Wednesday, 11 November 2026 About Us · Contact Us

ഗുണ്ടൽപേട്ടിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികളും കുട്ടിയും മരിച്ചു

കർണാടകയിലെ ഗുണ്ടൽപേട്ടിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. വയനാട് പൂതാടി സ്വദേശി ധനേഷ്, ഭാര്യ അഞ്ജു, ഇവരുടെ മകൻ എന്നിവരാണ് മരിച്ചത്. ഇന്നുച്ചയോടെയായിരുന്നു അപകടം ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്. അവധിയാഘോഷത്തിനായാണ് കുടുംബം ഗുണ്ടൽപേട്ടിൽ പോയത്. കർണാടക രജിസ്‌ട്രേഷനിലുള്ള ലോറിയുടെ ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് വിവരം

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ