Thursday, 12 November 2026 About Us · Contact Us

വിമാനത്താവളങ്ങളിലെ ലോഞ്ചുകളിലേക്ക് പ്രവേശിക്കാൻ ആപ്പ്; ഒടിപി ചോർത്തി തട്ടിപ്പ്: ഇതിനോടകം നഷ്ടപ്പെട്ടത് ലക്ഷങ്ങൾ

App To Access Airport Lounges Otp Leak Fraud Lakhs Have - വിമാനത്താവളങ്ങളിലെ ലോഞ്ചുകളിലേക്ക് പ്രവേശിക്കാൻ ആപ്പ്; ഒടിപി ചോർത്തി തട്ടിപ്പ്: ഇതിനോടകം നഷ്ടപ്പെട്ടത് ലക്ഷങ്ങൾ

വിമാനത്താവളങ്ങളിലെ ലോഞ്ചുകളിലേക്ക് പ്രവേശനം നൽകാൻ സഹായിക്കാനെന്ന പേരിൽ മൊബൈൽ ആപ്പ് ഉപയോഗിച്ച് തട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ട്. ലോഞ്ച് പാസ് എന്ന പേരിൽ ആപ്പ് അവതരിപ്പിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ഇതിനകം ഇന്ത്യയിലെ 450 യാത്രക്കാരിൽ നിന്നായി 9 ലക്ഷത്തിലധികം രൂപ കവർന്നതായാണ് വിവരം. സൈബർ സുരക്ഷാ കമ്പനിയായ ക്ലൗഡ്എസ്ഇകെ ആണ് ഈ വിവരം പുറത്തുവിട്ടത്. വിവിധ ക്രെഡിറ്റ് കാർഡുകളാണ് എയർപോർട്ട് ലോഞ്ച് ആക്സസ് നൽകുന്നത്. വാട്സപ്പ് വഴിയാണ് തട്ടിപ്പുകാരുടെ പ്രവർത്തനം. ലോഞ്ച് പാസിൻ്റെ ലിങ്ക് വാട്സപ്പിലൂടെ അയക്കും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മൊബൈൽ നമ്പരും എസ്എംഎസിലേക്കുള്ള ആക്സസും അടക്കം തട്ടിപ്പുകാർക്ക് ലഭിക്കും. ഇതോടെ ബാങ്ക് ഇടപാടുകൾ നടത്തുമ്പോൾ ഫോണിലേക്ക് വരുന്ന ഒടിപി അടക്കം ആക്സസ് ചെയ്യാൻ തട്ടിപ്പുകാർക്ക് കഴിയും. പുറത്തുവന്ന വിവരങ്ങളെക്കാൾ അധികമാണ് തട്ടിപ്പിൻ്റെ വ്യാപ്തി എന്നാണ് വിവരം. ലോഞ്ച് പാസ് എന്ന പേരിൽ ഒന്നിലധികം വ്യാജ ആപ്പുകളും ഡൊമൈനുകളും പ്രവർത്തിക്കുന്നുണ്ടെന്നും സൈബർ സുരക്ഷാ വിദഗ്ദർ പറയുന്നു. അടുത്തിടെ തനിക്ക് 87,000 രൂപ നഷ്ടപ്പെട്ടതായി ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഒരു യാത്രക്കാരി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് തട്ടിപ്പിനെപ്പറ്റി ആളുകൾ അറിയുന്നത്. പുറത്തുവന്നത് ഒരാളുടെ അനുഭവമാണെങ്കിലും മറ്റ് പലർക്കും പണം നഷ്ടപ്പെട്ടതായാണ് വിവരം. ക്ലൗഡ് എസ്ഇകെ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 2024 ജൂലൈ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഏകദേശം 450 യാത്രക്കാർക്ക് തട്ടിപ്പിലൂടെ പണം നഷ്ടമായിട്ടുണ്ട്. ഈ യാത്രക്കാരൊക്കെ തങ്ങളുടെ മൊബൈൽ ഫോണുകളിൽ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്തിരുന്നു. ഇവരിൽ നിന്നായി ഈ കാലയളവിൽ 9 ലക്ഷത്തിലധികം രൂപയാണ് തട്ടിപ്പുകാർ സ്വന്തമാക്കിയത്. മൊബൈൽ ഫോണിലെ എസ്എംഎസ് വിവരങ്ങൾ സ്വന്തമാക്കി, അതിൽ നിന്ന് ഒടിപി ചോർത്തിയാണ് സംഘത്തിൻ്റെ തട്ടിപ്പ് രീതി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

10 Nov 2026
എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

10 Nov 2026
48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

10 Nov 2026
അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

09 Nov 2026
നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

09 Nov 2026
രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

09 Nov 2026