Wednesday, 11 November 2026 About Us · Contact Us

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ; ഇന്ന് പ്രത്യേക സിറ്റിംഗ്

കഴക്കൂട്ടത്ത് നിന്നും കാണാതായി വിശാഖപട്ടണത്ത് കണ്ടെത്തിയ അസം സ്വദേശിനിയായ 13കാരിയെ തിരുവനന്തപുരത്ത് എത്തിച്ചു. ഇന്നലെ പോലീസിൽ നിന്നും കുട്ടിയെ സിഡബ്ല്യുസി ഏറ്റുവാങ്ങി തൈക്കാട് ശിശുക്ഷേമ സമിതിയിൽ എത്തിച്ചു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുട്ടി ഇപ്പോഴുള്ളത്. തുടർ നടപടികൾ തീരുമാനിക്കാനായി സിഡബ്ല്യുസി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തി കുട്ടിയോട് വിശദമായി സംസാരിക്കും കുട്ടി വീട് വിട്ടിറങ്ങാനിടയായ സാഹചര്യം, വീട്ടിൽ രക്ഷിതാക്കളിൽ നിന്ന് നിരന്തരം മർദനവും വഴക്കും ഏൽക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും ചോദിച്ചറിയും. കുട്ടിയിൽ നിന്ന് വിവരം തേടിയ ശേഷം രക്ഷിതാക്കളുടെ മൊഴിയും രേഖപ്പെടുത്തും. കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടണോ അതോ വീണ്ടും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണോ തുടങ്ങിയ കാര്യങ്ങളിലും തീരുമാനമെടുക്കും. കുട്ടിക്ക് ആവശ്യമായ കൗൺസിലിംഗ് നൽകുമെന്നും തുടർ പഠനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സിഡബ്ല്യുസി അറിയിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

21 Nov 2024

മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി; ഫോൺ ഓണായത് വഴികാട്ടിയായി

10 Sep 2024

മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്ത് കൂനൂരിലെന്ന് സൂചന; ഫോൺ ഒരു തവണ ഓൺ ആയി

10 Sep 2024

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയുമായി പോലീസ് ഇന്ന് വിശാഖപട്ടണത്ത് നിന്ന് തിരിക്കും

24 Aug 2024

കേരളാ പോലീസ് സംഘം ഇന്നുച്ചയോടെ വിശാഖപട്ടണത്ത് എത്തും; 13കാരിയെ നാട്ടിലേക്ക് തിരികെ കൊണ്ടുവരും

23 Aug 2024

13കാരിയെ തിരികെ എത്തിക്കാൻ പോലീസ് സംഘം വിശാഖപട്ടണത്തേക്ക് തിരിച്ചു; കുട്ടിയെ കണ്ടെത്തിയത് താംബരം എക്‌സ്പ്രസിൽ

22 Aug 2024