ഗുജറാത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ചു; ഏഴ് പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്
ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ ഹിമത്നഗറിനടുത്ത് കാർ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ ആറ് മണിയോടെ ഹിമ്മത്‌നഗർ ഹൈവേയിലാണ് അപകടം നടന്നത്. ഗുജറാത്തിലെ ഷംലാജിയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകുകയായിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാറിനുള്ളിൽ എട്ട് പേരുണ്ടായിരുന്നതായി ഹിമ്മത് നഗർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിജയ് പട്ടേൽ അറിയിച്ചു. കാറിലുണ്ടായിരുന്നവർ എല്ലാം അഹമ്മദാബാദ് നിവാസികളായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബെംഗളൂരുവിൽ സിഗ്നലിൽ നിർത്തിയിട്ടിരുന്ന വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസ് ഇടിച്ചു കയറി; നിരവധിപ്പേർക്ക് പരിക്ക്, ഡ്രൈവർമാരുടെ നില ഗുരുതരം

വടകരയില്‍ വീണ്ടും മത്സരയോട്ടം; സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ടൂറിസ്റ്റ് ബസ് അപകടം: ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

സ്കൂള്‍ ബസ് തലയിലൂടെ കയറിയിറങ്ങി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

ലോറി പാഞ്ഞുകയറി മരിച്ച നാല് വിദ്യാര്‍ഥിനികളുടെ കുടുംബത്തിന് സഹായം നല്‍കും
