ഉംറക്കും സന്ദർശനത്തിനും വിദേശികള്‍ക്ക് വിസിറ്റ് വിസ നല്‍കാം
റിയാദ്: ഉംറ നിര്‍വഹിക്കാനും മറ്റ് സന്ദർശനത്തിനുമായി സഊദി പൗരന്മാര്ക്ക് തങ്ങളുടെ സുഹൃത്തുക്കളായ വിദേശികള്‍ക്ക് പേഴ്സണല്‍ സന്ദര്‍ശക വിസ നല്‍കാമെന്ന് അധികൃതര്‍ ഉത്തരവിട്ടു. സഊദി ഹജ്ജ് , ഉംറ മന്ത്രാലയമാണ് വിദേശികള്‍ക്ക് ഉപകാരപ്രദമാകുന്ന ഉത്തവിട്ടത്. സാധാരണ ജോലി വിസ പോലെ വിസിറ്റിംഗ് വിസ നല്കാന് സ്പോണ്സര്മാര്ക്ക് സാധിക്കും. സഊദിയിലുള്ള പ്രവാസികള്‍ക്ക് തങ്ങളുടെ ബന്ധുക്കളെ ഉംറ ചെയ്യിപ്പിക്കാന്‍ ഈ നടപടി സൗകര്യം ചെയ്യും. എന്നാൽ ഈ വിസ ഉപയോഗിച്ച് ഹജ്ജ് നിർവഹിക്കാനാകില്ല. ഓണ്‍ലൈന്‍ വഴിയായിരിക്കും വിസ ഇഷ്യൂ ചെയ്യുക. 90 ദിവസം വരെ കാലാവധിയുള്ള വിസ തീര്‍ഥാടകരുടെയും ടൂറിസ്റ്റുകളുടെയും എണ്ണം കുത്തനെ കൂട്ടും.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹൂതികൾക്കെതിരെ കടൽ വഴിയും കരമാർഗ്ഗവും വൻ സൈനിക നീക്കത്തിന് സൗദി അറേബ്യ ഒരുങ്ങുന്നു

സഊദിയില്‍ പ്രവര്‍ത്തിക്കുന്നത് 31,231 വിദ്യാലയങ്ങള്‍

സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോം ദുരുപയോഗം; അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ നടപടി

റിയാദ് ബോക്സിങ് വീക്ക്; കരുത്തനായ ഹെവിവെയ്റ്റ് ചാമ്പ്യനെ ഇന്ന് അറിയാം

റിയാദ് ക്യാമല്‍ ഫെസ്റ്റിവല്‍ 26ന് തുടങ്ങും
