ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകവെ കണ്ടെയ്നർ ലോറിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം
ആറ്റിങ്ങലിൽ സ്കൂട്ടറിൽ കണ്ടെയ്നർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ നവവധു മരിച്ചു. കൊല്ലം കൊട്ടറ സ്വദേശി കൃപ മുകുന്ദനാണ് മരിച്ചത്. ഭർത്താവ് അഖിൽ ജിത്തിന് അപകടത്തിൽ പരുക്കേറ്റു. തിരുവനന്തപുരത്ത് ജോലിസംബന്ധമായ ആവശ്യത്തിന് പോയി മടങ്ങുകയായിരുന്നു കൃപയും ഭർത്താവ് അഖിൽ ജിത്തും. ആറ്റിങ്ങൽ മാമം ദേശീയപാതയിൽ വെച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. കൃപയുടെ തലയിലൂടെ കണ്ടെയ്നർ കയറിയിറങ്ങി. യുവതി സംഭവസ്ഥലത്ത് വെച്ച് മരിച്ചു. അഖിൽജിത്തിന്റെ പരുക്ക് ഗുരുതരമല്ല. ആഗസ്റ്റ് 21നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ബെംഗളൂരുവിൽ സിഗ്നലിൽ നിർത്തിയിട്ടിരുന്ന വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസ് ഇടിച്ചു കയറി; നിരവധിപ്പേർക്ക് പരിക്ക്, ഡ്രൈവർമാരുടെ നില ഗുരുതരം

വടകരയില്‍ വീണ്ടും മത്സരയോട്ടം; സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ടൂറിസ്റ്റ് ബസ് അപകടം: ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

സ്കൂള്‍ ബസ് തലയിലൂടെ കയറിയിറങ്ങി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

ലോറി പാഞ്ഞുകയറി മരിച്ച നാല് വിദ്യാര്‍ഥിനികളുടെ കുടുംബത്തിന് സഹായം നല്‍കും
