Wednesday, 11 November 2026 About Us · Contact Us

ആരാണ് നിങ്ങള്‍ക്ക് ടെമ്പോയില്‍ പണം അയച്ചത്? മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് വോട്ടര്‍മാര്‍ക്ക് പണവിതരണം നടത്താന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. എക്‌സിലൂടെയായിരുന്നു രാഹുല്‍ മോദിക്കെതിരെ രൂക്ഷമായ വിമര്‍ശം. ആരാണ് പൊതുജനങ്ങളുടെ പണം കൊള്ളയടിച്ച് ടെമ്പോയില്‍ എത്തിച്ചത് എന്ന് രാഹുല്‍ ചോദിച്ചു. ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയ്ക്ക് എതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വിരാറിലെ ഒരു ഹോട്ടലിലേക്ക് വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ വിനോദ് താവ്‌ഡെ അഞ്ച് കോടി രൂപ എത്തിച്ചു എന്നാണ് ഹിതേന്ദ്ര താക്കൂറിന്റെ നേതൃത്വത്തിലുള്ള ബഹുജന്‍ വികാസ് അഘാഡി ആരോപിച്ചത്. ഇതിനെ സാധൂകരിക്കുന്ന ചില വീഡിയോ ദൃശ്യങ്ങളും ബഹുജന്‍ വികാസ് അഘാഡി പുറത്തുവിട്ടിരുന്നു. ഈ സംഭവത്തിലാണ് രാഹുല്‍ മോദിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ച് മൗനം പാലിക്കുന്നുവെന്ന് മോദി ആരോപിച്ചിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

​”സ്റ്റേഡിയത്തിന്റെ മേൽക്കൂര അടച്ചിട്ടോ, ഇല്ലെങ്കിൽ…” മെൽബൺ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; ഓസ്‌ട്രേലിയൻ പോലീസ് അന്വേഷണം ആരംഭിച്ചു

​”സ്റ്റേഡിയത്തിന്റെ മേൽക്കൂര അടച്ചിട്ടോ, ഇല്ലെങ്കിൽ…” മെൽബൺ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; ഓസ്‌ട്രേലിയൻ പോലീസ് അന്വേഷണം ആരംഭിച്ചു

04 Jul 2026
പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനം ജൂലൈ 6 മുതൽ; ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് രാജ്യങ്ങൾ സന്ദർശിക്കും

പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനം ജൂലൈ 6 മുതൽ; ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് രാജ്യങ്ങൾ സന്ദർശിക്കും

04 Jul 2026

വിചിത്ര രോഗം; മൂന്ന് ഗ്രാമങ്ങളില്‍ എല്ലാവരുടെയും മുടി കൊഴിഞ്ഞു

08 Jan 2025

പാർശ്വവത്കരിക്കപ്പെട്ടവർക്ക് ശബ്ദം നൽകിയ പ്രതിഭ; എംടിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

26 Dec 2024

യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

14 Dec 2024

നരേന്ദ്ര മോദി കുവൈത്ത് സന്ദര്‍ശനത്തിന് ഒരുങ്ങുന്നു; ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്തേക്ക് വരുന്നത് 43 വര്‍ഷത്തിന് ശേഷം

11 Dec 2024