ജമ്മു കാശ്മീരിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് മറ്റന്നാൾ; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. മറ്റന്നാൾ നടക്കുന്ന വോട്ടെടുപ്പിൽ 24 മണ്ഡലങ്ങളിലാണ് പോളിംഗ്. ഒരു മാസത്തിലധികം നീണ്ടുനിന്ന വാശിയേറിയ പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശം മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള മെഗാറാലികളാണ് കലാശക്കൊട്ടിൽ പാർട്ടികൾ നടത്തുന്നത്. ജനപിന്തുണയും ശക്തിയും തെളിയിക്കുന്ന രീതിയിലാകും റാലികൾ. സ്ഥാനാർഥികൾ വീടുകൾ കയറിയുള്ള പ്രാചാരണത്തിലും തിരക്കിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീനഗറിലെത്തും. വ്യാഴാഴ്ച ശ്രീനഗറിൽ നടക്കുന്ന ബിജെപി റാലിയിൽ മോദി സംസാരിക്കും. ഈ മാസം 25, ഒക്ടോബർ ഒന്ന് തീയതികളിലാണ് രണ്ടും മൂന്നും ഘട്ട തെരഞ്ഞെടുപ്പ്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന
