Wednesday, 11 November 2026 About Us · Contact Us

സംഘർഷത്തിന് അയവില്ലാതെ മണിപ്പൂർ; സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി, സിആർപിഎഫിനെ വിന്യസിക്കും

മണിപ്പൂരിൽ സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരിലെ സ്ഥിതിഗതികൾ വിശദീകരിച്ചു. ആക്രമണത്തിൽ ഡ്രോണുകൾ ഉപയോഗിക്കുന്ന സാഹചര്യം ചർച്ചയായി. മണിപ്പൂരിൽ അസം റൈഫിൾസിന് പകരം സിആർപിഎഫിനെ വിന്യസിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. അതേസമയം മണിപ്പൂർ സംഘർഷാവസ്ഥകൾക്ക് അയവില്ലാത ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുയാണ്. സൈന്യം വിവിധ മേഖലകളിൽ നിരീക്ഷണം ശക്തമാക്കി. മണിപ്പൂരിൽ സുരക്ഷാ ഉപദേഷ്ടാവിനെയും ഡിജിപിയെയും മാറ്റണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു. പ്രതിഷേധക്കാർ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലെ ദേശീയ പതാക അഴിച്ചുമാറ്റി സെവൻ സിസ്റ്റേഴ്‌സിന്റെ പതാക സ്ഥാപിച്ചു. കൗത്രക്കിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ നിരവധി വീടുകളും വാഹനങ്ങളും കത്തി നശിച്ചു. ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി നൽകി.    

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

​”സ്റ്റേഡിയത്തിന്റെ മേൽക്കൂര അടച്ചിട്ടോ, ഇല്ലെങ്കിൽ…” മെൽബൺ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; ഓസ്‌ട്രേലിയൻ പോലീസ് അന്വേഷണം ആരംഭിച്ചു

​”സ്റ്റേഡിയത്തിന്റെ മേൽക്കൂര അടച്ചിട്ടോ, ഇല്ലെങ്കിൽ…” മെൽബൺ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; ഓസ്‌ട്രേലിയൻ പോലീസ് അന്വേഷണം ആരംഭിച്ചു

04 Jul 2026
പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനം ജൂലൈ 6 മുതൽ; ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് രാജ്യങ്ങൾ സന്ദർശിക്കും

പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനം ജൂലൈ 6 മുതൽ; ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് രാജ്യങ്ങൾ സന്ദർശിക്കും

04 Jul 2026

മണിപ്പൂരിൽ എസ് പി ഓഫീസിന് നേർക്ക് ആക്രമണം; എസ് പിയക്കം പോലീസുകാർക്ക് പരുക്ക്

04 Jan 2025

പാർശ്വവത്കരിക്കപ്പെട്ടവർക്ക് ശബ്ദം നൽകിയ പ്രതിഭ; എംടിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

26 Dec 2024

യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

14 Dec 2024

നരേന്ദ്ര മോദി കുവൈത്ത് സന്ദര്‍ശനത്തിന് ഒരുങ്ങുന്നു; ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്തേക്ക് വരുന്നത് 43 വര്‍ഷത്തിന് ശേഷം

11 Dec 2024