Sunday, 22 November 2026 About Us · Contact Us

ദുബൈ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ അഞ്ച് മലയാളികള്‍ക്ക് സ്വര്‍ണം

Keralite Expats Gets Big Prize In Big Ticket In Uae - മലയാളി പൊളിയാണെടാ...ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളികള്‍ക്ക് ഭാഗ്യം
മലയാളി പൊളിയാണെടാ...ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളികള്‍ക്ക് ഭാഗ്യം

ഈ മാസം വിവിധ ദിവസങ്ങളില്‍ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 5 മലയാളികള്‍ക്ക് സ്വര്‍ണം. 19 ലക്ഷത്തോളം രൂപ(80,000 ദിര്‍ഹം) വില മതിക്കുന്ന സമ്മാനമാണ് ഇവര്‍ക്ക് ലഭിച്ചത്. 27 വര്‍ഷത്തോളമായി കുവൈത്തില്‍ പ്രവാസിയായ ഫൈസല്‍ ഇബ്രാഹിം കുട്ടി, ദുബൈയില്‍ ജോലി ചെയ്യുന്ന പ്രസാദ് കൃഷ്ണപിള്ള, അബുദാബിയില്‍ ജോലി ചെയ്യുന്ന പനച്ചക്കുന്നില്‍ ഗോപിനാഥ് അജിത്. മസ്‌കത്തില്‍ ജോലി ചെയ്യുന്ന രാജന്‍ പിള്ള, ഖത്തറില്‍ പ്രവാസിയായ ഷാബിന്‍ നമ്പോലന്‍ എന്നിവര്‍ക്കാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. ഫൈസല്‍ ഇബ്രാഹിം തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനം നേടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും സ്വര്‍ണം എല്ലാവരുമായി പങ്കിടുമെന്നും അദ്ദേഹം പ്രതികരിച്ചു. 12 സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ