സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിൽ വൻ ഡാറ്റ ചോർച്ച; വ്യക്തിഗത വിവരങ്ങൾ ചോർന്നു
ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസിൽ വൻ ഡാറ്റാ ചോർച്ച. ഏകദേശം 3.1 കോടി ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകൾ, പാൻ കാർഡ് വിവരങ്ങൾ എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങളാണ് ചോർന്നത്. xenZen എന്ന വെബ്സൈറ്റാണ് വിവരങ്ങൾ ഹാക്ക് ചെയ്തത് സ്റ്റാർ ഹെൽത്തിന്റെ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ എല്ലാ ഡാറ്റയും വിറ്റെന്നാണ് ഹാക്കർ അവകാശപ്പെടുന്നത്. യുകെയിലെ ഗവേഷകനായ ജേസൺ പാർക്കറാണ് വിവരങ്ങൾ ഹാക്ക് ചെയ്ത കാര്യം പുറത്തുവിട്ടത്. സംഭവത്തിൽ സൈബർ സുരക്ഷാ വിദഗ്ധരുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതായി സ്റ്റാർ ഹെൽത്ത് അറിയിച്ചു ഇത്തരം തന്ത്രപ്രധാനമായ വിവരങ്ങൾ ചോരുന്നത് തടയേണ്ടത് അനിവാര്യമാണെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. കേസ് ഒക്ടോബർ 25ലേക്ക് മാറ്റിവെച്ചു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി, മുസ്ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

അനിരുദ്ധിന്റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന
