബോർഡ് ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ചെയർമാനും ആംആദ്മി പാർട്ടി എംഎൽഎയുമായ അമാനത്തുല്ല ഖാനെ ഇഡി അറസ്റ്റ് ചെയ്തു. അമാനത്തുല്ല ഖാൻ വഖഫ് ബോർഡ് ചെയർമാനായാരിക്കെ അനധികൃത നിയമനവും വസ്തു ഇടപാടുകളുമായി 100 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ഇഡി ആരോപണം രാവിലെ അമാനത്തുല്ല ഖാന്റെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥരെത്തിയപ്പോൾ നാടകീയ രംഗങ്ങൾ നടന്നിരുന്നു. പരിശോധനക്കെന്ന പേരിൽ ഇഡി സംഘമെത്തിയത് തന്നെ അറസ്റ്റ് ചെയ്യാനാണെന്ന് അമാനത്തുല്ല ഖാൻ എക്സിൽ ആരോപിച്ചിരുന്നു തന്റെ ഭാര്യാമാതാവ് അർബുദബാധിതയാണ്. നാല് ദിവസം മുമ്പാണ് ശസ്ത്രക്രിയ നടത്തിയത്. ഇക്കാര്യം ഇഡിയെ അറിയിച്ചിട്ടും ഉചിതമായ രീതിയിൽ അല്ലായിരുന്നു ഉദ്യോഗസ്ഥരുടെ പെരുമാറ്റമെന്നും അമാനത്തുല്ല പറഞ്ഞു
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി, മുസ്ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

അനിരുദ്ധിന്റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന
