Wednesday, 11 November 2026 About Us · Contact Us

മദ്യലഹരിയിൽ കൊയിലാണ്ടിയിൽ പോലീസിന് നേരെ ആക്രമണം; പത്ത് പേർക്കെതിരെ കേസ്

കൊയിലാണ്ടിയിൽ മദ്യലഹരിയിൽ പോലീസിന് നേരെ ആക്രമണം. ആക്രമികൾക്കെതിരെ പോലീസ് കേസെടുത്തു. കൊല്ലം പിഷാരികാവ് സ്വദേശികളായ പത്തു പേരാണ് പോലീസിനെ ആക്രമിച്ചത്. ഇവരെല്ലാവരും ഒളിവിലാണെന്ന് പൊലീസ് പറയുന്നു, കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കൊയിലാണ്ടിയിലെ ഒരു ബാറിൽ സംഘർഷമുണ്ടായിരുന്നു. വിവരം കിട്ടിയതോടെ, അന്വേഷിക്കാൻ പൊലീസ് എത്തി. വിവരങ്ങൾ തിരക്കുന്നതിനിടെയാണ് അടികൂടിയവർ, പൊലീസിന് നേരെ തിരിഞ്ഞത്. പൊലീസുമായി കലഹിച്ച മദ്യപസംഘം ആക്രമിക്കാനും തുടങ്ങി. സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെുത്തിയതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കൊയിലാണ്ടി പൊലീസ് കേസെടുത്ത്.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഇൻഷുറൻസ് ലഭിക്കുമെന്ന വ‍്യാജേന മുഖ‍്യമന്ത്രിയുടെ പേരിൽ തട്ടിപ്പ്; കേസെടുത്തു

ഇൻഷുറൻസ് ലഭിക്കുമെന്ന വ‍്യാജേന മുഖ‍്യമന്ത്രിയുടെ പേരിൽ തട്ടിപ്പ്; കേസെടുത്തു

28 Jul 2026
പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ക്രൈംബ്രാഞ്ചിലും ഇന്റലിജൻസിലും വ്യാപക ചുമതല മാറ്റം

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ക്രൈംബ്രാഞ്ചിലും ഇന്റലിജൻസിലും വ്യാപക ചുമതല മാറ്റം

09 Jul 2026
ചിറയിൻകീഴിൽ യുവാവിന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച സംഭവം: ഇരയ്ക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ആഭ്യന്തര വകുപ്പ് ഉത്തരവ്

ചിറയിൻകീഴിൽ യുവാവിന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച സംഭവം: ഇരയ്ക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ആഭ്യന്തര വകുപ്പ് ഉത്തരവ്

08 Jul 2026

ചെന്താമര കോടതിയില്‍; എന്നെ നൂറ് വര്‍ഷത്തേക്ക് ശിക്ഷിക്കൂ…മൂന്ന് കൊലകളും ചെയ്തത് ഒറ്റക്ക്

29 Jan 2025

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോടൊപ്പം ദുരൂഹ സാഹചര്യത്തില്‍; ചോദ്യം ചെയ്തതിന് എസ് ഐയുടെ തല അടിച്ചുപൊട്ടിച്ചു

27 Jan 2025

കിണറില്‍ ഇറങ്ങി നിധി കുഴിച്ചെടുക്കുന്നതിനിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റടക്കം അഞ്ചംഗ സംഘം പിടിയില്‍

27 Jan 2025