യുവാക്കളെ ഇടിച്ചുവീഴ്ത്തി; സ്‌കൂട്ടറുമായി ലോറി പാഞ്ഞത് ആറ് കിലോമീറ്റർ ദൂരം
കോട്ടയം പാലായിൽ സ്‌കൂട്ടർ യാത്രികരെ ഇടിച്ച് തെറിപ്പിച്ച ശേഷം സ്‌കൂട്ടറുമായി ലോറി നിർത്താതെ പാഞ്ഞു. ഇടിയുടെ ആഘാതത്തിൽ വണ്ടിയിൽ കുരുങ്ങിയ സ്‌കൂട്ടറുമായാണ് ലോറി നിർത്താതെ ആറ് കിലോമീറ്റർ ദൂരം പാഞ്ഞത്. സ്‌കൂട്ടറിലുണ്ടായിരുന്ന യുവാക്കൾക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. റോഡരികിൽ സ്‌കൂട്ടർ നിർത്തി സംസാരിച്ചു കൊണ്ടിരുന്ന യുവാക്കളുടെ മേലേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്നപ്പോൾ യുവാക്കൾ റോഡിലേക്ക് തെറിച്ചുവീണു. മേവട സ്വദേശികളായ അലൻ കുര്യൻ, നോബി എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു സ്‌കൂട്ടറുമായി ആറ് കിലോമീറ്റർ ദൂരം ഓടിയ ലോറി മരങ്ങാട്ടുപള്ളിക്ക് സമീപം ഒരു വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഇതോടെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബെംഗളൂരുവിൽ സിഗ്നലിൽ നിർത്തിയിട്ടിരുന്ന വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസ് ഇടിച്ചു കയറി; നിരവധിപ്പേർക്ക് പരിക്ക്, ഡ്രൈവർമാരുടെ നില ഗുരുതരം

വടകരയില്‍ വീണ്ടും മത്സരയോട്ടം; സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ടൂറിസ്റ്റ് ബസ് അപകടം: ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

സ്കൂള്‍ ബസ് തലയിലൂടെ കയറിയിറങ്ങി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

ലോറി പാഞ്ഞുകയറി മരിച്ച നാല് വിദ്യാര്‍ഥിനികളുടെ കുടുംബത്തിന് സഹായം നല്‍കും
