Thursday, 12 November 2026 About Us · Contact Us

ജാതി സെൻസസ് നടത്തണം; ഡിഎംകെ രാഷ്ട്രീയ എതിരാളി: പാർട്ടിയുടെ രാഷ്ട്രീയ നയങ്ങൾ വ്യക്തമാക്കി വിജയ്

Aiadmk Is Bjps Advertising Partner Dmk Is A Secret Partner - അണ്ണാഡിഎംകെ ബിജെപിയുടെ പരസ്യപങ്കാളി; ഡിഎംകെ രഹസ്യ പങ്കാളിയുമെന്ന് വിജയ്
അണ്ണാഡിഎംകെ ബിജെപിയുടെ പരസ്യപങ്കാളി; ഡിഎംകെ രഹസ്യ പങ്കാളിയുമെന്ന് വിജയ്

ചെന്നൈ: ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യവുമായി നടൻ വിജയ്. വില്ലുപുരത്ത് നടന്ന തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ ആദ്യ പൊതുസമ്മേളനത്തിലാണ് ജാതി സെന്‍സസ് വേണമെന്ന ആവശ്യം നടൻ ഉയർത്തിയത്. പതിനായിര കണക്കിന് ജനങ്ങൾ പങ്കെടുത്ത സമ്മേളനത്തിൽ തന്റെ പാർട്ടിയായ ടിവികെയുടെ നയങ്ങളും വിജയ് പ്രഖ്യാപിച്ചു. 2026ലെ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ മത്സരിക്കുമെന്നും ജയം ഉറപ്പാണെന്നും അദ്ദേഹം അറിയിച്ചു. ജാതിവിവേചനങ്ങളെ എതിർത്ത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് അദ്ദേഹം പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. ജനങ്ങൾക്കായുള്ള പോരാട്ടം തുടരും. ശക്തമായി അനീതിക്കെതിരെ മുന്നോട്ട് പോകും. വിവേകമുള്ളവരായിരിക്കണം അണികൾ. ജനങ്ങൾക്കായി പ്രവർത്തിക്കണം എന്ന ചിന്തിയിൽ നിന്നാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങി തിരിച്ചത്. അതുകൊണ്ടുതന്നെ ടിവികെയുടെ ഓരോ ചുവടും കൃത്യമായിരിക്കും. രാഷ്ട്രീയ നിലപാട് തുറന്നു പറയുമ്പോൾ ശത്രുക്കള്‍ ആരെന്ന് തിരിച്ചറിയാം. ശത്രുക്കളാണ് പാർട്ടിയുടെ ജയം തീരുമാനിക്കുന്നത്’, അദ്ദേഹം പറഞ്ഞു. അഴിമതിയും അസമത്വവുമാണ് ടിവികെയുടെ മുഖ്യശത്രുക്കൾ. അഴിമതിക്കെതിരായ പോരാട്ടം ടിവികെ കാഴ്ചവയ്ക്കുമെന്നും വിജയ് കൂട്ടിച്ചേർത്തു. പ്രഖ്യാപനങ്ങൾ വെറും വാക്കിൽ ഒതുങ്ങില്ല. മകനായും സഹോദരനായും സുഹൃത്തായും എപ്പോഴും ജനങ്ങൾക്ക് ഒപ്പമുണ്ടാകും. പണത്തിന് വേണ്ടില്ല, കൃത്യമായ ലക്ഷ്യങ്ങൾ നടപ്പാക്കാൻ തയ്യാറായിരിക്കുന്നവരാണ് സമ്മേളന വേദിയിലേക്ക് എത്തിയിരിക്കുന്നത്. ടിവികെയുടെ പ്രഖ്യാപനങ്ങൾ അറിയാൻ വേണ്ടി കാത്തിരിക്കുന്നത് തമിഴ്നാട് മാത്രമല്ല അയൽസംസ്ഥാനങ്ങൾ കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങളെ തള്ളിക്കളയണമെന്നും വിജയ് പ്രവർത്തകരോട് ആവശ്യപ്പെട്ടു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ സ്ഥാനാർത്ഥികൾ മത്സരിക്കുമെന്നും ജനങ്ങളുടെ വോട്ട് ലഭിക്കുമെന്നും നടൻ‍ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നവരെ തകർക്കാനാണ് ഒരു വിഭാ​ഗം ജനങ്ങൾ ശ്രമിക്കുന്നത്. ഏകാധിപതികളെ പോലെ പെരുമാറുന്ന അക്കൂട്ടർക്കുള്ള മറുപടിയാണ് ടിവികെ. കുടുംബാധിപത്യമാണ് പാർട്ടിയുടെ മുഖ്യ എതിരാളിയെന്നും അതിനെ തകർക്കണമെന്നും ഡിഎംകെയെ വിമർശിച്ചുകൊണ്ട് വിജയ് പറഞ്ഞു. ബിജെപി ആശയപരമായി എതിരാളിയാണെന്നും നടൻ കൂട്ടിച്ചേർത്തു. തമിഴക വെട്രി കഴകത്തിന്റെ ശക്തി സ്ത്രീകളായിരിക്കുമെന്നും വിജയ് വ്യക്തമാക്കി. അമ്മ പെങ്ങമാരുടെ പിന്തുണയിൽ തങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. സത്രീ സുരക്ഷയ്ക്ക് പ്രധാന്യം നൽകും. മകനായും സഹോദരനായും ഒപ്പമുണ്ടാകും. കൂത്താടി എന്ന് വിളിക്കുന്നതിൽ അഭിമാനമുണ്ടെന്നും വിജയ് പറഞ്ഞു. തമിഴ്നാട്ടിൽ ദ്രാവിഡ രാഷ്ട്രീയം വളർന്നതിന് പിന്നിൽ സിനിമകൾക്ക് പങ്കുണ്ട്. കൃത്യമായ റിവ്യൂകൾ പറയുന്നതും കയ്യടിക്കുന്നത് സാധാരണക്കാരാണെന്നും നടൻ ചൂണ്ടിക്കാട്ടി. സിനിമയിൽ വന്നപ്പോഴും പലരും വ്യക്തിഹത്യ നടത്തി. പോരാടിതന്നെയാണ് ഇവിടംവരെയെത്തിയതെന്നും വിജയ് പറഞ്ഞു. ജനഹൃദയങ്ങളിൽ ഇടംപിടിക്കാൻ സിനിമയിലൂടെ സാധിച്ചു. ജനങ്ങൾക്ക് വേണ്ടി നിലകൊള്ളും. അവരുടെ വിശ്വാസം കാക്കുമെന്നും തെറ്റായ രാഷ്ട്രീയത്തെ തുടച്ചുനീക്കുമെന്നും വിജയ് ഉറപ്പുനൽകി. 2026 ഒരു പുതിയ രാഷ്ട്രീയ വർഷമാണെന്ന് പറഞ്ഞ് പ്രസം​ഗം അവസാനിപ്പിച്ച വിജയ്, ടിവികെയുടെ പ്രഖ്യാപിത നയങ്ങളെ കുറിച്ചുള്ള വീഡിയോയും സമ്മേളന വേദിയിൽ പ്രദർശിപ്പിച്ചു. ടിവികെ മുന്നോട്ട് വച്ചിരിക്കുന്ന വാ​ഗ്ദാനങ്ങൾ ഗവർണർ പദവി നീക്കം ചെയ്യും കോടതികളിൽ ഭരണഭാഷ തമിഴാക്കും സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ ഉറപ്പുവരുത്തും ജാതി സെൻസസ് നടപ്പാക്കും സ്റ്റേറ്റ് ലിസ്റ്റിൽ വിദ്യാഭ്യാസം പുനഃസ്ഥാപിക്കും

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

10 Nov 2026
എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

10 Nov 2026
48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

10 Nov 2026
അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

09 Nov 2026
നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

09 Nov 2026
രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

09 Nov 2026