സ്പിൻ കെണിയിൽ കുരുങ്ങി ന്യൂസിലാൻഡ്; മുംബൈ ടെസ്റ്റിൽ ഒന്നാമിന്നിംഗ്സിൽ 235 റൺസിന് പുറത്ത്
മുംബൈയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ന്യൂസിലാൻഡ് ഒന്നാമിന്നിംഗ്സിൽ 235 റൺസിന് പുറത്തായി. ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്പിന്നർമാരായ വാഷിംഗ്ടൺ സുന്ദറും രവീന്ദ്ര ജഡേജയും ചേർന്നാണ് ന്യൂസിലാൻഡിനെ തകർത്തത് ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ വാഷിംഗ്ടൺ സുന്ദർ നാല് വിക്കറ്റുകളെടുത്തു. ആകാശ് ദീപ് ഒരു വിക്കറ്റ് സ്വന്തമാക്കി. 82 റൺസെടുത്ത ഡാരിൽ മിച്ചലാണ് ന്യൂസിലാൻഡിന്റെ ടോപ് സ്കോറർ. വിൽ യംഗ് 71 റൺസെടുത്തു. ടോം ലാഥം 28 റൺസിനും ഗ്ലെൻ ഫിലിപ്സ് 17 റൺസിനും പുറത്തായി. മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല. ഡെവോൺ കോൺവേ 4, രചിൻ രവീന്ദ്ര 5, ടോം ബ്ലൻഡൽ 0, ഇഷ് സോധി 7, മാറ്റ് ഹെന്റി 0, അജാസ് പട്ടേൽ 7, വില്യം ഓറൂർക്ക് പുറത്താകാതെ 1 എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വാംഖഡെയിലും ടോസിന്റെ ഭാഗ്യം ന്യൂസിലാൻഡിന്; ബാറ്റിംഗ് തെരഞ്ഞെടുത്തു

ന്യൂസിലാൻഡ് വൻ ലീഡിലേക്ക്; രണ്ടാം ടെസ്റ്റിലും തോൽവി ഭീതിയിൽ ഇന്ത്യ

രണ്ടാം ടെസ്റ്റിലും ചീട്ടുകൊട്ടാരം പോലെ തകർന്ന് ഇന്ത്യ; 95 റൺസിനിടെ 6 വിക്കറ്റുകൾ വീണു

ന്യൂസിലാൻഡ് ഒന്നാമിന്നിംഗ്സിൽ 259ന് പുറത്ത്; ഇന്ത്യക്ക് രോഹിത് ശർമയെ നഷ്ടമായി

പൂനെ ടെസ്റ്റിൽ ന്യൂസിലാൻഡിന് ഒരു വിക്കറ്റ് നഷ്ടം; ഇന്ത്യൻ ടീമിൽ മൂന്ന് നിർണായക മാറ്റങ്ങൾ
